ഹാര്‍ദിക്കിന്റെ വാക്കുകള്‍ക്ക് പിന്നാലെയാണ് മലയാളി താരം സഞ്ജു സാംസണിനൊപ്പം രോഹിത്തും കോലിയും ട്രന്‍ഡിംഗായത്. യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ സീനിയേഴ്‌സ് വേണ്ട് ചെയ്യുന്നുവെന്നാണ് ട്വിറ്ററിലെ സംസാരം.

ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ നിന്ന് വിശ്രമമെടുത്തതില്‍ പിന്നാലെ ട്വിറ്ററില്‍ ട്രിന്‍ഡിംഗായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും. രോഹിത്തിന് പകരം ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. പകരക്കാരനായി അക്‌സര്‍ പട്ടേല്‍ ടീമിലെത്തി. കോലിക്ക് പകരം മലയാളി താരം സഞ്ജു സാംസണും ടീമില്‍. യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ഇരുവരും വിട്ടുനില്‍ക്കുന്നതെന്ന് ടോസ് സമയത്ത് ഹാര്‍ദിക് വ്യക്തമാക്കിയിരുന്നു.

ഹാര്‍ദിക്കിന്റെ വാക്കുകള്‍ക്ക് പിന്നാലെയാണ് മലയാളി താരം സഞ്ജു സാംസണിനൊപ്പം രോഹിത്തും കോലിയും ട്രന്‍ഡിംഗായത്. യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ സീനിയേഴ്‌സ് വേണ്ട് ചെയ്യുന്നുവെന്നാണ് ട്വിറ്ററിലെ സംസാരം. ആദ്യ ഏകദിനത്തില്‍ രോഹിത് ഏഴാം സ്ഥാനത്തായിരുന്നു ബാറ്റ് ചെയ്തിരുന്നത്. കോലിയാവട്ടെ ബാറ്റിംഗിന് ഇറങ്ങിയത് പോലുമില്ല. നിരന്തരം ടീമില്‍ കളിച്ച താരങ്ങള്‍ മാറി നില്‍ക്കുന്നത്, യുവതാരങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും ചില ആരാധകര്‍ പറയുന്നു. എന്നാല്‍ ലോകകപ്പ് അടുത്തിരിക്കെ ഇത്തരം പരീക്ഷണങ്ങള്‍ ഗുണം ചെയ്യില്ലെന്ന് മറ്റൊരു പക്ഷം. ട്വീറ്റുകള്‍ വായിക്കാം... 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഇരുവരും പുറത്തിരുന്നതിനെ കുറിച്ച് ഹാര്‍ദിക്് ടോസിന് ശേഷം പറഞ്ഞതിങ്ങനെ... ''രോഹിത്തും കോലിയും നിരന്തരം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നു. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ അവര്‍ക്ക് ഇന്ന് വിശ്രമം അനുവദിച്ചത്. മൂന്നാം ഏകദിനത്തിന് അവര്‍ തിരിച്ചെത്തും.'' പാണ്ഡ്യ പറഞ്ഞു.

ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ടോസ് നേടിയ വിന്‍ഡീസ് നായകന്‍ ഷായ് ഹോപ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വിന്‍ഡീസ് രണ്ട് മാറ്റം വരുത്തി. അല്‍സാരി ജോസഫ്, കീസി കാര്‍ടി എന്നിവര്‍ ടീമിലെത്തി. ഡൊമിനിക് ഡ്രാക്സ്, റോവ്മാന്‍ പവല്‍ എന്നിവരാണ് പുറത്തായത്.

ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍: ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍.

വിന്‍ഡീസ് പ്ലേയിംഗ് ഇലവന്‍: ഷായ് ഹോപ്(വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), കെയ്ല്‍ മെയേഴ്സ്, ബ്രാണ്ടന്‍ കിംഗ്, എലിക് അഥാന്‍സെ, ഷിമ്രോന്‍ ഹെറ്റ്മെയര്‍, കീസി കാര്‍ടി, റൊമാരിയോ ഷെഫേര്‍ഡ്, യാന്നിക് കാരിയ, അല്‍സാരി ജോസഫ്, ജെയ്ഡന്‍ സീല്‍സ്, ഗുഡകേഷ് മോട്ടീ.