അങ്ങോട്ടോ, ഇങ്ങോട്ടോ? പന്തിന്റെ ഗതി മനസിലാക്കാനാവാതെ സഞ്ജു! സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങുന്ന വീഡിയോ കാണാം

Published : Jul 29, 2023, 09:59 PM IST
അങ്ങോട്ടോ, ഇങ്ങോട്ടോ? പന്തിന്റെ ഗതി മനസിലാക്കാനാവാതെ സഞ്ജു! സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങുന്ന വീഡിയോ കാണാം

Synopsis

ഓപ്പണറായ ശുഭ്മാന്‍ ഗില്‍ (34) പുറത്തായ ശേഷമാണ് സഞ്ജു ക്രീസിലെത്തിയത്. 19 പന്തുകള്‍ നേരിട്ട താരത്തിന് ഒരു ബൗണ്ടറി പോലും നേടാന്‍ സാധിച്ചതുമില്ല.

ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ അവസരം കിട്ടിയ സഞ്ജു സാംസണ്‍ (9) നിരാശപ്പെടുത്തിയിരുന്നു. ആദ്യ ഏകദിനത്തില്‍ ഉള്‍പ്പെടുത്താതിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് ഇത്തവണ അവസരം നല്‍കിയത്. സഞ്ജുവിനൊപ്പം അക്‌സര്‍ പട്ടേലും ടീമിലെത്തിയപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി എന്നിവര്‍ പുറത്തിരുന്നു. കോലിയുടെ മൂന്നാം സ്ഥാനത്താണ് സഞ്ജു കളിച്ചത്.

ഓപ്പണറായ ശുഭ്മാന്‍ ഗില്‍ (34) പുറത്തായ ശേഷമാണ് സഞ്ജു ക്രീസിലെത്തിയത്. 19 പന്തുകള്‍ നേരിട്ട താരത്തിന് ഒരു ബൗണ്ടറി പോലും നേടാന്‍ സാധിച്ചതുമില്ല. സഞ്ജു ക്രീസില്‍ നില്‍ക്കുന്നതിനിടെ ഇഷാന്‍ കിഷന്‍ (55), അക്‌സര്‍ പട്ടേല്‍ (1), ഹാര്‍ദിക് പാണ്ഡ്യ (7) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമാവുകയും ചെയ്തു. യാനിക് കറിയയുടെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. പന്തിന്റെ ഗതി മനസിലാക്കുന്നതില്‍ സഞ്ജു പരാജയപ്പെടുകയായിരുന്നു. സഞ്ജു പുറത്താവുന്ന വീഡിയോ കാണാം...

ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ടോസ് നേടിയ വിന്‍ഡീസ് നായകന്‍ ഷായ് ഹോപ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വിന്‍ഡീസ് രണ്ട് മാറ്റം വരുത്തി. അല്‍സാരി ജോസഫ്, കീസി കാര്‍ടി എന്നിവര്‍ ടീമിലെത്തി. ഡൊമിനിക് ഡ്രാക്സ്, റോവ്മാന്‍ പവല്‍ എന്നിവരാണ് പുറത്തായത്. ഇന്ത്യ രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും വിശ്രമം നല്‍കി. രോഹിത്തിന് പകരം ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്.

ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍: ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍.

വിന്‍ഡീസ് പ്ലേയിംഗ് ഇലവന്‍: ഷായ് ഹോപ്(വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), കെയ്ല്‍ മെയേഴ്സ്, ബ്രാണ്ടന്‍ കിംഗ്, എലിക് അഥാന്‍സെ, ഷിമ്രോന്‍ ഹെറ്റ്മെയര്‍, കീസി കാര്‍ടി, റൊമാരിയോ ഷെഫേര്‍ഡ്, യാന്നിക് കാരിയ, അല്‍സാരി ജോസഫ്, ജെയ്ഡന്‍ സീല്‍സ്, ഗുഡകേഷ് മോട്ടീ.

കോലിയും രോഹിത്തും പുറത്ത്! ദ്രാവിഡിനെ ആക്രമിച്ച് ആരാധകര്‍; സൂപ്പര്‍ സീനിയേഴ്‌സ് എന്ന് മറ്റൊരു കൂട്ടര്‍

PREV
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ