ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയത് ആശാനിട്ട് തന്നെ കൊടുക്കാന്‍! ദ്രാവിഡിനെ പുള്‍ ഷോട്ട് പായിച്ച് രോഹിത് - വീഡിയോ

Published : Mar 05, 2024, 10:41 PM ISTUpdated : Mar 06, 2024, 12:06 AM IST
ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയത് ആശാനിട്ട് തന്നെ കൊടുക്കാന്‍! ദ്രാവിഡിനെ പുള്‍ ഷോട്ട് പായിച്ച് രോഹിത് - വീഡിയോ

Synopsis

ദ്രാവിഡ് ടെന്നിസ് ബോളുകൊണ്ട് രോഹിത്തിന് പന്തെറിഞ്ഞുകൊടുത്തു. രോഹിത് തന്റെ ട്രേഡ്മാര്‍ക്കായ പുള്‍ഷോട്ടുകളും കളിക്കുന്നുണ്ടായിരുന്നു.

ധരംശാല: ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റിനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ധരംശാലയിലെത്തി. മലയോര നഗരമായ ധരംശാലയില്‍ ഹെലികോപ്റ്ററിലാണ് രോഹിത് എത്തിയത്. പിന്നീട് ബിലാസ്പുരില്‍ ഖേല്‍ മഹാകുംഭിന്റെ ഉദ്ഘാടന ചടങ്ങില്‍ കായിക മന്ത്രി അനുരാഗ് താക്കൂറിനൊപ്പം രോഹിത്തും പങ്കെടുത്തു. ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഇരുവര്‍ക്കൊപ്പമുണ്ടായിരുന്നു. പരിപാടിയില്‍ പങ്കെടുത്തവരെ രസംപിടിപ്പിക്കാനായി ദ്രാവിഡും രോഹിത്തും ക്രിക്കറ്റ് വിരുന്നൊരുക്കി.

ദ്രാവിഡ് ടെന്നിസ് ബോളുകൊണ്ട് രോഹിത്തിന് പന്തെറിഞ്ഞുകൊടുത്തു. രോഹിത് തന്റെ ട്രേഡ്മാര്‍ക്കായ പുള്‍ഷോട്ടുകളും കളിക്കുന്നുണ്ടായിരുന്നു. രസകരമായ വീഡിയോ കാണാം...

2017ല്‍ ഇന്ത്യ - ഓസ്ട്രേലി പരമ്പയിലാണ് ധരംശാല അവസാനമായി ഒരു ടെസ്റ്റ് മത്സരത്തിന് വേദിയാകുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന് ആതിഥേയത്വം വഹിക്കേണ്ടതും ധരംശാലയിയിരുന്നു. എന്നാല്‍ മോശം ഔട്ട്ഫീല്‍ഡ് കാരണം മത്സരം ഇന്‍ഡോറിലേക്ക് മാറ്റി. പരമ്പരയില്‍ 3-1 ന് അപരാജിത ലീഡ് നേടിയ ഇന്ത്യ റാഞ്ചി ടെസ്റ്റിലെ വിജയത്തിന് ശേഷം ഇടവേള ആസ്വദിച്ചിരുന്നു. മറുവശത്ത്, ഇംഗ്ലണ്ട് കളിക്കാര്‍ രണ്ട് ഗ്രൂപ്പുകളായി വിഭജിക്കപ്പെട്ടു. അതിലൊന്ന് ബാംഗ്ലൂരിലേക്കും മറ്റൊന്ന് ചണ്ഡിഗഡിലേക്കും ഗോള്‍ഫ് കളിക്കാനും പോയി.

വ്യാഴാഴ്ച്ചയാണ് ഇന്ത്യ - ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്. നാലാം ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന് ജസ്പ്രിത് ബുമ്ര അവസാന ടെസ്റ്റില്‍ തിരിച്ചെത്തും. ടി20 ലോകകപ്പ് മുന്‍നിര്‍ത്തി താരങ്ങളുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ബുമ്രയ്ക്ക് റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ചത്. ആദ്യ മൂന്ന് ടെസ്റ്റിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു താരം. 13.64 ശരാശരിയില്‍ 17 വിക്കറ്റാണ് താരം വീഴ്ത്തിയത്. അദ്ദേഹത്തിന് പകരം ബംഗാള്‍ സീമര്‍ ആകാശ് ദീപ് റാഞ്ചി ടെസ്റ്റിനുള്ള ഇന്ത്യയുടെ ഇലവനില്‍ ഇടംപിടിച്ചിരുന്നു.

PREV
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്