'നമ്മള് മലയാളികള്‍ പുലിയല്ലേ?' ടി10യിലെ വെടിക്കെട്ടിന് ശേഷം മലയാളത്തില്‍ ഉത്തപ്പയുടെ മറുപടി

Published : Jul 28, 2023, 11:36 AM IST
'നമ്മള് മലയാളികള്‍ പുലിയല്ലേ?' ടി10യിലെ വെടിക്കെട്ടിന് ശേഷം മലയാളത്തില്‍ ഉത്തപ്പയുടെ മറുപടി

Synopsis

കഴിഞ്ഞ ദിവസം ഡര്‍ബന്‍ ക്വലാന്‍ഡേഴ്‌സിനെതിരെ ടീമിന് വിജയത്തിലേക്ക് നയിക്കാന്‍ ഉത്തപ്പയ്ക്കായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹരാരെ പത്ത് ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 134 റണ്‍സാണ് അടിച്ചെടുത്തത്.

ഹരാരെ: സിംബാബ്‌വെ ആഫ്രോ ടി10 ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമിലാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. ഹരാരെ ഹരികെയ്ന്‍സിന് വേണ്ടിയാണ് പാതി മലയാളികൂടിയായ ഉത്തപ്പ കളിക്കുന്നത്. ഇതുവരെ എട്ട് മത്സരങ്ങളില്‍ നിന്ന് 154 റണ്‍സാണ് ഉത്തപ്പ നേടിയത്. 53 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 19.25 ശരാശരിയിലാണ് ഇത്രയും റണ്‍സ് അടിച്ചെടുത്തത്. 154.00 സ്‌ട്രൈക്ക് റേറ്റും ഉത്തപ്പയ്ക്കുണ്ട്. 10 സിക്‌സും 15 ഫോറും ഉത്തപ്പ നേടി.

കഴിഞ്ഞ ദിവസം ഡര്‍ബന്‍ ക്വലാന്‍ഡേഴ്‌സിനെതിരെ ടീമിന് വിജയത്തിലേക്ക് നയിക്കാന്‍ ഉത്തപ്പയ്ക്കായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹരാരെ പത്ത് ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 134 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ ഡര്‍ബന് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെടുക്കാനാണ് സാധിച്ചത്. 

23 പന്തില്‍ 53 റണ്‍സ് നേടിയ ഉത്തപ്പയായിരുന്നു ഹരാരെയുടെ ടോപ് സ്‌കോറര്‍. നാല് സിക്‌സും അഞ്ച് ഫോറും ഉത്തപ്പയുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. എന്നാല്‍ മത്സരശേഷമുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മത്സരശേഷം ഉത്തപ്പ മലയാളത്തില്‍ സംസാരിച്ചിരുന്നു. ഉത്തപ്പ പറഞ്ഞതിങ്ങനെ... ''വളരെ സന്തോഷമുണ്ട്. ഇന്നലെ ശ്രീ ജയിപ്പിച്ചു. ഇന്ന് ഞാന്‍ ജയിപ്പിച്ചു. നമ്മള് മലയാളികള്‍ പുലിയല്ലേ? നല്ലത് പോലെ മുന്നോട്ട് പോവുന്നു ഇപ്പോള്‍. പക്ഷേ, തീര്‍ന്നിട്ടില്ല. നിങ്ങളുടെ എല്ലാവരുടേയും പിന്തുണ ഉണ്ടാവട്ടെ. നമ്മള് ഉറപ്പായിട്ടും ജയിക്കും.'' ഉത്തപ്പ പറഞ്ഞു. വീഡിയോ കാണാം...

എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഹരാരെ ഇപ്പോള്‍ നാലാം സ്ഥാനത്താണ്. നാല് വീതം ജയവും തോല്‍വിയുമാണ് ഹരാരെയ്ക്കുള്ളത്. എട്ട് പോയിന്റാണ് അക്കൗണ്ടില്‍.

ഇന്ത്യ-പാക്കിസ്ഥാന്‍ ലോകകപ്പ് പോരാട്ടം നേരില്‍ക്കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശ വാര്‍ത്ത
 

PREV
click me!

Recommended Stories

ജിതേഷ് ശര്‍മ പുറത്തേക്ക്, സഞ്ജു വീണ്ടും പ്ലേയിംഗ് ഇലവനിൽ?, ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍