WI vs IND : റിഷഭ് പന്തിന്റെ ഇന്‍സ്റ്റഗ്രാം ലൈവില്‍ ധോണിയും രോഹിതും ഒരുമിച്ചു- വൈറല്‍ വീഡിയോ

Published : Jul 27, 2022, 10:43 AM IST
WI vs IND : റിഷഭ് പന്തിന്റെ ഇന്‍സ്റ്റഗ്രാം ലൈവില്‍ ധോണിയും രോഹിതും ഒരുമിച്ചു- വൈറല്‍ വീഡിയോ

Synopsis

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് പന്ത്. ഹോട്ടല്‍ മുറിയില്‍ വെറുതെയിരുന്ന് ബോറടിച്ചപ്പോഴാണ് ് ഇന്‍സ്റ്റയില്‍ ലൈവ് വന്നത്. ആദ്യം ജോയിന്‍ ചെയ്തത് സൂര്യകുമാര്‍ യാദവ് (Suryakumar Yadav). സൂര്യയുടെ മുറിയില്‍ അക്‌സര്‍ പട്ടേലുള്‍പ്പെടെയുള്ളവര്‍ ചെറിയ ആഘോഷത്തിലായിരുന്നു.

ട്രിനിഡാഡ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കുട്ടിക്കളി അല്‍പം കൂടുതല്‍ ആര്‍ക്കാണെന്ന് ചോദിച്ചാല്‍ ഒരുപക്ഷേ റിഷഭ് പന്തിനായിരിക്കും (Rishabh Pant). വലിയ മസിലുപിടിത്തമൊന്നുമില്ലാതെ, മുഖത്തെപ്പോഴും ഒരു പുഞ്ചിരിയുമായാണ് പന്തിനെ നമ്മള്‍ കണ്ടിട്ടുള്ളത്. അങ്ങനെയിരുന്നപ്പോള്‍ പന്ത് ഇന്‍സ്റ്റഗ്രാമില്‍ ലൈവ് വന്നു. കൂടെ ഒരുപിടി ഇന്ത്യന്‍ താരങ്ങളും. അധികനേരം നിന്നില്ലെങ്കിലും എം എസ് ധോണിയും (MS Dhoni) ഈ കൂട്ടിന്റെ ഭാഗമായി. ധോണിയുടെ ഭാര്യ സാക്ഷിയും വീഡിയോയിലുണ്ടായിരുന്നു.

''മഹി ഭായ്, എന്തൊക്കെയുണ്ട്? ലൈവില്‍ തുടരൂ...'' എന്ന് വീഡിയോയില്‍ പന്ത് ധോണിയോട് പറയുന്നുണ്ട്. ഇത് കേട്ടയുടനെ ചിരിയോടെ ധോണി ക്യാമറ ഓഫ് ചെയ്യുകയും ചെയ്തു. വീഡിയോ കാണാം... 

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് പന്ത്. ഹോട്ടല്‍ മുറിയില്‍ വെറുതെയിരുന്ന് ബോറടിച്ചപ്പോഴാണ് ് ഇന്‍സ്റ്റയില്‍ ലൈവ് വന്നത്. ആദ്യം ജോയിന്‍ ചെയ്തത് സൂര്യകുമാര്‍ യാദവ് (Suryakumar Yadav). സൂര്യയുടെ മുറിയില്‍ അക്‌സര്‍ പട്ടേലുള്‍പ്പെടെയുള്ളവര്‍ ചെറിയ ആഘോഷത്തിലായിരുന്നു. പിന്നാലെ രോഹിത് ശര്‍മയും യൂസ്‌വേന്ദ്ര ചാഹലും ഇഷാന്ത് ശര്‍മയുമെത്തി.

ധോണിയെക്കൂടി കണക്ട് ചെയ്താലോന്നായി പന്ത്. ഫോണ്‍ അറ്റന്‍ഡ് ചെയ്തത് ധോണിയുടെ ഭാര്യ സാക്ഷി. ഇത്തരം കൂടിച്ചേരലുകളിലൊന്നും അധികം താല്‍പര്യമില്ലാത്തയാളാണല്ലോ ധോണി. ഒരു ഹായ് പറഞ്ഞ് ധോണി നിര്‍ത്തി. 40 മിനിറ്റ് നീണ്ടു പന്തിന്റെ കളിതമാശകള്‍.

വിന്‍ഡീസിനെതിരെ ഏകദിന പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇന്നിറങ്ങും- സാധ്യതാ ഇലവന്‍

മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കായി കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ടീം ട്രിനിഡാഡിലെത്തിയത്. താരങ്ങള്‍ വരുന്ന വീഡിയോ ബിസിസിഐ പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയില്‍ ശിഖര്‍ ധവാനാണ് ഇന്ത്യന്‍ ടീമിനെ നയിച്ചത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര നേടിയിരുന്നു. 

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.

ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ടി20 ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് റിക്കി പോണ്ടിംഗ്

PREV
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ