Ireland vs Nepal: സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്‍റെ ഉദാഹരണം; നേപ്പാള്‍- അയര്‍ലന്‍ഡ് മത്സരത്തിലെ വൈറല്‍ വീഡിയോ

Published : Feb 15, 2022, 03:09 PM ISTUpdated : Feb 15, 2022, 03:12 PM IST
Ireland vs Nepal: സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്‍റെ ഉദാഹരണം; നേപ്പാള്‍- അയര്‍ലന്‍ഡ് മത്സരത്തിലെ വൈറല്‍ വീഡിയോ

Synopsis

അയര്‍ലന്‍ഡ് ബാറ്റര്‍ ആന്‍ഡി മക്‌ബ്രൈനെ (Andy McBrine) റണ്ണൗട്ടാക്കാനുള്ള അവസരമാണ്, നേപ്പാള്‍ വിക്കറ്റ് കീപ്പര്‍ ആസിഫ് ഷെയ്ക് വേണ്ടെന്ന് വച്ചത്. റണ്ണിനായി ഓടുന്നതിനിടെ മക്‌ബ്രൈന്‍ വീണതോടെയാണ് ആസിഫ് ഷെയ്ഖ് (Aasif Sheikh) എതിരാളിയെ റണ്ണൗക്കാതിരുന്നത്.

മസ്‌കറ്റ്: ജയിക്കാനാണ് എല്ലാവരും മത്സരിക്കുന്നത്. ഇതുകൊണ്ടുതന്നെ ജയത്തിലേക്കെത്താനുള്ള എല്ലാവഴികളും പ്രയോജനപ്പെടുത്തുന്നതും സ്വാഭാവികം. എന്നാല്‍ കളിക്കളത്തില്‍ എതിരാളിയെ മാനിക്കുന്നത് പലപ്പോഴും നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരമൊരു ദൃശ്യത്തിനാണ് ഒമാനില്‍ നടക്കുന്ന ചരുര്‍രാഷ്ട്ര ടി20 ടൂര്‍ണമെന്റിലെ അയര്‍ലന്‍ഡ്- നേപ്പാള്‍ (Ireland vs Nepal) മത്സരം വേദിയായത്. 

അയര്‍ലന്‍ഡ് ബാറ്റര്‍ ആന്‍ഡി മക്‌ബ്രൈനെ (Andy McBrine) റണ്ണൗട്ടാക്കാനുള്ള അവസരമാണ്, നേപ്പാള്‍ വിക്കറ്റ് കീപ്പര്‍ ആസിഫ് ഷെയ്ക് വേണ്ടെന്ന് വച്ചത്. റണ്ണിനായി ഓടുന്നതിനിടെ മക്‌ബ്രൈന്‍ വീണതോടെയാണ് ആസിഫ് ഷെയ്ഖ് (Aasif Sheikh) എതിരാളിയെ റണ്ണൗക്കാതിരുന്നത്. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ മനോഹരമായി ഈ ദൃശ്യമായിരുന്നത്. വൈറല്‍ വീഡിയോ കാണാം.

എന്നാല്‍ മത്സരം നേപ്പാള്‍ തോല്‍ക്കുകയുണ്ടായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ അയര്‍ലന്‍ഡ് 20 ഓവറില്‍ 127 എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ നേപ്പാളിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെക്കാനാണ് സാധിച്ചത്. 

യുഎഇയാണ് ടൂര്‍ണമെന്റില്‍ ചാംപ്യന്മാരായത്. രണ്ട് മത്സരം വീതം ജയിച്ച യുഎഇക്കൊപ്പം അയര്‍ലന്‍ഡും നാല് പോയിന്റാണുള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ യുഎഇ ചാംപ്യന്മാരായി.

PREV
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്