സമിത് ദ്രാവിഡിന്റെ ബാറ്റില്‍ നിന്ന് പിറന്നത് കൂറ്റന്‍ സിക്‌സര്‍! എന്നിട്ടും ജൂനിയര്‍ ദ്രാവിഡ് നിരാശപ്പെടുത്തി

Published : Aug 17, 2024, 04:58 PM IST
സമിത് ദ്രാവിഡിന്റെ ബാറ്റില്‍ നിന്ന് പിറന്നത് കൂറ്റന്‍ സിക്‌സര്‍! എന്നിട്ടും ജൂനിയര്‍ ദ്രാവിഡ് നിരാശപ്പെടുത്തി

Synopsis

ബെംഗളൂരു ബ്ലാസ്റ്റേഴ്‌സിനെതിരെ സമിത്തിന് ഒരു സിക്‌സ് നേടാനായി എന്നുള്ളത് മാത്രമാണ് ആശ്വസിക്കാന്‍ വകയുള്ളത്.

ബെംഗളൂരു: മഹാരാജ ട്രോഫി ടി20 ലീഗിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡ്. മൈസൂര്‍ വാരിയേഴ്‌സിന് വേണ്ടി കളിക്കുന്ന 18കാരന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഏഴ് റണ്‍സിന് പുറത്തായി. ബംഗളൂരു ബ്ലാസ്റ്റേഴ്‌സിനെതിരെ നാലാമനായി ക്രീസിലെത്തിയ സമിത് ഏഴ് പന്തുകള്‍ നേരിട്ടിരുന്നു. ഷിമോഗ ലയണ്‍സിനെതിരെയും നാലാമനായി ക്രീസിലെത്തിയ താരം ഒമ്പത് പന്തില്‍ ഏഴ് റണ്‍സുമായി മടങ്ങിയിരുന്നു. 

ബെംഗളൂരു ബ്ലാസ്റ്റേഴ്‌സിനെതിരെ സമിത്തിന് ഒരു സിക്‌സ് നേടാനായി എന്നുള്ളത് മാത്രമാണ് ആശ്വസിക്കാന്‍ വകയുള്ളത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ ഷോട്ടിലൂടെയാണ് സമിത് സിക്‌സ് നേടുന്നത്. വീഡിയോ കാണാം. 

മത്സരത്തില്‍ മൈസൂര്‍ തോല്‍ക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മൈസൂര്‍ 18 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. ഹര്‍ഷില്‍ ധര്‍മണി (50), മനോജ് ഭണ്ഡാഗെ (58) എന്നിവരാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ബെംഗളൂരു 17.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഭുവ രാജുവാമ് (51) ബെംഗളൂരു നിരയില്‍ തിളങ്ങിയത്.

മുടി നീട്ടി, കമ്മലിട്ട് ഇമാനെ ഖലീഫ്! ആള്‍ജീരിയന്‍ ബോക്‌സിംഗ് മേക്കോവര്‍ വീഡിയോ വൈറല്‍

50000 രൂപക്കാണ് 18കാരനായ സമിത് കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പുകളായ മൈസൂരു വാരിയേഴ്സില്‍ എത്തിയത്. മീഡിയം പേസറും മധ്യനിര ബാറ്ററുമായ സമിത് കഴിഞ്ഞ സീസണില്‍ കൂച്ച് ബെഹാര്‍ ട്രോഫി നേടിയ കര്‍ണാടക അണ്ടര്‍ 19 ടീമിലും അംഗമാണ്. മുന്‍ ഇന്ത്യന്‍ താരം കരുണ്‍ നായരാണ് മൈസൂരു വാരിയേഴ്സിന്റെ ക്യാപ്റ്റന്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍