Asianet News MalayalamAsianet News Malayalam

'കാര്‍ത്തികിന് കമന്ററി നന്നായി വഴങ്ങും, എന്റെ അരികിലിരിക്കാം'; ഡി കെ ടീമിലെത്തിയതിനെ കുറിച്ച് അജയ് ജഡേജ

കഴിഞ്ഞ ദിവസമാണ് ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരെ തിരിച്ചുവിളിക്കുകയും ചെയ്തു.

Ajay Jadeja on inclusion of Dinesh Karthik in Indian Team
Author
Mumbai, First Published Aug 9, 2022, 4:37 PM IST

മുംബൈ: ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ പല ഭാഗത്ത് നിന്നും പോസിറ്റീവും നെഗറ്റീവുമായ അഭിപ്രായങ്ങള്‍ വരുന്നുണ്ട്. മിക്കവാറും ഈ ടീം തന്നെയായിരിക്കും ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലും കളിക്കുക. ഇപ്പോള്‍ ടീമിനെ വിലയിരുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ.

മൂന്ന് പേസര്‍മാരും ഒരു സ്പിന്നറും ഉള്‍പ്പെട്ടതാണ് ബൗളിംഗ് ജഡേജയുടെ ബൗളിംഗ് നിര. ''മുഹമ്മദ് ഷമിയെ ഞാന്‍ തീര്‍ച്ചയായും ടീമിലുള്‍പ്പെടുത്തും. ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിഗ് എന്നിവരാണ് മറ്റു പേസര്‍മാര്‍. യൂസ്‌വേന്ദ്ര ചാഹല്‍ സ്പിന്നറും. റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും ടീമില്‍ ഉറപ്പാണ്.'' ജഡേജ പറയുന്നു. 

ഏഷ്യാ കപ്പില്‍ ജസ്‌പ്രീത് ബുമ്രയെ ഇന്ത്യന്‍ ടീം മിസ് ചെയ്യും; കാരണങ്ങള്‍ നിരത്തി സല്‍മാന്‍ ബട്ട്

രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയുടെ ബാറ്റിംഗ് സമീപനം തന്നെ മാറിയിരുന്നു. ആക്രമണോത്സുക ക്രിക്കറ്റാണ് ഇന്ത്യ ഇപ്പോള്‍ പിന്തുടരുന്നത്. ഈ രീതി പിന്തുടരനാണ് തീരുമാനമെങ്കില്‍ വിരാട് കോലിയെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നാണ് ജഡേജയുടെ അഭിപ്രായം. ''അഗ്രസീവ് ക്രിക്കറ്റാണ് കളിക്കുന്നതെങ്കില്‍ വ്യത്യസ്തമായ രീതിയില്‍ ടീമിനെ തിരഞ്ഞെടുക്കണം. രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ടീമിലുണ്ടെങ്കില്‍ ദിനേശ് കാര്‍ത്തികും ടീമില്‍ വേണം. 

ഇരുവരേയും വേണ്ടെങ്കില്‍ കാര്‍ത്തികിനേയും കളിപ്പിക്കേണ്ടതില്ല. ഞാന്‍ അദ്ദേഹത്തെ കമന്ററി ബോക്‌സിലേക്ക് ക്ഷണിക്കുന്നു. കാര്‍ത്തികിന് നന്നായി കമന്ററി വഴങ്ങും. മോഡേണ്‍ ക്രിക്കറ്റില്‍ കാര്‍ത്തികിനെ പോലെ ഒരു ക്രിക്കറ്ററുടെ ആവശ്യമില്ല. കോലിയെ പോലും ഫോമിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കളിപ്പിക്കാവൂ.'' ജഡേജ പറഞ്ഞു.

ധവാന്‍ മുതല്‍ സഞ്ജു വരെ; തല്ലും തലോടലും കൊണ്ട് ഏഷ്യാ കപ്പ് ടീമില്‍ ഇടംപിടിക്കാതെ പോയ പ്രധാനികള്‍ ഇവര്‍

കഴിഞ്ഞ ദിവസമാണ് ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരെ തിരിച്ചുവിളിക്കുകയും ചെയ്തു. മലയാളിതാരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പരിക്ക് കാരണം ജസ്പ്രിത് ബുമ്ര, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്കും ടൂര്‍ണമെന്റ് നഷ്ടമായി. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യൂസ്വേന്ദ്ര ചാഹല്‍, രവി ബിഷ്ണോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്‍.

Follow Us:
Download App:
  • android
  • ios