WI vs IND : വിന്‍ഡീസിനെതിരെ ഏകദിന പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇന്നിറങ്ങും- സാധ്യതാ ഇലവന്‍

By Web TeamFirst Published Jul 27, 2022, 8:59 AM IST
Highlights

ധവാനും ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും അടങ്ങുന്ന മുന്‍നിര മികച്ച ഫോമിലാണ്. സഞ്ജു സാംസണും ദീപക് ഹൂഡയും അടങ്ങുന്ന മധ്യനിരയിലെ ആശങ്കയും രണ്ടാം ഏകദിനത്തോടെ അകന്നു.

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ (WI vs IND) ഏകദിന പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇന്നിറങ്ങും. രാത്രി ഏഴിന് പോര്‍ട്ട് ഓഫ് സ്‌പെയിനിലാണ് മൂന്നാം ഏകദിനം. ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് മൂന്ന് റണ്‍സിന്റെ ജയം. രണ്ടാം കളിയില്‍ ജയം രണ്ട് വിക്കറ്റിന്. ഇന്നും വിന്‍ഡീസിനെ തോല്‍പ്പിച്ച് പരമ്പരയില്‍ സമ്പൂര്‍ണ ജയം തന്നെ ലക്ഷ്യമിടുന്നു ശിഖര്‍ ധവാനും (Shikhar Dhawan) സംഘവും. 

ധവാനും ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും അടങ്ങുന്ന മുന്‍നിര മികച്ച ഫോമിലാണ്. സഞ്ജു സാംസണും ദീപക് ഹൂഡയും അടങ്ങുന്ന മധ്യനിരയിലെ ആശങ്കയും രണ്ടാം ഏകദിനത്തോടെ അകന്നു. സൂര്യകുമാര്‍ യാദവിന്റെ മോശം ഫോം മാത്രമാണ് നിരാശപ്പെടുത്തുന്നത്. ഏത് സമയത്തും പൊട്ടിത്തെറിക്കാവുന്ന സൂര്യയില്‍നിന്ന് വമ്പനൊരു പ്രകടനം ആരാധകര്‍ ഇന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ടി20 ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് റിക്കി പോണ്ടിംഗ്

എന്നാല്‍, സൂര്യകുമാറിന് ടി20ക്ക് മുമ്പ് വിശ്രമം അനുവദിച്ച് കിഷനെ കളിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. സൂര്യകുമാറിനെ നിലനിര്‍ത്തുകയും ഇഷാന്‍ കിഷനേയും റുതുരാജ് ഗെയ്കവാദിനെയും കളിപ്പിക്കുകയും ചെയ്താല്‍ സ്വാഭാവികമായും സഞ്ജു പുറത്തിരിക്കേണ്ടിവരും. സ്പിന്നര്‍മാരായി യുസ്വേന്ദ്ര ചാഹലും അക്‌സര്‍ പട്ടേലും കളിക്കും. 

പരിക്കുമൂലം ആദ്യ രണ്ട് മത്സരങ്ങളിലും കളിക്കാതിരുന്ന രവീന്ദ്ര ജഡേജ തിരിച്ചെത്തുകയാണെങ്കില്‍ ചാഹലിന് വിശ്രമം അനുവദിച്ചേക്കും. ആവേശ് ഖാന് പകരം പ്രസിദ്ധ് കൃഷ്ണ പ്ലെയിംഗ് ഇലവനില്‍ മടങ്ങിയെത്തിയേക്കാം. മറുവശത്ത് ആശങ്കയുടെ കൂടാരമാണ് വിന്‍ഡീസ് ക്യാംപ്. ഷായ് ഹോപ്പും നിക്കോളാസ് പുരാനും ഒഴികെ മറ്റാര്‍ക്കും കാര്യമായി തിളങ്ങാനാവുന്നില്ല. സമ്പൂര്‍ണ തോല്‍വിയെന്ന നാണക്കേട് ഒഴിവാക്കി ആശ്വാസജയം സ്വപ്നം കാണുകയാണ് പുരാനും സംഘവും.

ഇതിഹാസങ്ങള്‍ക്ക് പോലും കഴിഞ്ഞിട്ടില്ല, ജയിച്ചാല്‍ ടീം ഇന്ത്യയെ കാത്തിരിക്കുന്നത് അപൂര്‍വ റെക്കോര്‍ഡ്

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്/ ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, അക്സര്‍ പട്ടേല്‍, ഷര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്ണ/ അര്‍ഷ്ദീപ് സിംഗ്.

click me!