അരങ്ങേറ്റത്തില്‍ നിരാശപ്പെടുത്തി ദ്രാവിഡിന്റെ മകന്‍ സമിത്! എങ്കിലും വരവ് ആഘോഷമാക്കി സോഷ്യല്‍ മീഡിയ

Published : Aug 16, 2024, 05:29 PM IST
അരങ്ങേറ്റത്തില്‍ നിരാശപ്പെടുത്തി ദ്രാവിഡിന്റെ മകന്‍ സമിത്! എങ്കിലും വരവ് ആഘോഷമാക്കി സോഷ്യല്‍ മീഡിയ

Synopsis

ആദ്യമായിട്ടാണ് 18കാരനായ സമിത് കര്‍ണാടക പ്രീമിയര്‍ ലീഗ് കളിക്കുന്നത്.

ബംഗളൂരു: മഹാരാജ ട്രോഫി ടി20 ലീഗ് (മുമ്പ്് കര്‍ണാടക പ്രീമിയര്‍ ലീഗ്) ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തി രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡ്. മെസൂര്‍ വാരിയേഴ്‌സിന് വേണ്ടിയാണ് സമിത് കളിക്കുന്നത്. ഷിമോഗ ലയണ്‍സിനെതിരെ നാലാമനായി ക്രീസിലെത്തിയ താരം ഒമ്പത് പന്തില്‍ ഏഴ് റണ്‍സുമായി മടങ്ങി. സമിത് നിരാശപ്പെടുത്തിയെങ്കിലും മൈസൂര്‍ വിജെഡി നിയമപ്രകാരം ഏഴ് റണ്‍സിന് ജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മൈസൂര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഷിമോഗ ഒമ്പത് ഓവറില്‍ അഞ്ചിന് 80 എന്ന നിലയില്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു. ഇതോടെ വിജെടി നിയമപ്രകാരം മൈസൂര്‍ ജയിച്ചു.

ആദ്യമായിട്ടാണ് 18കാരനായ സമിത് കര്‍ണാടക പ്രീമിയര്‍ ലീഗ് കളിക്കുന്നത്. എന്നാല്‍ അരങ്ങേറ്റത്തില്‍ തന്നെ അടയാളപ്പെടുത്താന്‍ സമിത്തിന് സാധിച്ചില്ല. ഒരു ഫോള്‍ ഉള്‍പ്പെടുന്നതായിരുന്നു സമിത്തിന്റെ ഇന്നിംഗ്‌സ്. ഹാര്‍ദിക് രാജിന്റെ പന്ത് സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തില്‍ ആനന്ദ് ദൊഡ്ഡമണിക്ക് ക്യാച്ച് നല്‍കിയാണ് സമിത് മടങ്ങുന്നത്. വീഡിയോ കാണാം...

സമിത് നിരാശപ്പെടുത്തിയെങ്കിലും രണ്ടാം ദ്രാവിഡിന്റെ വരവ് ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ. വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ദ്രാവിഡിന്റെ വരവിനെ കാണുന്നത് മത്സരങ്ങള്‍ ഇനിയും ബാക്കി നില്‍ക്കെ താരം നിരാശപ്പെടുത്തില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. സമിത്തുമായി ബന്ധപ്പെട്ട ഇന്നലെ വന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വായിക്കാം...

50000 രൂപക്കാണ് 18കാരനായ സമിത് കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പുകളായ മൈസൂരു വാരിയേഴ്‌സില്‍ എത്തിയത്. മീഡിയം പേസറും മധ്യനിര ബാറ്ററുമായ സമിത് കഴിഞ്ഞ സീസണില്‍ കൂച്ച് ബെഹാര്‍ ട്രോഫി നേടിയ കര്‍ണാടക അണ്ടര്‍ 19 ടീമിലും അംഗമാണ്. മുന്‍ ഇന്ത്യന്‍ താരം കരുണ്‍ നായരാണ് മൈസൂരു വാരിയേഴ്‌സിന്റെ ക്യാപ്റ്റന്‍. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍