
മുംബൈ: ശ്രീലങ്കന്‍ പര്യടനം കഴിഞ്ഞിട്ടുള്ള വിശ്രമത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടി20 ലോകകപ്പിന് ശേഷം ലങ്കയ്‌ക്കെതിരെ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് തിരിച്ചെത്തുകയായിരുന്നു രോഹിത്. ക്യാപ്റ്റന്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നെങ്കിലും ഇന്ത്യ 2-0ത്ത് പരമ്പര പരാജയപ്പെട്ടിരുന്നു. ഇനി ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് രോഹിത് കളിക്കുക. അതിനിടെ ദുലീപ് ട്രോഫി നടക്കുന്നുണ്ടെങ്കിലും രോഹിത്തിന് വിശ്രമം അനുവദിച്ചിരുന്നു. അതുകൊണ്ടുതന്നെ കുടുംബത്തോടൊപ്പം മുംബൈയിലുണ്ട് രോഹിത്.
മുംബൈയില്‍ നിന്നുള്ള രോഹിത് ശര്‍മയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തന്റെ ലംബോര്‍ഗിനി കാര്‍ മുംബൈ നഗരത്തിലൂടെ ഓടിക്കുന്നതാണ് വീഡിയോ. 0264 നമ്പര്‍ പ്ലേറ്റുള്ള കാറാണ് രോഹിത് ഓടിക്കുന്നത്. സെപ്ഷ്യല്‍ നമ്പര്‍ കാറിന് നല്‍കിയിരിക്കുന്നത്. ഏകദിനത്തില്‍ രോഹിത്തിനെ ഉയര്‍ന്ന് വ്യക്തിഗത സ്‌കോറായ 264 എന്ന സംഖ്യയെയാണ് നമ്പര്‍ പ്ലേറ്റ് സൂചിപ്പിക്കുന്നത്. എന്തായായും സോഷ്യല്‍ മീഡിയ ഏറ്റെടുത്ത വീഡിയോ കാണാം...
ശ്രീലങ്കയ്‌ക്കെതിരെ മികച്ച പ്രകടനത്തിന് പിന്നെ രോഹിത് ഐസിസി ഏകദിന റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. ശ്രീലങ്കയ്ക്കെതിരെ ഏകദിന പരമ്പരയില്‍ നടത്തിയ മികച്ച പ്രകടനാണ് രോഹിത്തിനെ രണ്ടാം സ്ഥാനത്തെത്താന്‍ സഹായിച്ചത്. ഒരു സ്ഥാനമാണ്് രോഹിത് മെച്ചപ്പെടുത്തിയത്. ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള താരവും രോഹിത് തന്നെ. തന്റെ 37-ാം വയസിലാണ് രോഹിത് ബാറ്റര്‍മാരുടെ പട്ടികയില്‍ നേട്ടം സ്വന്തമാക്കുന്നത്. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഒന്നാം സ്ഥാനത്ത് തുടരുന്നു.
ദുലീപ് ട്രോഫിയില്‍ റിഷഭ് പന്തിനെ നായകനാക്കാത്തത് അനീതി! കാരണം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം
824 റേറ്റിംഗ് പോയിന്റാണ് ബാബറിനുള്ളത്. രോഹിത്തിന് 765 പോയിന്റും. രോഹിത് ഒരു സ്ഥാനം മെച്ചപ്പെടുത്തിയതോടെ യുവതാരം ശുഭ്മാന്‍ ഗില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!