ഹൃദയസ്പര്‍ശം, കിരീടനേട്ടത്തില്‍ മതിമറന്ന് രോഹിത്തും കോലിയും! ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍, വീഡിയോ

Published : Mar 09, 2025, 10:32 PM ISTUpdated : Mar 10, 2025, 12:54 AM IST
ഹൃദയസ്പര്‍ശം, കിരീടനേട്ടത്തില്‍ മതിമറന്ന് രോഹിത്തും കോലിയും! ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍, വീഡിയോ

Synopsis

രവീന്ദ്ര ജഡേജയാണ് വിജയറണ്‍ നേടുന്നത്. വിജയത്തിന് പിന്നാലെ ഗ്രൗണ്ടിലെത്തിയ രോഹിത്തും കോലിയും വിജയം വലിയ രീതിയില്‍ ആഘോഷിക്കുകയായിരുന്നു.

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ വിജയം ആഘോഷിച്ച് സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും. ഈ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഇന്നിംഗ്‌സ് പുറത്തെടുത്ത രോഹിത് ശര്‍മയാണ് (76) ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

രവീന്ദ്ര ജഡേജയാണ് വിജയറണ്‍ നേടുന്നത്. വിജയത്തിന് പിന്നാലെ ഗ്രൗണ്ടിലെത്തിയ രോഹിത്തും കോലിയും വിജയം വലിയ രീതിയില്‍ ആഘോഷിക്കുകയായിരുന്നു. ഇരുവരുടേയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ചിത്രങ്ങള്‍. സ്റ്റംപുകള്‍ ഊരിയെടുത്താണ് ഇരുവരും വിജയം ആഘോഷിച്ചത്. ഇരുവരുടേയും നാലാം ഐസിസി കിരീടമാണിത്. ഇരുവരുടേയും ആഘോഷ ചിത്രങ്ങളും വീഡിയോകളും കാണാം...

രാഹുലിന് പുറമെ ശ്രേയസ് അയ്യര്‍ 46 റണ്‍സെടുത്തു. കെ എല്‍ രാഹുലിന്റെ (33 പന്തില്‍ പുറത്താവാതെ 34) ഇന്നിംഗ്‌സ് നിര്‍ണായകമായത്. നേരത്തെ, കിവീസിനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. ഏഴ് വിക്കറ്റുകള്‍ ന്യൂസിലന്‍ഡിന് നഷ്ടമായി. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 63 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. 53 റണ്‍സുമായ പുറത്താവാതെ നിന്ന മൈക്കല്‍ ബ്രേസ്‌വെല്ലിന്റെ ഇന്നിംഗ്‌സാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്.

ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹിത് - ശുഭ്മാന്‍ ഗില്‍ സഖ്യം 105 റണ്‍സ് ചേര്‍ത്തു. 19-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഗ്ലെന്‍ ഫിലിപ്‌സിന്റെ ഒരു തകര്‍പ്പന്‍ ക്യാച്ചാണ് ഫിലിപ്‌സിന് പുറത്തേക്കുള്ള വഴി തെളിയിച്ചത്. സാന്റ്‌നര്‍ക്കായിരുന്നു വിക്കറ്റ്. കോലി നേരിട്ട രണ്ടാം പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മൈക്കല്‍ ബ്രേസ്‌വെല്ലിന്റെ പന്തില്‍ മടങ്ങുകയായിരുന്നു താരം. പിന്നാലെ രോഹിത് ശര്‍മയും മടങ്ങി. രചിന്‍ രവീന്ദ്രയുടെ പന്തില്‍ ക്രീസ് വിട്ട് അടിക്കാനുള്ള ശ്രമത്തില്‍ രോഹിത് പരാജയപ്പെട്ടു. വിക്കറ്റ് കീപ്പര്‍ ടോം ലാതം സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു രോഹിത്തിനെ. മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. ശ്രേയസ് അയ്യര്‍ (48), അക്‌സര്‍ പട്ടേല്‍ (29), ഹാര്‍ദിക് പാണ്ഡ്യ (18) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രാഹുല്‍ ഒരറ്റത്ത് നിന്നത് ഇന്ത്യക്ക് ഗുണം ചെയ്തു. 49-ാം ഓവറിന്റെ അവസാന പന്തില്‍ ഫോറടിച്ച് രവീന്ദ്ര ജഡേജ (9) ഇന്ത്യക്ക് വിജയം സമ്മാനിച്ചു.\

PREV
click me!

Recommended Stories

ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക 'ഫൈനല്‍', വാഷിംഗ്ടണ്‍ പുറത്തേക്ക്; ടീമില്‍ രണ്ട് മാറ്റം, സാധ്യതാ ഇലവന്‍
'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം