മുന്‍ പാക് ക്രിക്കറ്റര്‍ അബ്ദുള്‍ റസാഖിനോട് പ്രണയം? പ്രതികരിച്ച് തമന്ന ഭാട്ടിയ - വീഡിയോ 

Published : Jul 04, 2023, 11:13 AM IST
മുന്‍ പാക് ക്രിക്കറ്റര്‍ അബ്ദുള്‍ റസാഖിനോട് പ്രണയം? പ്രതികരിച്ച് തമന്ന ഭാട്ടിയ - വീഡിയോ 

Synopsis

മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റര്‍ അബ്ദുള്‍ റസാഖുമായി തമന്ന പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നു. അതിനോട് പ്രതികരിക്കുകയാണ് തമന്ന. അത്തരം ഗോസിപ്പുകള്‍ കേട്ട് ചിരിയടക്കാനായില്ലെന്ന് തമന്ന പറഞ്ഞു.

മുംബൈ: ലസ്റ്റ് സ്‌റ്റോറീസ് രണ്ടാം ഭാഗം അടുത്തിടെയാണ് നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടത്. തെന്നിന്ത്യന്‍ താരം തമ്മന്ന ഭാട്ടിയ ചിത്രത്തില്‍ ഒരു പ്രധാന വേഷം അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന് വലിയ സ്വീകരണം ലഭിക്കുകയും ചെയ്തു. സമൂഹത്തിലെ വിവിധ തലത്തില്‍ ജീവിക്കുന്ന സ്ത്രീകളുടെ ലൈംഗിക താല്‍പ്പര്യങ്ങളെ അധികരിച്ച് രസകരമായി കഥ പറഞ്ഞ് പ്രേക്ഷകരെ നേടിയ സിനിമയാണ്   ലസ്റ്റ് സ്റ്റോറീസ് 2. ഒന്നാം ഭാഗത്തിന്റേതിന് സമാനമായി വിവിധ പ്രായത്തിലും വിവിധ സാമൂഹിക പരിസരത്തുമുള്ള സ്ത്രീകളുടെ ലൈംഗിക താല്‍പ്പര്യങ്ങളെ പരാമര്‍ശിക്കുന്ന കഥപരിസരമാണ് രണ്ടാം ഭാഗത്തിനും.

ചിത്രത്തില്‍ തമന്നയ്‌ക്കൊപ്പം അഭിനയിച്ച വിജയ് വര്‍മ്മയുമായുള്ള തന്റെ പ്രണയം അടുത്തിടെ തമന്ന സ്ഥിരീകരിച്ചിരുന്നു. ഇതോടൊപ്പം മറ്റൊരു രസകരമായ കാര്യം കൂടി വ്യക്തമാക്കിയിരിക്കുകയാണ് തമന്ന. മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റര്‍ അബ്ദുള്‍ റസാഖുമായി തമന്ന പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നു. അതിനോട് പ്രതികരിക്കുകയാണ് തമന്ന. അത്തരം ഗോസിപ്പുകള്‍ കേട്ട് ചിരിയടക്കാനായില്ലെന്ന് തമന്ന പറഞ്ഞു. അദ്ദേഹം വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുമായി പാകിസ്ഥാനിലാണ്. ലോകത്തെ ഏറ്റവും മികച്ച ഒരു ക്രിക്കറ്ററെ കുറിച്ചാണ് ആളുകള്‍ പറയുന്നത്. ചിരിയോടെ തമന്ന പറഞ്ഞു. 

പ്രമുഖ മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിന്റെ ചാനലായ മോജോ സ്‌റ്റോറിയില്‍ സംസാരിക്കുകയായിരുന്നു തമന്ന. സംഭവത്തിന് ആസ്പദമായ സംഭവം നടന്നത് 2017ലാണ്. ഒരിക്കല്‍ റസാഖുമൊത്ത് ഒരു ജുവല്ലറിയില്‍ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്നാണ് ഇത്തരം ഗോസിപ്പുകള്‍ പുറത്തുവന്നത്. മുന്‍ പാക് ഓള്‍റൗണ്ടറായ റസാഖ് ഇപ്പോള്‍ രണ്ട് കുട്ടികളുടെ അച്ഛനാണ്.

വിജയ് വര്‍മ്മയുമായുള്ള തന്റെ ബന്ധം വളരെ സ്വാഭാവികമായി സംഭവിച്ച ഒന്നാണെന്നും തനിക്ക് ഏറെ ഇഷ്ടം തോന്നുന്ന ഒരാളാണ് വിജയ് എന്നും തമന്ന പറയുന്നു. 'എന്റെ സന്തോഷത്തിന്റെ ഇടമാണ് അത്. ഒരു പങ്കാളിയെ കണ്ടെത്താനായി, അയാളെ ബോധ്യപ്പെടുത്താനായി നിങ്ങള്‍ക്ക് പലതും ചെയ്യേണ്ടതായിവരും. പക്ഷേ ഞാന്‍ സൃഷ്ടിച്ചിട്ടുള്ള ലോകം എന്റെ യാതൊരു അധ്വാനവും കൂടാതെ മനസിലാക്കുന്ന ഒരാളെയാണ് ഇവിടെ ലഭിച്ചിരിക്കുന്നത്', അഭിമുഖത്തില്‍ തമന്ന പറയുന്നു.

ജനസാഗരം സാക്ഷി! അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് ഇന്ത്യയില്‍; വന്‍ സ്വീകരണം - വീഡിയോ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

32 പന്തില്‍ 76, കളിയിലെ താരം, എന്നിട്ടും ഇഷാന്‍ കിഷനെ വിമര്‍ശിച്ച് ന്യൂസിലന്‍ഡ് മുന്‍താരം, കാരണം ഇതാണ്
രഞ്ജിയിൽ നാണംകെട്ട് കേരളം; ചണ്ഡിഗഢിനോട് തോറ്റത് ഇന്നിംഗ്സിനും 92 റൺസിനും; ക്വാർട്ടർ കാണാതെ പുറത്ത്