ഭാഗ്യം പുറത്തായില്ല! ജഡേജയുടെ വിക്കറ്റ് എത്രത്തോളം വിലപ്പെട്ടതാണെന്ന് കോലിയുടെ മുഖഭാവം പറയും- വീഡിയോ കാണാം

By Web TeamFirst Published Aug 29, 2022, 12:48 PM IST
Highlights

148 റണ്‍സായിരുന്നു പാകിസ്ഥാന്‍ ഇന്ത്യക്ക് മുന്നില്‍ വച്ച വിജയലക്ഷ്യം. എന്നാല്‍ തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായത് ഇന്ത്യയെ പ്രതിരോധത്തിലാക്കി. വിരാട് കോലിയുടെ 35 റണ്‍സാണ് ടീമിനെ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ നാലാമനായിട്ടാണ് രവീന്ദ്ര ജഡേജ ക്രീസിലെത്തിയത്. ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പ്രകടനം പുറത്തെടുക്കാന്‍ ജഡേജയ്ക്കായിരുന്നു. 29 പന്തില്‍ 35 റണ്‍സാണ് ജഡേജ നേടിയത്. ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം 52 റണ്‍സ് കൂട്ടിചേര്‍ക്കാനും ജഡേജയ്ക്കായി.

148 റണ്‍സായിരുന്നു പാകിസ്ഥാന്‍ ഇന്ത്യക്ക് മുന്നില്‍ വച്ച വിജയലക്ഷ്യം. എന്നാല്‍ തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായത് ഇന്ത്യയെ പ്രതിരോധത്തിലാക്കി. വിരാട് കോലിയുടെ 35 റണ്‍സാണ് ടീമിനെ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. രോഹിത് പുറത്തായ ശേഷം ക്രീസിലെത്തിയത് ജഡേജയായിരുന്നു. ഒമ്പതാം ഓവറില്‍ ക്രീസിലെത്തിയ ജഡേജ അവസാന ഓവറിന്റെ ആദ്യ പന്തിലാണ് മടങ്ങുന്നത്.

നമിച്ചു മുത്തേ... ഹാര്‍ദിക് പാണ്ഡ്യയുടെ സിക്‌സര്‍ ഫിനിഷിംഗിന് ഡികെയുടെ വീരവണക്കം- വൈറല്‍ വീഡിയോ

അവസാന മൂന്ന് ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 32 റണ്‍സാണ്. പന്തെറിയാനെത്തിയത് നസീം ഷാ. നസീമിന്റെ നാലാം പന്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഒന്നാകെ ആധിയുണ്ടാക്കിയ സംഭവമുണ്ടായി. മികച്ച ഫോമില്‍ കളിക്കുകയായിരുന്ന ജഡേജ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. അംപയര്‍ ഔട്ട് വിളിക്കുകയും ചെയ്തു. 

അപ്പീലീന് മുമ്പ് തന്നെ അംപയല്‍ വിരലുയര്‍ത്തിയിരുന്നു. എന്നാല്‍ ജഡേജ തീരുമാനം റിവ്യൂ ചെയ്തു. വീഡിയോയില്‍ പന്ത് പിച്ച് ചെയ്തത് ലെഗ് സ്റ്റംപിന് പുറത്താണ് പിച്ച് ചെയ്‌തെന്ന് തെളിഞ്ഞു. ഇതോടെ അംപയര്‍ക്ക് തീരുമാനം തിരുത്തേണ്ടി വന്നു.

ഇതെനിക്ക് വിട്ടേക്ക്, പാക്കലാം; ഡോട് ബോളിന് പിന്നാലെ ആംഗ്യം കാട്ടി പാണ്ഡ്യ, ആറ്റിറ്റ്യൂഡിനെ വാഴ്‌ത്തി ആരാധകര്‍ 

അംപയറുടെ തീരുമാനം ഇന്ത്യന്‍ ടീമിന് മൊത്തത്തില്‍ ആശ്വാസം നല്‍കി. ജഡേജയുടെ വിക്കറ്റ് എത്രത്തോളം വിലപ്പെട്ടതാണെന്ന് അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ നിന്ന് വായിച്ചെടുക്കാമായിരുന്നു. അദ്ദേഹത്തിന്റെ ഭാവം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. വീഡിയോ കാണാം... 

pic.twitter.com/6FD2xkQfRW

— Guess Karo (@KuchNahiUkhada)

മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. മൂന്ന് വിക്കറ്റ് നേടുകയും പുറത്താവാതെ 33 റണ്‍സെടുക്കുകയും ചെയ്ത ഹാര്‍ദിക്  പാണ്ഡ്യയാണ് പ്ലയര്‍ ഓഫ് ദ മാച്ച്.

click me!