ഇന്ത്യയില്‍ ക്രിക്കറ്റ് മതിയാക്കിയ ഉണ്‍മുക്ത് ചന്ദിന് അമേരിക്കയില്‍ പൂജ്യത്തോടെ തുടക്കം- വീഡിയോ

Published : Aug 15, 2021, 07:58 PM IST
ഇന്ത്യയില്‍ ക്രിക്കറ്റ് മതിയാക്കിയ ഉണ്‍മുക്ത് ചന്ദിന് അമേരിക്കയില്‍ പൂജ്യത്തോടെ തുടക്കം- വീഡിയോ

Synopsis

സിലിക്കണ്‍ വാലി സട്രൈക്കേഴ്‌സിന്റെ ഓപ്പണറാണ് ഉണ്‍മുക്ത്. സാന്‍ ഡിയേഗോ സര്‍ഫ് റൈഡേഴ്‌സിനെതിരായ മത്സരത്തിലാണ് സംഭവം.  

കാലിഫോര്‍ണിയ: ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അമേരിക്കന്‍ മേജര്‍ ലീഗ് ക്രിക്കറ്റിലേക്ക് ചേക്കേറിയ ഉണ്‍മുക്ത് ചന്ദിന് നിരാശപ്പെടുത്തുന്ന തുടക്കം. അരങ്ങേറ്റ മത്സരത്തില്‍ താരം റണ്‍സൊന്നുമെടുക്കാതെ പുറത്തായി. സിലിക്കണ്‍ വാലി സട്രൈക്കേഴ്‌സിന്റെ ഓപ്പണറാണ് ഉണ്‍മുക്ത്. സാന്‍ ഡിയേഗോ സര്‍ഫ് റൈഡേഴ്‌സിനെതിരായ മത്സരത്തിലാണ് സംഭവം. വീഡിയോ കാണാം...

2012ല്‍ അണ്ടര്‍ 19 ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിനെ നയിച്ച ഉന്‍മുക്ത് ചന്ദ് ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവിവാഗ്ദാനമായിരുന്നു. ഇന്ത്യ എ ടീമിന്റെ നായകനുമായി. എന്നാല്‍ തുടര്‍ച്ചയായുള്ള മോശം പ്രകടനത്തെ തുടര്‍ന്ന് ഇന്ത്യയുടെ സീനിയര്‍ ടീമില്‍ ഇടം നേടാനായിരുന്നില്ല. ദീര്‍ഘകാലം പുറത്തിരുന്നതിനാല്‍ കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. 

201-20 ആഭ്യന്തര സീസണില്‍ ഉത്തരാഖണ്ഡിന് വേണ്ടി ഉണ്‍മുക്ത് കളിച്ചെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 2020-21 സീസണിലെ സയിദ് മുഷ്താഖ് അലി ട്രോഫിക്കും വിജയ് ഹസാരെയ്ക്കും വേണ്ടിയുള്ള ഡല്‍ഹി ടീമിലും താരത്തിന് ഇടം നേടാന്‍ ആയിരുന്നില്ല.

PREV
click me!

Recommended Stories

'അഭിഷേക് ശര്‍മയെ പൂട്ടാനാവും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എയ്ഡന്‍ മാര്‍ക്രം
വിജയ് മര്‍ച്ചന്റ് ട്രോഫി:യില്‍ മണിപ്പൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയവുമായി കേരളം