Asianet News MalayalamAsianet News Malayalam

നിര്‍ണായക ടെസ്റ്റില്‍ ഒമ്പത് വിക്കറ്റ് ജയം! ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്

130 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് അലക്‌സ് ലീസിന്റെ (39) വിക്കറ്റ് മാത്രമാണ് നഷ്ടമായത്. സാക് ക്രൗളി (69), ഒല്ലി പോപ് (11) എന്നിവര്‍ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമാക്കാതെ വിജയത്തിലേക്ക് നയിച്ചു.

England won test series against South Africa after nine wicket win in Oval
Author
First Published Sep 12, 2022, 4:33 PM IST

ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായെ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് 2-1ന് സ്വന്തമാക്കി. ഓവലില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. സ്‌കോര്‍ : ദക്ഷിണാഫ്രിക്ക 118,169 & ഇംഗ്ലണ്ട് 158, 130/1. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടെസ്റ്റ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് തിരിച്ചടിച്ചു. ഇതോടെ പരമ്പര 1-1ആയി. ഇപ്പോള്‍ മൂന്നാം ടെസ്റ്റും ജയിച്ചതോടെ ഇംഗ്ലണ്ട്  പരമ്പര നേടി.

130 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് അലക്‌സ് ലീസിന്റെ (39) വിക്കറ്റ് മാത്രമാണ് നഷ്ടമായത്. സാക് ക്രൗളി (69), ഒല്ലി പോപ് (11) എന്നിവര്‍ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമാക്കാതെ വിജയത്തിലേക്ക് നയിച്ചു. ഒന്നാം ഇന്നിഗ്‌സില്‍ ഇംഗ്ലണ്ട് 40 റണ്‍സിന്റെ ലീഡാണ് നേടിയിരുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സന്ദര്‍ശകരെ ആദ്യ ഇന്നിംഗിസില്‍ 118ന പുറത്താക്കിയെങ്കിലും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ തിരിച്ചടിച്ചു. അഞ്ച് വിക്കറ്റ് നേടിയ മാര്‍കോ ജാന്‍സന്‍, നാല് വിക്കറ്റ് നേടിയ കഗിസോ റബാദ എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 

എന്റെ പിഴ, ഞാന്‍ ക്ഷമ ചോദിക്കുന്നു! ശ്രീലങ്കയ്‌ക്കെതിരായ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഷദാബ് ഖാന്‍

67 റണ്‍സ് നേടിയ ഒല്ലി പോപ്പായിരുന്നു ഇംഗ്ലണ്ടന്റെ ടോപ് സ്‌കോറര്‍. അലക്‌സ് ലീസ് (13), സാക് ക്രൗളി (5), ജോ റൂട്ട് (23), ഹാരി ബ്രൂക്ക് (12), ബെന്‍ സ്‌റ്റോക്‌സ് (6), ബെന്‍ ഫോക്‌സ് (14) എന്നിവര്‍ നിരാശപ്പെടുത്തി. 40 റണ്‍സിന്റെ കടവുമായി ദക്ഷിണാഫ്രിക്ക വീണ്ടും ബാറ്റിംഗിനെത്തിയെങ്കിലും ഇത്തവണയും തകര്‍ന്നു. സ്റ്റുവര്‍ട്ട് ബ്രോഡ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ദക്ഷിണാഫ്രിക്ക 169ന് പുറത്താവുകയായിരുന്നു. ജയിംസ് ആന്‍ഡേഴ്‌സണ്‍, ഒല്ലി റോബിന്‍സണ്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

ഒന്നാം ഇന്നിംഗ്‌സിലും ദക്ഷിണാഫ്രിക്കയെ തകര്‍ക്കുന്നതില്‍ ബ്രോഡിന് വലിയ പങ്കുണ്ടായിരുന്നു. നാല് വിക്കറ്റാണ് വെറ്ററന്‍ പേസര്‍ വീഴ്ത്തിയത്. റോബിന്‍സണ് അഞ്ച് വിക്കറ്റുണ്ടായിരുന്നു. ഇരുവരും നിറഞ്ഞാടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 118ന് തകര്‍ന്ന് വീണു. 30 റണ്‍സ് നേടിയ ജാന്‍സനാണ് ടോപ് സ്‌കോറര്‍. മത്സരത്തിലാകെ ഏഴെ വിക്കറ്റ് നേടിയ ഒല്ലി റോബിന്‍സണാണ് പ്ലയര്‍ ഓഫ് ദ മാച്ച്. കഗിസോ റബാദ, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ പരമ്പരയിലെ താരമായി.

സഞ്ജു സാംസണ്‍ ടീമിലെത്തുമോ? ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും
 

Follow Us:
Download App:
  • android
  • ios