Latest Videos

'മുഹമ്മദ് ഷമിയെ ഒഴിവാക്കിയത് മികച്ച് തീരുമാനം'; ഇന്ത്യന്‍ സെലക്റ്റര്‍മാരെ പിന്തുണച്ച് മുന്‍ പാകിസ്ഥാന്‍ താരം

By Web TeamFirst Published Aug 9, 2022, 7:50 PM IST
Highlights

ഇപ്പോള്‍ ഷമിയെ ഒഴിവാക്കാനുള്ള തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം സല്‍മാന്‍ ബട്ട്. അതിന്റെ കാരണവും ബട്ട് വിശദീകരിക്കുന്നുണ്ട്.

ഇസ്ലാമാബാദ്: ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മുഹമ്മദ് ഷമിയെ ഒഴിവാക്കിയത് വലിയ ചര്‍ച്ചയായിരുന്നു. മത്സരം നടക്കുന്ന യുഎഇയിലെ പിച്ചുകള്‍ സ്പിന്നര്‍മാരെ തുണയ്ക്കുന്നതിനാലാണ് ഷമിയെ ഒഴിവാക്കുന്നതെന്ന് ഒരു വാദമുണ്ട്. എന്നാല്‍ മറ്റുചിലര്‍ പറയുന്നത് ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലേക്ക് ഷമി തിരിച്ചെത്തുമെന്നാണ്. കാരണം ഓസ്‌ട്രേലിയന്‍ പിച്ചുകള്‍ പേസര്‍മാരെ പിന്തുണയ്ക്കുമെന്നതിലാണത്.

ഇപ്പോള്‍ ഷമിയെ ഒഴിവാക്കാനുള്ള തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം സല്‍മാന്‍ ബട്ട്. അതിന്റെ കാരണവും ബട്ട് വിശദീകരിക്കുന്നുണ്ട്. യുഎഇയില്‍ അത്ര മികച്ച റെക്കോര്‍ഡല്ല ഷമിക്കെന്നാണ് ബട്ട് പറയുന്നത്. അതുകൊണ്ടുതന്നെയാണ് താരത്തെ ഏഷ്യാ കപ്പില്‍ നിന്നൊഴിവാക്കിയതെന്നാണ് ബട്ടിന്റെ അഭിപ്രായം.

'കാര്‍ത്തികിന് കമന്ററി നന്നായി വഴങ്ങും, എന്റെ അരികിലിരിക്കാം'; ഡി കെ ടീമിലെത്തിയതിനെ കുറിച്ച് അജയ് ജഡേജ

''ഏഷ്യകപ്പില്‍ നിന്ന് ഷമിക്ക് വിശ്രമം അനുവദിച്ചതാണെന്ന് എനിക്ക് തോന്നുന്നു. കാരണം നേരത്തെ യുഎഇയില്‍ കളിച്ചപ്പോള്‍ അത്രവലിയ ഇംപാക്റ്റ് ഉണ്ടാക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ഫീല്‍ഡിംഗ്, ബാറ്റിംഗ്, ലോവര്‍ ഓര്‍ഡര്‍ എന്നീ ഭാഗത്ത് ഇംപാക്റ്റ് ഉണ്ടാക്കാന്‍ കെല്‍പ്പുള്ള താരങ്ങളെയാണ് ഇന്ത്യ തിരഞ്ഞെടുത്തത്.'' ബട്ട് വ്യക്തമാക്കി.

മൂന്ന് സ്‌പെലിസ്റ്റ് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍. അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. ജസ്പ്രിത് ബുമ്ര, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്ക് പരിക്ക് കാരണം ടൂര്‍ണമെന്റ് നഷ്ടമാവും.

ഏഷ്യാ കപ്പില്‍ ജസ്‌പ്രീത് ബുമ്രയെ ഇന്ത്യന്‍ ടീം മിസ് ചെയ്യും; കാരണങ്ങള്‍ നിരത്തി സല്‍മാന്‍ ബട്ട്

സീനിയര്‍ താരങ്ങളായ വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരെ ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. അതേസമയം, മലയാളി താരം സഞ്ജു സാംസണിനെ ടീമിലേക്ക് പരിഗണിച്ചിരുല്ല.
 

click me!