ഇന്ത്യയുടെയും ആതിഥേയരായ ഓസ്ട്രേലിയയുടെയും ആരാധകരെ ഒരുപോലെ സന്തോഷിപ്പിക്കുന്നതാണ് പോണ്ടിംഗിന്‍റെ പ്രഖ്യാപനം. കാരണം പോണ്ടിംഗിന്‍റെ പ്രവചനം അനുസരിച്ച് ടി20 ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടുക ഇന്ത്യയും ഓസ്ട്രേലിയയും തന്നെ.

മെല്‍ബണ്‍: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ലോകകപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ നായകനായ റിക്കി പോണ്ടിംഗ്.

ഇന്ത്യയുടെയും ആതിഥേയരായ ഓസ്ട്രേലിയയുടെയും ആരാധകരെ ഒരുപോലെ സന്തോഷിപ്പിക്കുന്നതാണ് പോണ്ടിംഗിന്‍റെ പ്രഖ്യാപനം. കാരണം പോണ്ടിംഗിന്‍റെ പ്രവചനം അനുസരിച്ച് ടി20 ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടുക ഇന്ത്യയും ഓസ്ട്രേലിയയും തന്നെ. ഇന്ത്യയും ഓസീസും ഫൈനലില്‍ കളിക്കുമെന്നും ഇന്ത്യയെ കീഴടക്കി ഓസ്ട്രേലിയ കിരീടം നിലനിര്‍ത്തുമെന്നും പോണ്ടിംഗ് പറഞ്ഞു.

ടി20 ലോകകപ്പില്‍ ആരൊക്കെ വിക്കറ്റ് കീപ്പറായി? മറുപടിയുമായി പോണ്ടിംഗ്, ഇടമുണ്ടോ സഞ്ജുവിന്

അതിഥേയരെന്ന നിലയിലുളള ആനുകൂല്യം ഓസ്ട്രേലിയക്ക് വലിയ മുന്‍തൂക്കം നല്‍കുന്നുണ്ടെന്നും 2015ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പ് ഓസീസ് ജയിച്ചത് ഇതിന് ഉദാരഹണമാണെന്നും ഐസിസി പ്രതിമാസ അവലോകനത്തില്‍ പോണ്ടിംഗ് വ്യക്തമാക്കി.

യുഎഇയില്‍ നടന്ന കഴിഞ്ഞ ടി20 ലോകകപ്പില്‍ ഓസ്ട്രേലിയക്ക് സാധ്യത കല്‍പ്പിച്ചിരുന്നില്ല. കാരണം യുഎഇയിലെ സാഹചര്യങ്ങള്‍ ഓസീസിന് അനുകൂലമല്ലെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഓസീസ് വിജയത്തിനുള്ള വഴി കണ്ടെത്തി കിരീടവുമായി മടങ്ങിയെന്നും പോണ്ടിംഗ് പറഞ്ഞു.

സഞ്ജുവിന് പകരം കിഷനോ, പേസര്‍മാരില്‍ ഒരാള്‍ തെറിക്കും, പകരം ഐപിഎല്‍ വിസ്മയം ടീമിലെത്തും; ഇന്ത്യയുടെ സാധ്യതാ ടീം

കഴിഞ്ഞ ടി20 ലോകകപ്പില്‍ കിരീട പ്രതീക്ഷയുമായി എത്തിയ ഇന്ത്യക്ക് ആദ്യ മത്സരത്തില്‍ തന്നെ പാക്കിസ്ഥാനോടേറ്റ തോല്‍വി കനത്ത തിരിച്ചടിയായിരുന്നു. രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനോടും തോറ്റതോടെ ഇന്ത്യയുടെ സെമി പ്രതീക്ഷ മങ്ങി. ഗ്രൂപ്പില്‍ പിന്നീടുള്ള മത്സരങ്ങളെല്ലാം ജയിച്ചെങ്കിലും ഇന്ത്യയെ മറികടന്ന് പാക്കിസ്ഥാനും ന്യൂസിലന്‍ഡുമാണ് സെമിയിലെത്തിയത്. സെമിയില്‍ പാക്കിസ്ഥാന്‍ ഓസീസിന് മുന്നില്‍ വീണപ്പോള്‍ ഫൈനലില്‍ ന്യൂസിലന്‍ഡ് കീഴടങ്ങി.

ഇത്തവണ ടി 20 ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാാനെയാണ് നേരിടുക. ഒക്ടോബര്‍ 23നാണ് ആരാധകര്‍ കാത്തിരിക്കുന്ന ക്ലാസിക് പോരാട്ടം.