സിക്‌സടിച്ചത് ഇഷ്ടമായില്ല; പരിശീലന മത്സരത്തിനിടെ കിഷനുമായി കോര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍

Published : Mar 22, 2026, 01:06 PM IST
Ishan Kishan

Synopsis

സിക്‌സറടിച്ചതിന് പിന്നാലെ കിഷനെ പുറത്താക്കിയ അന്‍സാരി, താരത്തോട് കയര്‍ക്കുകയായിരുന്നു. എന്നിരുന്നാലും, മത്സരത്തിൽ കിഷനും അഭിഷേക് ശർമ്മയും ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.

ഹൈദരാബാദ്: ഐപിഎല്‍ 2026 സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാമ്പില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ശനിയാഴ്ച നടന്ന ഇന്‍ട്രാ സ്‌ക്വാഡ് പരിശീലന മത്സരത്തിനിടെ ഇടക്കാല ക്യാപ്റ്റന്‍ ഇഷാന്‍ കിഷനും യുവ സ്പിന്നര്‍ സീഷന്‍ അന്‍സാരിയും തമ്മിലുണ്ടായ വാക്‌പോരാണ് ആരാധകര്‍ക്കിടയില്‍ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചത്.

സണ്‍റൈസേഴ്‌സ് ബി ടീമിന് വേണ്ടി ബാറ്റ് ചെയ്യുകയായിരുന്ന ഇഷാന്‍ കിഷനും ലിയാം ലിവിംഗ്സ്റ്റണും ചേര്‍ന്ന് തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഇന്നിംഗ്‌സിലെ എട്ടാം ഓവറില്‍ സീഷന്‍ അന്‍സാരിക്കെതിരെ കിഷന്‍ ആഞ്ഞടിച്ചു. ആ ഓവറില്‍ 20 റണ്‍സാണ് താരം നേടിയത്. എന്നാല്‍ അതേ ഓവറിലെ അവസാന പന്തില്‍ കിഷനെ പുറത്താക്കി അന്‍സാരി മറുപടി നല്‍കി.

സാധാരണയായി ഇത്തരം മത്സരങ്ങളില്‍ ആഘോഷങ്ങള്‍ മിതമാകാറാണ് പതിവെങ്കിലും, തന്നെ അടിച്ചു തകര്‍ത്തതിലുള്ള ദേഷ്യം അന്‍സാരി മറച്ചുവെച്ചില്ല. പുറത്തായ കിഷനോട് പവലിയനിലേക്ക് പോകാന്‍ ആക്രോശിച്ച അന്‍സാരി കടുത്ത ഭാഷയില്‍ പെരുമാറുകയും ചെയ്തു. ഇരുവരും തമ്മില്‍ മൈതാനത്ത് വെച്ച് വാക്കുകള്‍ കൈമാറി. എന്നാല്‍ കിഷന്‍ ഇത് തമാശയായാണ് എടുത്തത്. ചിരിച്ചുകൊണ്ടാണ് താരം മൈതാനത്ത് നിന്നും മടങ്ങിയത്.

 

 

ബാറ്റിംഗില്‍ തിളങ്ങി കിഷനും അഭിഷേകും

ടീമിലെ ചെറിയ അസ്വാരസ്യങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, ബാറ്റിംഗ് നിര ഫോമിലേക്കെത്തിയത് ഹൈദരാബാദിന് വലിയ ആശ്വാസം നല്‍കുന്നുണ്ട്. ടി20 ലോകകപ്പിലെ മോശം ഫോമിന് ശേഷം തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ അഭിഷേക് ശര്‍മ 94 റണ്‍സ് നേടി. ഇഷാന്‍ കിഷന്‍ വെറും 24 പന്തില്‍ നിന്നാണ് കിഷന്‍ 72 റണ്‍സ് അടിച്ചുകൂട്ടിയത്.

മാര്‍ച്ച് 28-ന് ബെംഗളൂരുവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് സണ്‍റൈസേഴ്‌സിന്റെ ആദ്യ മത്സരം. നായകനും ഉപനായകനും ഒരുപോലെ ഫോമിലായത് ടീമിന് വലിയ ആത്മവിശ്വാസം നല്‍കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സഞ്ജു ഇല്ല, നയിക്കാന്‍ റിയാന്‍ പരാഗ്; പുതിയ മട്ടിലും ഭാവത്തിലും രാജസ്ഥാന്‍ റോയല്‍സ്
ഇനി സര്‍വം സഞ്ജു, ഐപിഎല്‍ 2026 ധോണിയുടെ അവസാന സീസണായേക്കും; സൂചന നല്‍കി മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ