താരത്തിന്റെ മേക്കോവര്‍ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാവുകയാണ്.

ആള്‍ജിയേഴ്‌സ്: പാരിസ് ഒളിംപിക്‌സില്‍ സൈബര്‍ ആക്രമണം നേരിട്ട ബോക്‌സിംഗ് താരം ഇമാനെ ഖലീഫിന്റെ മേക്കോവര്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ഹെയര്‍ സ്‌റ്റൈല്‍ മാറ്റി പുതിയ ലുക്കിലെത്തിയ ഇമാനെ ഖലീഫിന് കായിക ലോകം കൈയ്യടിച്ച് സ്വീകരിക്കുകയാണ്.പാരിസ് ഒളിംപിക്‌സില്‍ ജെന്‍ഡര്‍ വിവാദത്തില്‍ അകപ്പെട്ട ആള്‍ജീരിയന്‍ ബോക്‌സിംഗ് താരം. പുരുഷനാണെന്ന് പറഞ്ഞ് കളിയാക്കിയവര്‍ക്ക് മുന്നില്‍ ഇടിക്കൂട്ടില്‍ കരുത്ത് തെളിയിച്ച ഇമാനെ ഖലീഫ്.

ഇപ്പോളിതാ താരത്തിന്റെ മേക്കോവര്‍ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. സ്വകാര്യ സ്ഥാപനവുമായി സഹകരിച്ച് നിര്‍മിച്ച വിഡിയോയില്‍, ഹെയര്‍സ്‌റ്റൈല്‍ മാറ്റത്തിനൊപ്പം കമ്മലണിഞ്ഞാണ് ഇമാനെ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അപ്ലോഡ് ചെയ്ത വിഡിയോ നിമിഷ നേരം കൊണ്ട് വൈറലായി. വീഡിയോ കാണാം...

View post on Instagram

ഇമാനെയ്ക്ക് പിന്തുണയുമായി കായിക താരങ്ങളും എത്തി. തനിക്കെതിരായ സൈബര്‍ അധിക്ഷേപത്തില്‍ യു എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് തുടങ്ങിയവര്‍ക്കെതിരെ താരം നിയമനടപടി തുടങ്ങിയിട്ടുണ്ട്. ബോക്സിങ്ങില്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കുന്ന ആദ്യ ആള്‍ജീരിയന്‍ വനിതയാണ് ഇമാനെ ഖലീഫ്.