
ജോര്‍ജ്ടൗണ്‍: ആരാധകരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് സഞ്ജു സാംസണ്‍. അതുകൊണ്ടുതന്നെ എവിടെ പോയാലും മലയാളി താരത്തെ ആരാധകര്‍ പൊതിയാറുണ്ട്. വെസ്റ്റ് ഇന്‍ഡീസിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. സഞ്ജുവിനെ ആരധാകര്‍ പൊതിയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
വിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തിനൊരുങ്ങുകയാണ് സഞ്ജു. ആദ്യ മത്സരത്തില്‍ 12 പന്തില്‍ 12 റണ്‍സെടുത്ത താരം റണ്ണൗട്ടാവുകയായിരുന്നു താരം. എന്നാല്‍ ആറാം സ്ഥാനത്താമ് താരം ബാറ്റിംഗിനെത്തിയത്. ഇന്ന് ബാറ്റിംഗ് പൊസിഷന്‍ മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇതിനിടെയാണ് താരം ആരാധകര്‍പ്പം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പലര്‍ക്കും ഓട്ടോഗ്രാഫ് നല്‍കുന്ന സഞ്ജു സെല്‍ഫിയെടുക്കാനും മറന്നില്ല. വളരെയധികം സിംപിളായ മനുഷ്യനാണ് സഞ്ജുവെന്നാണ് ആരാധകര്‍ പറയുന്നത്. വീഡിയോ കാണാം...
സഞ്ജുവിനെ ടോപ് ഓര്‍ഡറില്‍ കളിപ്പിക്കാത്തതില്‍ മുന്‍ പാകിസ്ഥാന്‍ താരം കമ്രാന്‍ അക്മല്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. കടുത്ത വിമര്‍ശനമാണ് അദ്ദേഹം ടീം മാനേജ്മെന്റിനെതിരെ ഉന്നയിച്ചിരുന്നത്. മുന്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ കമ്രാന്‍ വിശദീകരിക്കുന്നതിങ്ങനെ... ''ആദ്യ നാലിലാണ് സഞ്ജു കളിച്ചിട്ടുള്ളത്. സഞ്ജു ഐപിഎല്ലില്‍ എപ്പോഴെങ്കിലും ആറാം നമ്പറില്‍ കളിച്ചിട്ടുണ്ടോ എന്ന് എനിക്ക്് അറിയില്ല. ഇല്ലെന്നാണ് വിശ്വാസം. അവനെ ആദ്യ നാലില്‍ കളിപ്പിക്കൂ. ശരിയാണ് അവസാന ഏകദിനത്തില്‍ ആറാമനായി എത്തിയ സഞ്ജു അഗ്രസീവായി കല്‍ച്ചിരുന്നു. എന്നുവച്ച് എപ്പോഴും അത് സംഭവിക്കണമെന്നില്ല.'' അക്മല്‍ പറഞ്ഞു.
രണ്ടാം ടി20ക്കുള്ള ഇന്ത്യ സാധ്യതാ ഇലവന്‍: യശസ്വി ജെയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍, യൂസ്വേന്ദ്ര ചാഹല്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!