വിദേശത്ത് അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ ബാറ്ററും ആദ്യ ഇന്ത്യന്‍ ഓപ്പണറുമെന്ന നേട്ടവും യശസ്വി ഇന്നലെ വിന്‍ഡീസിനെതിരായ സെഞ്ചുറിയിലൂടെ സ്വന്തമാക്കി.

ഡൊമനിക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരായ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി കുറിച്ചതിലൂടെ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ സ്വന്തമാക്കിയത് അപൂര്‍വനേട്ടം. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ഇന്ത്യയുടെ പതിനേഴാമത്തെ താരവും മൂന്നാമത്തെ മാത്രം ഓപ്പണറുമാണ് യശസ്വി. ശിഖര്‍ ധവാനും പൃഥ്വി ഷായുമാണ് അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയിട്ടുള്ള മറ്റ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍.

വിദേശത്ത് അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ ബാറ്ററും ആദ്യ ഇന്ത്യന്‍ ഓപ്പണറുമെന്ന നേട്ടവും യശസ്വി ഇന്നലെ വിന്‍ഡീസിനെതിരായ സെഞ്ചുറിയിലൂടെ സ്വന്തമാക്കി. വിദേശത്ത് അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയവരില്‍ അബ്ബാസ് അലി ബാഗ്(1959), സുരീന്ദര്‍ അമര്‍നാഥ്(1976), പ്രവീണ്‍ ആംറേ(1992), സൗരവ് ഗാംഗുലി(1996), വീരേന്ദര്‍ സെവാഗ്(2001), സുരേഷ് റെയ്ന(2010) എന്നിവരാണ് വിദേശത്ത് അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങള്‍.

Scroll to load tweet…

13 വര്‍ഷത്തിനുശേഷമാണ് ഇന്ത്യന്‍ ബാറ്റര്‍ വിദേശത്ത് അരങ്ങേറ്റ സെഞ്ചുറി നേടിയത്. വിന്‍ഡീസിനെതിരായ ടെസ്റ്റിന്‍റെ രണ്ടാം ദിനം സെഞ്ചുറിയുമായി ക്രീസിലുള്ള യശസ്വിയെ തേടി മറ്റൊരു അപൂര്‍വ റെക്കോര്‍ഡും കാത്തിരിക്കുന്നുണ്ട്. അരങ്ങേറ്റ ടെസ്റ്റിലെ ഇന്ത്യക്കാരന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന നേട്ടമാണ് യശസ്വിയെ കാത്തിരിക്കുന്നത്. അരങ്ങേറ്റ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ 187 റണ്‍സടിച്ച ശിഖര്‍ ധവാന്‍റെ പേരിലാണ് നിലവിലുള്ള റെക്കോര്‍ഡ്.

ഡൊമനിക്കയില്‍ ഇന്ത്യ ഡബിള്‍ സ്ട്രോങ്; യശസ്വിക്കും രോഹിത്തിനും സെഞ്ചുറി; വിന്‍ഡീസിനെതിരെ കൂറ്റന്‍ ലീഡിലേക്ക്

57 റണ്‍സ് കൂടി നേടിയാല്‍ അരങ്ങേറ്റ ടെസ്റ്റില്‍ വിദേശത്ത് ഇരട്ടസെഞ്ചുറിയെന്ന അപൂര്‍വ നേട്ടവും യശസ്വിക്ക് സ്വന്തമാകും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ലിസ്റ്റ് എ മത്സരത്തിലും ഡബിള്‍ സെഞ്ചുറി നേടിയിട്ടുള്ള യശസ്വി ഐപിഎല്ലിലും സെഞ്ചുറി നേടിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ഡ രണ്ടാം ദിനം ഇന്്തയ 312-2 എന്ന ശക്തമായ നിലയിലാണ്.