ആദ്യ ബൗണ്ടറി നേടാന്‍ നേരിട്ടത് 81 പന്തുകള്‍, ഒടുവില്‍ ബൗണ്ടറി ആഘോഷിച്ച് കോലി-വീഡിയോ

Published : Jul 14, 2023, 10:01 AM IST
ആദ്യ ബൗണ്ടറി നേടാന്‍ നേരിട്ടത് 81 പന്തുകള്‍, ഒടുവില്‍ ബൗണ്ടറി ആഘോഷിച്ച് കോലി-വീഡിയോ

Synopsis

ബാറ്റിംഗ് അനായാസമല്ലാത്ത പിച്ചില്‍ 36 റണ്‍സ് നേടാന്‍ 96 പന്തുകളാണ് കോലി നേരിട്ടത്. ഇതില്‍ ഒരേയൊരു ബൗണ്ടറി മാത്രമാണ് കോലിക്ക് നേടാനായത്. അതും നേരിട്ട 81-ാം പന്തില്‍.

ഡൊമനിക്ക: ഡൊമനിക്ക ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം വിന്‍ഡീസിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 150 റണ്‍സിനെതിരെ ഇന്ത്യ 312-2 എന്ന ശക്തമായ നിലയിലാണ്.  143 റണ്‍സുമായി യശസ്വി ജയ്‌സ്വാളും 36 റണ്‍സുമായി വിരാട് കോലിയും ക്രീസില്‍. രണ്ടാം ദിനം സെഞ്ചുറികളുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യുവതാരം യശസ്വിയും സെഞ്ചുറികളുമായി മനം കവര്‍ന്നപ്പോള്‍ സ്പിന്നര്‍മാരെ കാര്യമായി തുണക്കുന്ന പിച്ചില്‍ രണ്ട് ശക്തമായ എല്‍ബിഡബ്ല്യു അപ്പീലുകള്‍ അതിജീവിച്ചാണ് കോലി 36 റണ്‍സിലെത്തിയത്.

ബാറ്റിംഗ് അനായാസമല്ലാത്ത പിച്ചില്‍ 36 റണ്‍സ് നേടാന്‍ 96 പന്തുകളാണ് കോലി നേരിട്ടത്. ഇതില്‍ ഒരേയൊരു ബൗണ്ടറി മാത്രമാണ് കോലിക്ക് നേടാനായത്. അതും നേരിട്ട 81-ാം പന്തില്‍. വിന്‍ഡീസ് സ്പിന്നര്‍ ജോമല്‍ വാറിക്കനെതിരെ തന്‍റെ സ്വതസിദ്ധമായ കവര്‍ ഡ്രൈവിലൂടെ ബൗണ്ടറി നേടിയ കോലി ഡ്രസ്സിംഗ് റൂമിന് നേരെ മുഷ്ടി ചുരുട്ടിയാണ് അത് ആഘോഷിച്ചത്. സ്പിന്നര്‍മാരെ അമിതമായി തുണക്കുന്ന പിച്ചില്‍ അതിവേഗ സ്കോറിംഗ് ബുദ്ധിമാട്ടയതോടെ ഇന്ത്യന്‍ ബാറ്റിംഗും ഇന്നലെ ഇഴഞ്ഞു നീങ്ങി.

ഒരു ദിനം മുഴുവന്‍ ബാറ്റ് ചെയ്ത ഇന്ത്യ ഇന്നലെ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ആകെ നേടിയത് 232 റണ്‍സാണ്. ഇതിനിടെ മൂന്നാം നമ്പറില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ അരങ്ങേറ്റം പാളിയത് മാത്രമാണ് രണ്ടാം ദിനം ഇന്ത്യക്കുണ്ടായ നിരാശ. ആറ് റണ്‍സെടുത്ത ഗില്ലിനെ ജോമല്‍ വാറിക്കനാണ് പുറത്താക്കിയത്. തന്‍റെ അരങ്ങേറ്റ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറിയിലേക്ക് കുതിക്കുന്ന യശസ്വി ജയ്‌സ്വാളിലും 29-ാം ടെസ്റ്റ് സെഞ്ചുറി ലക്ഷ്യമിടുന്ന വിരാട് കോലിയിലുമാണ് മൂന്നാം ദിനം ഇന്ത്യയുടെ പ്രധാന ബാറ്റിംഗ് പ്രതീക്ഷ.

അരങ്ങേറ്റ ടെസ്റ്റിലെ സെഞ്ചുറി; അപൂര്‍വനേട്ടത്തില്‍ യശസ്വി

PREV
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി; ടോപ് സ്കോററായത് രോഹൻ, ആസമിനെതിരെയും തകര്‍ന്നടിഞ്ഞ് കേരളം, കുഞ്ഞൻ വിജയലക്ഷ്യം
ടി20 ലോകകപ്പിന് മുമ്പ് ഐസിസിക്ക് മുന്നില്‍ പുതിയ പ്രതിസന്ധി, സംപ്രേഷണ കരാറില്‍ നിന്ന് പിന്‍മാറാനൊരുങ്ങി ജിയോ സ്റ്റാര്‍