
അഹമ്മദാബാദ്: ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്ക് ഇന്ത്യക്ക് ഇപ്പോഴും യോഗ്യത നേടാനായിട്ടില്ല. അതേസമയം, ഇന്‍ഡോര്‍ ടെസ്റ്റ് ജയിച്ചതോടെ ഓസ്‌ട്രേലിയ ഫൈനലിലെത്തിയിരുന്നു. അഹമ്മദാബാദില്‍ വ്യാഴാഴ്ച്ച ആരംഭിക്കുന്ന ടെസ്റ്റ് ജയിച്ചാല്‍ ഇന്ത്യക്ക് യോഗ്യത ഉറപ്പാക്കാം. ആദ്യ രണ്ടും ടെസ്റ്റും ഇന്ത്യയെ വിജയിപ്പിച്ച സ്പിന്നര്‍മാരില്‍ തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ. പിച്ചിന്റെ കാര്യത്തില്‍ ഇപ്പോഴും ആശങ്കയുണ്ട്. പേസിനെയും സ്പിന്നിനേയും തുണയ്ക്കുന്ന രണ്ട് പിച്ചുകള്‍ ഇവിടെ തയ്യാറാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലനം നടത്തിയിരുന്നു. പിന്നീട് നടത്തിയ ഹോളി ആഘോഷമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പരിശീലനത്തിന് ശേഷം ബസില്‍ തിരിച്ച് ഹോട്ടലിലേക്ക് മടങ്ങുമ്പോഴാണ് താരങ്ങള്‍ നിറങ്ങളില്‍ കുളിച്ചത്. ആഘോഷങ്ങള്‍ക്ക് മുന്നില്‍ നിന്ന് നയിച്ചത് ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും. ഗില്ലിന്റെ സെല്‍ഫി വീഡിയോയില്‍ കോലി ഡാന്‍സ് കളിക്കുന്നത് കാണാം. പിന്നില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കോലിയുടെ ദേഹത്തേക്ക് നിറങ്ങള്‍ വാരിയെറിയുന്നു. വൈറല്‍ വീഡിയോ കാണാം...
നാലാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ വരാനുള്ള സാധ്യതയും ഏറെയാണ്. ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയേക്കും. ഇന്‍ഡോറില്‍ വിശ്രമം അനുവദിച്ച ഷമിക്ക് പകരം ഉമേഷ് യാദവായിരുന്നു കളിച്ചത്. എന്നാല്‍ ഉമേഷ് മിക്ചച പ്രകടനം പുറത്തെടുത്ത സ്ഥിതിക്ക് മുഹമ്മദ് സിറാജിനെ ഒഴിവാക്കിയേക്കും. ടീമില്‍ മറ്റ് മാറ്റങ്ങള്‍ക്കുള്ള സൂചനയൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
അഹമ്മദാബാദില്‍ ഇതിന് മുമ്പ് നടന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യയാണ് ജയിച്ചത്. ഇതില്‍ 2021ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് രണ്ട് ദിവസത്തിനുള്ളില്‍ അവസാനിച്ചിരുന്നു. അന്ന് അക്‌സര്‍ പട്ടേലും അശ്വിനും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. നവീകരണത്തിനുശേഷം നടന്ന ആദ്യ ടെസ്റ്റിലും ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തിരുന്നു. ആ ടെസ്റ്റിലും അക്‌സറും അശ്വിനും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. ഇംഗ്ലണ്ട് താരം ജോ റൂട്ട് എട്ട് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തതും ഈ ടെസ്റ്റിലായിരുന്നു.
മെല്‍ബണ്‍ എന്ന വന്‍മരം വീഴും; പുതിയ റെക്കോർഡിടാന്‍ അഹമ്മദാബാദ് സ്റ്റേഡിയം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!