'ടീമിനെ തിരഞ്ഞെടുക്കുന്നത് ആദ്യ ദിവസത്തേക്ക് മാത്രമല്ല'; സിറാജിനെ ഒഴിവാക്കിയതിനെ ന്യായീകരിച്ച് ഇന്ത്യൻ കോച്ച്

Published : Nov 19, 2026, 01:58 PM IST
Mohammed Siraj

Synopsis

വെല്ലിംഗ്ടൺ ടെസ്റ്റിൽ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയ തീരുമാനത്തെ ന്യായീകരിച്ച് ബാറ്റിംഗ് കോച്ച് സിതാൻഷു കൊടക്. അഞ്ച് ദിവസത്തെ സാഹചര്യം പരിഗണിച്ചാണ് മികച്ച ഇലവനെ തിരഞ്ഞെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ പ്ലേയിംഗ് ഇലവനിൽ നിന്ന് പേസർ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയ ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാനത്തെ ന്യായീകരിച്ച് ഇന്ത്യൻ ബാറ്റിംഗ് കോച്ച് സിതാൻഷു കൊടക്. ആദ്യ ദിവസത്തെ സാഹചര്യങ്ങൾ മാത്രം പരിഗണിച്ചല്ല, മറിച്ച് അഞ്ച് ദിവസത്തെ മത്സരത്തിന്‍റെ ആവശ്യകതകൾ മുന്നിൽ കണ്ടാണ് പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്തതെന്ന് കൊടക് വ്യക്തമാക്കി.

വെല്ലിംഗ്ടൺ ടെസ്റ്റിൽ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അൻഷുൽ കംബോജ് എന്നിവരെയാണ് പേസ് നിരയിൽ ഇന്ത്യ ഉൾപ്പെടുത്തിയത്. സിറാജിനെ പുറത്തിരുത്തിയതിനെതിരെ മുൻ താരം സുനിൽ ഗവാസ്കർ ഉൾപ്പെടെയുള്ളവർ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊടക്കിന്‍റെ വിശദീകരണം.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

സിറാജിന് പരിക്കൊന്നുമില്ല. ടീമിനെ തിരഞ്ഞെടുത്തപ്പോൾ ഇതാണ് ഏറ്റവും മികച്ച ഇലവൻ എന്ന് ഞങ്ങൾക്ക് തോന്നി. സിറാജിനെ ഒഴിവാക്കിയത് തെറ്റായ തീരുമാനമാണെന്ന് ഞാൻ കരുതുന്നില്ല. ഇത് ആദ്യ ദിവസം മാത്രമാണ്. ഞങ്ങൾ ആദ്യ ദിവസത്തേക്ക് മാത്രമല്ല ടീമിനെ തിരഞ്ഞെടുക്കുന്നത്; രണ്ട്, മൂന്ന്, നാല് ദിവസങ്ങളിലെ സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണെന്നും കൊടക് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സുന്ദറിനെ ഉൾപ്പെടുത്തിയതിന് പിന്നിലെ കാരണം

ന്യൂസിലൻഡിന്റെ മുൻനിരയിൽ നാല് ഇടംകൈയ്യൻ ബാറ്റർമാർ ഉള്ളതിനാലാണ് രവീന്ദ്ര ജഡേജക്ക് പകരം ഓഫ് സ്പിന്നർ വാഷിംഗ്ടൺ സുന്ദറിന് പ്ലേയിംഗ് ഇലവനില്‍ അവസരം നൽകിയതെന്നും കൊടക് വ്യക്തമാക്കി. ഈ മത്സരത്തിന് അനുയോജ്യമായ ഏറ്റവും മികച്ച ബൗളിംഗ് നിരയാണിതെന്നും കോച്ച് കൂട്ടിച്ചേർത്തു. മത്സരത്തിൽ 126-130 കിലോമീറ്റർ വേഗതയിൽ മാത്രം പന്തെറിഞ്ഞ അൻഷുൽ കംബോജിന്‍റെ വേഗതയെക്കുറിച്ചുള്ള ആശങ്കകൾ കൊടക് തള്ളിക്കളഞ്ഞു. മൂന്നാമത്തെ സ്പെല്ലിൽ മാത്രമാണ് വേഗതയ്ക്ക് വലിയ പ്രസക്തിയുള്ളതെന്നും കംബോജിന്‍റെ പ്രകടനം തൃപ്തികരമാണെന്നും കൊടക് പറഞ്ഞു. റൺസ് വഴങ്ങുന്നു എന്ന പേരിൽ പ്രസിദ്ധ് കൃഷ്ണയെ വിമർശിക്കുന്നത് ശരിയല്ലെന്നും, വിക്കറ്റ് വീഴ്ത്താൻ ശേഷിയുള്ള ആക്രമണോത്സുകനായ ബൗളറാണ് പ്രസിദ്ധെന്നും കൊടക് പറഞ്ഞു.

തിരിച്ചടിച്ച് ന്യൂസിലൻഡ്

തുടക്കത്തിൽ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിൽ ന്യൂസിലൻഡിനെ 70/5 എന്ന നിലയിലേക്ക് തള്ളിയിടാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. എന്നാൽ 30-ാം ഓവറിന് ശേഷം പന്തിന്‍റെ തിളക്കം നഷ്ടപ്പെട്ടതും, വെയിലുള്ള കാലാവസ്ഥ കാരണം പിച്ചിലെ ഈർപ്പം വേഗത്തിൽ വറ്റിയതും ഇന്ത്യൻ ബൗളർമാർക്ക് തിരിച്ചടിയായി. ഈ സാഹചര്യം മുതലെടുത്ത ഹെൻറി നിക്കോൾസും (113*) ഗ്ലെൻ ഫിലിപ്സും (94*) ചേർന്ന് ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ന്യൂസിലൻഡിനെ 243/5 എന്ന ശക്തമായ നിലയിൽ എത്തിച്ചു. കിവീസ് ബാറ്റർമാർ മികച്ച രീതിയിൽ ബാറ്റ് ചെയ്തെന്നും അവർക്ക് അർഹിച്ച അംഗീകാരം നൽകണമെന്നും കൊ‍ടക് കൂട്ടിച്ചേർത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഈ മൂന്ന്‌ കാര്യങ്ങള്‍ നോക്കൂ, സിറാജിനെ ഒഴിവാക്കിയത്‌ തിരിച്ചടിയായെന്ന്‌ ബോധ്യപ്പെടും,, ബാറ്റിംഗ്‌ മോശമാണെന്ന്‌ പറഞ്ഞ്‌ ഇന്‍ ഫോം പേസറെ ഒഴിവാക്കാമോ?
സെഞ്ചുറിയുമായി നിക്കോൾസ്, ഫിഫ്റ്റിയുമായി ഫിലിപ്സ്, ഇന്ത്യക്കെതിരെ തകര്‍ച്ചയില്‍ നിന്ന് കരകയറി ന്യൂസിലന്‍ഡ്