വെല്ലിങ്‌ടണിലും ഇന്നിംഗ്‌സ് ജയം; ബംഗ്ലാദേശിനെതിരെ കിവികള്‍ക്ക് പരമ്പര

Published : Mar 12, 2019, 10:16 AM ISTUpdated : Mar 12, 2019, 10:21 AM IST
വെല്ലിങ്‌ടണിലും ഇന്നിംഗ്‌സ് ജയം; ബംഗ്ലാദേശിനെതിരെ കിവികള്‍ക്ക് പരമ്പര

Synopsis

തകര്‍പ്പന്‍ ഇരട്ട സെഞ്ചുറി നേടിയ റോസ് ടെയ്‌ലറാണ് കളിയിലെ താരം. സ്‌കോര്‍: ന്യൂസീലന്‍ഡ്- 432/6, ബംഗ്ലാദേശ്- 211, 209. ഇതോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പര 2-0ന് കിവീസ് സ്വന്തമാക്കി. 

വെല്ലിങ്‌ടണ്‍: മഴ കളിച്ച വെല്ലിങ്‌ടണ്‍ ടെസ്റ്റില്‍ കിവീസിന് ഇന്നിംഗ്‌സിനും 12 റണ്‍സിനും ജയം. ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്‍റെ പോരാട്ടം 209ല്‍ അവസാനിച്ചു. നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ബംഗ്ലാ കടുവകള്‍ 211 റണ്‍സില്‍ പുറത്തായപ്പോള്‍ കിവീസ് 432/6 എന്ന സ്‌കോറില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. തകര്‍പ്പന്‍ ഇരട്ട സെഞ്ചുറി നേടിയ റോസ് ടെയ്‌ലറാണ് കളിയിലെ താരം. സ്‌കോര്‍: ന്യൂസീലന്‍ഡ്- 432/6, ബംഗ്ലാദേശ്- 211, 209. ഇതോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പര 2-0ന് കിവീസ് സ്വന്തമാക്കി. 

കളിയുടെ ആദ്യ രണ്ട് ദിനവും മഴ കളി തടസപ്പെടുത്തിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശിനെ 211 പുറത്താക്കിയ ന്യൂസിലന്‍ഡ് മറുപടി ബാറ്റിങ് ആറിന് 432 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. റോസ് ടെയ്‌ലറുടെ (200) ഇരട്ട സെഞ്ചുറിയും ഹെന്റി നിക്കോള്‍സിന്റെ (107) സെഞ്ചുറിയുമാണ് ന്യൂസിലന്‍ഡിന് ലീഡ് സമ്മാനിച്ചത്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ 74 റണ്‍സെടുത്തു. ജീത് റാവല്‍ (3), ടോം ലാഥം (4), ബി.ജെ വാട്‌ലിങ് (8) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം 23 റണ്‍സുമായി പുറത്താവാതെ നിന്നു. 

പിന്നാലെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ബംഗ്ലാദേശിന് തുടക്കം തകര്‍ച്ചയോടെയായിരുന്നു. തമീം ഇക്‌ബാല്‍ നാലിനും ഷദ്‌മാന്‍ ഇസ്‌ലം 29നും പുറത്തായി. നായകന്‍ മഹമ്മ്‌ദുള്ളയാണ്(67) അവരുടെ ടോപ് ‌സ്‌കോറര്‍. മുഹമ്മദ് മിഥുന്‍(47), സൗമ്യ സര്‍ക്കാര്‍(28), മൊമീനുല്‍ ഹഖ്(10), മുസ്‌താഫിസര്‍ റഹ്‌മാന്‍(16) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍. ലിതണ്‍ ദാസ് ഒരു റണ്‍സിന് പുറത്തായപ്പോള്‍ തൈജുലിനും എബാദാത്തിനും അക്കൗണ്ട് തുറക്കാനായില്ല. നീല്‍ വാഗ്‌നര്‍ അഞ്ചും ട്രെന്‍റ് ബോള്‍ട്ട് നാലും വിക്കറ്റ് വീഴ്‌ത്തി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരുവനന്തപുരത്ത് കൺകുളിർക്കെ കാണാം ലോക ജേതാക്കളുടെ പോരാട്ടവീര്യം! സ്മൃതി, ഹർമൻ, ജെമീമ, ഷെഫാലി അടക്കം എത്തും; ശ്രീലങ്കയുമായി കാര്യവട്ടത്ത് 3 മത്സരങ്ങൾ
അടി തുടങ്ങിയത് സ്മൃതി മന്ദാന, ശേഷം വെടിക്കെട്ട് ഷെഫാലിയുടെ വക, ഇന്ത്യക്ക് മുന്നിൽ നിലംതൊടാനാകാതെ ശ്രീലങ്ക; രണ്ടാം ടി20യിലും അനായാസ ജയം