ഞങ്ങള്‍ 15 പേരുണ്ട്, അതുക്കൊണ്ട് പുറത്ത് നിന്നുള്ള അഭിപ്രായം സ്വീകരിക്കുന്നില്ല: രോഹിത് ശര്‍മ

By Web TeamFirst Published Apr 29, 2019, 2:08 PM IST
Highlights

ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നതില്‍ ഇന്ത്യന്‍ ടീം മുന്നിലുണ്ട്. അടുത്തകാലത്ത് ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയിലും നേടിയ ഏകദിന പരമ്പര നേട്ടങ്ങള്‍ തെളിയിക്കുന്നത് മറ്റൊന്നുമല്ല. 2018ല്‍ നടന്ന ഏഷ്യാ കപ്പില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത്

കൊല്‍ക്കത്ത: ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നതില്‍ ഇന്ത്യന്‍ ടീം മുന്നിലുണ്ട്. അടുത്തകാലത്ത് ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയിലും നേടിയ ഏകദിന പരമ്പര നേട്ടങ്ങള്‍ തെളിയിക്കുന്നത് മറ്റൊന്നുമല്ല. 2018ല്‍ നടന്ന ഏഷ്യാ കപ്പില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത്. ലോകകപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്‌ററന്‍  രോഹിത് പറയുന്നത് ടീം ശക്തമാണെന്നാണ്.

രോഹിത് തുടര്‍ന്നു... ''ശക്തമായ ടീമാണ് ഇന്ത്യയുടേത്. ടീമില്‍ ഞങ്ങള്‍ 15 പേരുണ്ട്. ഈ 15 പേര്‍ക്ക് അപ്പുറത്തുള്ള മറ്റൊരാള്‍ അഭിപ്രായം പറഞ്ഞാല്‍ അത് ടീമിലുള്ളവരെ ഒരിക്കലും ബാധിക്കില്ല.'' ഇന്ത്യ ടുഡെയോട് സംസാരിക്കുകയായിരുന്നു രോഹിത് ശര്‍മ. 

ഓപ്പണിങ് റോളിനെ കുറിച്ചും രോഹിത് വാചാലനായി... ''എന്റെ റോളിനെ കുറിച്ച് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്. ശിഖര്‍ ധവാനൊപ്പം ടീമിന് മികച്ച അടിത്ത ഒരുക്കുകയാണ് ലക്ഷ്യം. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ എനിക്ക് ഇഷ്ടമാണ്. എന്റെ ഗെയിം മനസിലാക്കാന്‍ എനിക്ക് സാധിക്കും.'' 32കാരന്‍ പറഞ്ഞു. 

ഇന്ത്യയുടെ ബൗളിങ് നിരയ്ക്ക് എതിര്‍ ടീമില്‍ നാശം വിതയ്ക്കാനുള്ള കരുത്തുണ്ട്. ഐപിഎല്ലില്‍ കുല്‍ദീപ് യാദവിന്റെ പ്രകടനം കാര്യമാക്കേണ്ടതില്ല. ജസ്പ്രീത് ബുംറയുടെ മികച്ച പ്രകടനത്തിന് പിന്നില്‍ ബാറ്റ്‌സ്്മാനെ മനസിലാക്കാനുള്ള കഴിവാണെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. 

click me!