പുറത്തായതിന് പിന്നാലെ ഗ്ലൗസും ഹെല്‍മറ്റും വലിച്ചെറിഞ്ഞ് കോലി; വൈറല്‍ വീഡിയോ

Published : Apr 12, 2026, 10:20 PM IST
Virat Kohli

Synopsis

മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎൽ മത്സരത്തിൽ അർധസെഞ്ചുറിക്ക് പിന്നാലെ പുറത്തായതിൽ വിരാട് കോലി കടുത്ത അമർഷം പ്രകടിപ്പിച്ചു. 

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയതിന് തൊട്ടുപിന്നാലെ പുറത്തായ വിരാട് കോലി ക്രീസ് വിട്ടത് കടുത്ത അമര്‍ഷത്തോടെ. 38 പന്തില്‍ 50 റണ്‍സെടുത്ത് നില്‍ക്കെ ഹാര്‍ദിക് പാണ്ഡ്യയുടെ പന്തിലാണ് കോലി പുറത്തായത്. ഡഗ് ഔട്ടിലേക്ക് മടങ്ങുന്നതിനിടെ തന്റെ ഗ്ലൗസുകള്‍ വലിച്ചെറിയുകയും ഹെല്‍മറ്റ് നിലത്തടിച്ച് ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന കോലിയെയാണ് ആരാധകര്‍ കണ്ടത്. 37 പന്തില്‍ 50 റണ്‍സ് തികച്ച കോലി, തൊട്ടടുത്ത പന്തില്‍ ഹാര്‍ദിക് പാണ്ഡ്യയെ സിക്‌സറിന് ശ്രമിക്കവെയാണ് പുറത്തായത്.

പാണ്ഡ്യയുടെ ഫുള്‍ടോസ് പന്ത് ഉയര്‍ത്തിയടിച്ച കോലിക്ക് ടൈമിംഗ് പിഴച്ചു. ലോങ് ഓണില്‍ സൂര്യകുമാര്‍ യാദവ് അനായാസമായി ക്യാച്ചെടുത്തു.

 

 

 കോലിയുടെയും (50), ഫില്‍ സാള്‍ട്ടിന്റെയും മികച്ച തുടക്കത്തിന്റെ കരുത്തില്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സാണ് ബെംഗളൂരു അടിച്ചുകൂട്ടിയത്. വാംഖഡെ സ്റ്റേഡിയത്തിലെ തങ്ങളുടെ തന്നെ ഉയര്‍ന്ന സ്‌കോറായ 235 റണ്‍സ് (2015ല്‍ നേടിയത്) ഇതോടെ ആര്‍സിബി മറികടന്നു.

കോലി പുറത്തായെങ്കിലും പിന്നാലെ വന്ന രജത് പടിധാര്‍ വെറും 20 പന്തില്‍ 53 റണ്‍സുമായി വെടിക്കെട്ട് പ്രകടനം നടത്തിയതോടെയാണ് ആര്‍സിബി സ്‌കോര്‍ 200 കടന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആര്‍സിബിക്ക് വേണ്ടി വിരാട് കോലിയും ഫില്‍ സാള്‍ട്ടും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 120 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ട്രെന്റ് ബോള്‍ട്ടിനെതിരെ നേടിയ സിക്‌സറടക്കം മികച്ച ടൈമിംഗോടെയാണ് കോലി തുടങ്ങിയതെങ്കിലും പിന്നീട് സ്‌കോറിംഗ് വേഗത കുറഞ്ഞിരുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ അപ്രതീക്ഷിതമായി പുറത്തായതാണ് താരത്തെ പ്രകോപിപ്പിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഗുജറാത്ത് ടൈറ്റന്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം; ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തോല്‍പ്പിച്ചത് ഏഴ് വിക്കറ്റിന്
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ മുംബൈ ഇന്ത്യന്‍സിന് നിര്‍ണായക ടോസ്; ഇരു ടീമുകളിലും മാറ്റം