ഹോംഗ്രൗണ്ടിനെ കുറിച്ച് പറഞ്ഞ് നാക്കെടുത്തില്ല, അടുത്ത പന്തില്‍ രോഹിത് ബൗള്‍ഡ്! മുംബൈയില്‍ ഹിറ്റ്മാന് നിരാശ

Published : Nov 02, 2023, 02:27 PM IST
ഹോംഗ്രൗണ്ടിനെ കുറിച്ച് പറഞ്ഞ് നാക്കെടുത്തില്ല, അടുത്ത പന്തില്‍ രോഹിത് ബൗള്‍ഡ്! മുംബൈയില്‍ ഹിറ്റ്മാന് നിരാശ

Synopsis

ടോസ് സമയത്ത് സ്വന്തം നാട്ടില്‍ കളിിക്കുന്നതിനെ കുറിച്ച് രോഹിത് പറഞ്ഞിരുന്നു. ഹോംഗ്രൗണ്ടില്‍ ടീമിനെ ആദ്യമായി നയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് രോഹിത് വ്യക്തമാക്കിയിരുന്നു.

മുംബൈ: ശ്രീലങ്കയ്‌ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 264 ഉള്‍പ്പടെ രോഹിതിന്റെ രണ്ട് ഇരട്ട സെഞ്ചുറികളും ലങ്കക്കെതിരെയാണ്. ആ പ്രകടനം ഹോംഗ്രൗണ്ടായ മുംബൈ വാംഖഡെ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ അവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് രോഹിത്ത് ഇന്ന് ലങ്കയ്‌ക്കെതിരെ ഇറങ്ങിയത്. എന്നാല്‍ രണ്ട് പന്ത് മാത്രമായിരുന്നു ആയുസ്. ദില്‍ഷന്‍ മധുഷങ്കയുടെ ആദ്യ പന്തില്‍ ബൗണ്ടറി നേടിയ രോഹിത് രണ്ടാം പന്തില്‍ ബൗള്‍ഡാവുകയും ചെയ്തു.

ടോസ് സമയത്ത് സ്വന്തം നാട്ടില്‍ കളിിക്കുന്നതിനെ കുറിച്ച് രോഹിത് പറഞ്ഞിരുന്നു. ഹോംഗ്രൗണ്ടില്‍ ടീമിനെ ആദ്യമായി നയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് രോഹിത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതീക്ഷയോടെ ഇറങ്ങിയ രോഹിത്തിന് നിരാശയായിരുന്നു ഫലം. കളിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഒരു പന്തിലാണ് രോഹിത് മടങ്ങുന്നത്. ഇതോടെ ജീവന്മരണ പോരാട്ടം കളിക്കുന്ന ശ്രീലങ്കയ്ക്ക് ഗംഭീര തുടക്കവും ലഭിച്ചു. രോഹിത് പുറത്താവുന്ന വീഡിയോ കാണാം...

ാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ശ്രീലങ്ക ഇറങ്ങുന്നത്. ധനഞ്ജയ ഡി സില്‍വ ഇന്ന് കളിക്കുന്നില്ല. പകരം ദുഷന്‍ ഹേമന്ത ടീമിലെത്തി. ഇന്ത്യ മാറ്റമൊന്നും വരുത്തിട്ടില്ല. ഇന്ന് ജയിച്ചാല്‍ ഇന്ത്യയുടെ സെമിഫൈനല്‍ പ്രവേശം ഔദ്യോഗികമായി ഉറപ്പിക്കാം. ആറ് മത്സരങ്ങളും ജയിച്ച ഇന്ത്യ 12 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.

ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്. 

ശ്രീലങ്ക: പതും നിസ്സങ്ക, ദിമുത് കരുണാരത്‌നെ, കുശാല്‍ മെന്‍ഡിസ്, സധീര സമരവിക്രമ, ചരിത് അസലങ്ക, എയഞ്ചലോ മാത്യൂസ്, മഹീഷ തീക്ഷണ, കശുന്‍ രജിത, ദുഷ്മന്ത ചമീര, ദുഷന്‍ ഹേമന്ത, ദില്‍ഷന്‍ മധുഷങ്ക.

മാക്‌സ്‌വെല്ലിന്റെ പരിക്കിന് പിന്നാലെ ഓസീസിന് ഇരുട്ടടി! മിച്ചല്‍ മാര്‍ഷ് നാട്ടിലേക്ക് മടങ്ങി, പകരമാര്?

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും