Latest Videos

കോലിയെ ടി20 ലോകകപ്പ് കളിപ്പിക്കരുതെന്ന് പറയുന്നവര്‍ ഇതൊന്ന് കാണണം! ടീമിലെ യുവതാരങ്ങള്‍ തോറ്റ് പോവും

By Web TeamFirst Published May 10, 2024, 10:33 AM IST
Highlights

ശശാങ്ക് സിംഗ് (19 പന്തില്‍ 37) - സാം കറന്‍ (22) സഖ്യം കൂട്ടുകെട്ടുണ്ടാക്കി പഞ്ചാബിന് വിജയപ്രതീക്ഷ നല്‍കുമ്പോഴാണ് കോലി അവതരിക്കുന്നത്.

ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ വീണ്ടും തകര്‍പ്പന്‍ റണ്ണൗട്ടുമായി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം വിരാട് കോലി. ബാറ്റ് ചെയ്തപ്പോള്‍ 92 റണ്‍സെടുക്കാന്‍ കോലിക്ക് സാധിച്ചിരുന്നു. കോലിയുടെ കരുത്തില്‍ പഞ്ചാബിനെ 60 റണ്‍സിനാണ് ആര്‍സിബി പരാജയപ്പെടുത്തിയത്. പഞ്ചാബിന് പുറത്തേക്കുള്ള വഴി തെളിഞ്ഞപ്പോള്‍ ആര്‍സിബി ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 17 ഓവറില്‍ 181ന് എല്ലാവരും പുറത്താവുകയായിരുന്നു.

ശശാങ്ക് സിംഗ് (19 പന്തില്‍ 37) - സാം കറന്‍ (22) സഖ്യം കൂട്ടുകെട്ടുണ്ടാക്കി പഞ്ചാബിന് വിജയപ്രതീക്ഷ നല്‍കുമ്പോഴാണ് കോലി അവതരിക്കുന്നത്. ലോക്കി ഫെര്‍ഗൂസണ്‍ എറിഞ്ഞ 14-ാം ഓവറിലെ നാലാം പന്ത് കറന്‍ മിഡ് വിക്കറ്റിലേക്ക് തട്ടിയിട്ട് രണ്ട് റണ്‍സ് ഓടിയെടുക്കാന്‍ ശ്രമിച്ചു. ആദ്യ റണ്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. രണ്ടാം റണ്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് കോലി ഡീപ് മിഡ് വിക്കറ്റില്‍ നിന്ന് ഓടിയെത്തി, നേരിട്ടുള്ള ത്രോയിലൂടെ ശശാങ്കിനെ റണ്ണൗട്ടാക്കി. കോലിയുടെ നേരിട്ടുള്ള നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലെ സ്റ്റംപില്‍ പതിക്കുമ്പോള്‍ ശശാങ്ക് ക്രീസിന് പുറത്തായിരുന്നു. വീഡിയോ കാണാം...

VIRAT KOHLI - THE ULTIMATE IN CRICKET. 🐐 pic.twitter.com/5NBAriq3y0

— Johns. (@CricCrazyJohns)

നേരത്തെ, വിരാട് കോലിയുടെ (47 പന്തില്‍ 92) ഇന്നിംഗ്സിന് പുറമെ രജത് പടീധാര്‍ 23 പന്തില്‍ 55 റണ്‍സെടുത്തു. കാമറോണ്‍ ഗ്രീന്‍ (27 പന്തില്‍ 46), ദിനേശ് കാര്‍ത്തിക് (7 പന്തില്‍ 18) എന്നിവരും തിളങ്ങി. പഞ്ചാബിന് വേണ്ടി ബാറ്റിംഗില്‍ 27 പന്തില്‍ 61 റണ്‍സെടുത്ത റിലീ റൂസോ മാത്രമാണ് തിളങ്ങിയത്. ശശാങ്ക്, കറന്‍ എന്നിവര്‍ക്ക് പുറമെ ജോണി ബെയര്‍സ്റ്റോയാണ് (27) രണ്ടക്കം കണ്ട മറ്റൊരു താരം.

600 കടന്ന് കോലി! അപൂര്‍വ നേട്ടത്തില്‍ രാഹുലിനൊപ്പം; ഓറഞ്ച് ക്യാപ് തിരിച്ചുപിടിക്കാന്‍ റുതുരാജ് ഇന്നിറങ്ങും

പ്രഭ്സിമ്രാന്‍ സിംഗ് (6), ജിതേശ് ശര്‍മ (5), ലിയാം ലിവിംഗ്സ്റ്റണ്‍ (0), അഷുതോഷ് ശര്‍മ (8), ഹര്‍ഷല്‍ പട്ടേല്‍ (0), അര്‍ഷ്ദീപ് സിംഗ് (4) എന്നിവരും പുറത്തായി. രാഹുല്‍ ചാഹര്‍ (5) പുറത്താവാതെ നിന്നു. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ലോക്കി ഫെര്‍ഗൂസണ്‍, സ്വപ്നില്‍ സിംഗ്, കരണ്‍ ശര്‍മ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

click me!