ക്യാച്ചെടുക്കുന്നതിന് തടസമായി; ബെയര്‍സ്‌റ്റോയോട് കലിപ്പ് കാണിച്ച് വാഷിംഗ്ടണ്‍ സുന്ദര്‍- വീഡിയോ

Published : Mar 13, 2021, 12:22 PM ISTUpdated : Mar 13, 2021, 12:25 PM IST
ക്യാച്ചെടുക്കുന്നതിന് തടസമായി; ബെയര്‍സ്‌റ്റോയോട് കലിപ്പ് കാണിച്ച് വാഷിംഗ്ടണ്‍ സുന്ദര്‍- വീഡിയോ

Synopsis

ഇംഗ്ലണ്ട് അനായാസ ജയത്തിലേക്ക് നീങ്ങികൊണ്ടിരിക്കെ 14-ാം ഓവറിലാണ് സംഭവം. മലാന്‍ ഒരു റിട്ടേണ്‍ ക്യാച്ച് നല്‍കിയെങ്കിലും അതെടുക്കാന്‍ സുന്ദറിന് സാധിച്ചില്ല.  

അഹമ്മദാബാദ്:ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്‌റ്റോയുമായോട് കലിപ്പ് കാണിച്ച് ഇന്ത്യന്‍ സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദര്‍. ഡേവി്ഡ മലാന്‍ പുറത്താക്കാന്‍ നല്‍കിയ അവസരം മുതലക്കാന്‍ കഴിയാതെ വന്നതോടെയാണ് വാഷിംങ്ടണ്‍ ബെയര്‍സ്‌റ്റോയോട് ദേഷ്യപ്പെട്ട് സംസാരിച്ചത്. 

ഇംഗ്ലണ്ട് അനായാസ ജയത്തിലേക്ക് നീങ്ങികൊണ്ടിരിക്കെ 14-ാം ഓവറിലാണ് സംഭവം. മലാന്‍ ഒരു റിട്ടേണ്‍ ക്യാച്ച് നല്‍കിയെങ്കിലും അതെടുക്കാന്‍ സുന്ദറിന് സാധിച്ചില്ല. നോണ്‍സ്ട്രൈക്കില്‍  നിന്നിരുന്ന ബെയര്‍സ്റ്റോയ്ക്ക് മാറിനല്‍ക്കാന്‍ സാധിക്കാത്തതോടെയാണ് താരത്തിന് ക്യാച്ചെടുക്കന്‍ സാധിക്കാതിരുന്നത്. 

ഇതോടെ സുന്ദറും ബെയര്‍സ്‌റ്റോയും തമ്മില്‍ സംസാരമായി. എന്റെ ഭാഗത്ത് എന്താണ് തെറ്റ് എന്നായിരുന്നു ബെയര്‍‌സ്റ്റോയുടെ ചോദ്യം. മറുചോദ്യവുമായി സുന്ദര്‍ എത്തിയതോടെ അംപയര്‍ നിതിന്‍ മേനോന്‍ ഇടപെടേണ്ടിവന്നു. ക്യാപ്റ്റന്‍ വിരാട് കോലി ഇടപ്പെട്ടതോയാണ് സുന്ദര്‍ ശാന്തനായത്. 

മത്സരത്തില്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് ജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്. ഇംഗ്ലണ്ട് 27 പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സമീര്‍ മിന്‍ഹാസിന് വെടിക്കെട്ട് സെഞ്ചുറി, അണ്ടര്‍ 19 ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ കൂറ്റൻ സ്കോറിലേക്ക്
തകര്‍ത്തടിച്ച് പാകിസ്ഥാന്‍, അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടപ്പോരില്‍ ഇന്ത്യക്കെതിരെ മികച്ച തുടക്കം