ഇതൊക്കെ ഇത്രയൊള്ളൂ, ഇതിനേക്കാള്‍ ഹൃദ്യം മറ്റൊന്നില്ല! മത്സരത്തിനിടെ കുശലം പറഞ്ഞ് ചിരിച്ച് കോലിയും നവീനും

Published : Oct 11, 2023, 10:41 PM ISTUpdated : Oct 11, 2023, 10:48 PM IST
ഇതൊക്കെ ഇത്രയൊള്ളൂ, ഇതിനേക്കാള്‍ ഹൃദ്യം മറ്റൊന്നില്ല! മത്സരത്തിനിടെ കുശലം പറഞ്ഞ് ചിരിച്ച് കോലിയും നവീനും

Synopsis

ഹൃദ്യമായ മറ്റൊരു സംഭവംമത്സരത്തിലുണ്ടായി. ഇന്ത്യയുടെ വിജയത്തിന് ശേഷം ഇരുവരും പിരിഞ്ഞത് ആശ്ലേഷിച്ചും കുശലം പറഞ്ഞു ആ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ദില്ലി: ഏകദിന ലോകകപ്പില്‍ ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ മത്സ്രത്തിന് മുമ്പ് ആരാധകര്‍ മനസില്‍ കണ്ടത് നവീനും ഉള്‍ ഹഖും വിരാട് കോലിയും നേര്‍ക്കുനേര്‍ വരുന്നതാണ്. കാരണം, ഇരുവുരം തമ്മിലുള്ള ശത്രുത ആരും മറന്നിരിക്കാന്‍ സാധ്യതയില്ല. കഴിഞ്ഞ ഐപിഎല്ലില്‍ നവീന്‍, കോലിയോട് കയര്‍ത്തതൊന്നും ആരാധകര്‍ മറന്നിട്ടില്ല. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നവീന്‍ ബാറ്റ് ചെയ്യാന്‍ എത്തിയപ്പോഴും, പിന്നീട് പന്തെറിയാന്‍ എത്തിയപ്പോള്‍ ആരാധകര്‍ വിരാട് കോലിക്ക് വേണ്ടി ആര്‍പ്പുവിളിച്ചിരുന്നു. കോലി.. കോലി... എന്ന ചാന്റാണ് ആരാധകര്‍ മുഴക്കിയത്. 

എന്നാല്‍ ഹൃദ്യമായ മറ്റൊരു സംഭവംമത്സരത്തിലുണ്ടായി. ഇന്ത്യ - അഫ്ഗാന്‍ മത്സരത്തിനിടെ തന്നെ ഇരുവരും ആശ്ലേഷിച്ചും കുശലം പറഞ്ഞു പ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി. ആ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആരാധകര്‍ ഏറ്റെടുക്കുകയാണ് ആ വീഡിയോ. ദൃശ്യങ്ങള്‍ കാണാം... 

നിരവധി ആരാധകരാണ് ഇരുവരേയും പ്രകീര്‍ത്തിച്ച് രംഗത്തെത്തിയത്. ഒരൊറ്റ മത്സരം കൊണ്ട് ഇരുവരുടേയും മനസലിഞ്ഞുവെന്നും ഇതൊക്കെ സ്‌പോര്‍ട്‌സില്‍ മാത്രം സംഭവിക്കുന്നതാണെന്നും ആരാധകര്‍ പറയുന്നു. ചില ട്വീറ്റുകകള്‍ വായിക്കാം...

ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാനെതിരെ എട്ട് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ അഫ്ഗാന്‍ 273 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവച്ചു. ഹഷ്മതുള്ള ഷാഹിദി (80), അസ്മതുള്ള ഒമര്‍സായ് (62) എന്നിവരുടെ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. നാല് വിക്കറ്റ് നടിയ ജസ്പ്രിത് ബുമ്ര അഫ്ഗാന്‍ ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കി. മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (84 പന്തില്‍ 131) അതിവേഗ സെഞ്ചുറി കരുത്തില്‍ വിജയം പൂര്‍ത്തിയാക്കി. വിരാട് കോലി (55), ഇഷാന്‍ കിഷന്‍ (47) നിര്‍ണായ പിന്തുണ നല്‍കി.

ക്രിസ് ഗെയ്‌ലിന് ഇനി ആ റെക്കോര്‍ഡ് മറക്കാം! ഇനിയെല്ലാം രോഹിത്തിന്റെ കയ്യില്‍ ഭദ്രം, അഫ്രീദിയും പിന്നിലായി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഭിഷേകിനൊപ്പം മറ്റൊരു താരം കൂടി പുറത്ത്, നമീബിയക്കെതിരെ സർപ്രൈസ് പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് കൈഫ്
കിവീസ് താരം ഒന്നാമത്, പാക് താരം രണ്ടാമത്, ആദ്യ 15 ൽ ഒരേയൊരു ഇന്ത്യൻ താരം മാത്രം, ലോകകപ്പ് വിക്കറ്റ് വേട്ടക്കാരിലും ഇന്ത്യക്ക് നിരാശ