കരുതിയിരുന്നോ പൊള്ളാര്‍ഡിന്റെ കരീബിയന്‍ സംഘത്തെ; ടി20 പരമ്പരകള്‍ക്കുള്ള വിന്‍ഡീസ് ടീം ഇങ്ങനെ

Published : May 18, 2021, 11:22 PM IST
കരുതിയിരുന്നോ പൊള്ളാര്‍ഡിന്റെ കരീബിയന്‍ സംഘത്തെ; ടി20 പരമ്പരകള്‍ക്കുള്ള വിന്‍ഡീസ് ടീം ഇങ്ങനെ

Synopsis

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ പുറത്തായിരുന്ന ഷെല്‍ഡണ്‍ കോട്ട്‌റെല്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, ആന്ദ്രേ റസ്സല്‍, ഒഷാനെ തോമസ്, ഹെയ്ഡന്‍ വാല്‍ഷ് എന്നിവരെ ടീമിലേക്ക് തിരിച്ചുവിളിച്ചു.  

ആന്റിഗ്വ: ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, പാകിസ്ഥാന്‍ എന്നിവര്‍ക്കെിരെ നടക്കുന്ന ടി20 പരമ്പരകള്‍ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. വെറ്ററന്‍ താരങ്ങളായ ക്രിസ് ഗെയ്ല്‍, ഡ്വെയ്ന്‍ ബ്രാവോ, ഫിഡല്‍ എഡ്വേര്‍ഡ്‌സ് എന്നിവര്‍ ടീമിലുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ പുറത്തായിരുന്ന ഷെല്‍ഡണ്‍ കോട്ട്‌റെല്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, ആന്ദ്രേ റസ്സല്‍, ഒഷാനെ തോമസ്, ഹെയ്ഡന്‍ വാല്‍ഷ് എന്നിവരെ ടീമിലേക്ക് തിരിച്ചുവിളിച്ചു. 

സുനില്‍ നരെയ്‌ന് ടീമില്‍ ഇടം കണ്ടെത്താനായില്ല. 18 അംഗ ടീമിനാണ് വിന്‍ഡീസ് പ്രഖ്യാപിച്ചത്. മൂന്ന് ടീമുകള്‍ക്കെതിരേയും അഞ്ച് വീതം ടി20 മത്സരങ്ങളാണ് വിന്‍ഡീസ് കളിക്കുക. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് ശക്തമായ ടീമിനെ ഇറക്കുകയാണ് വിന്‍ഡീസിന്റെ ലക്ഷ്യം. കീറണ്‍ പൊള്ളാര്‍ഡാണ് ടീമിനെ നയിക്കുക. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സമാനായ നിക്കോളാസ് പുരാനാണ് വൈസ് ക്യാപ്റ്റന്‍. 

വിന്‍ഡീസ് ടീം: കീറണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), നിക്കോളാസ് പുരാന്‍ (വൈസ് ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍), ഫാബിയന്‍ അലന്‍, ഡ്വെയ്ന്‍ ബ്രാവോ, ഷെല്‍ഡണ്‍ കോട്ട്രല്‍, ഫിഡെല്‍ എഡ്വേര്‍ഡ്‌സ്, ആന്ദ്രേ ഫ്‌ളച്ചര്‍ (വിക്കറ്റ് കീപ്പര്‍), ക്രിസ് ഗെയ്ല്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, ജേസണ്‍ ഹോള്‍ഡര്‍, അകെയ്ല്‍ ഹൊസീന്‍, എവിന്‍ ലൂയിസ്, ഒബെദ് മകോയ്, ആേ്രന്ദ റസ്സല്‍, ലെന്‍ഡല്‍ സിമോണ്‍സ്, കെവിന്‍ സിന്‍ക്ലയര്‍, ഒഷാനെ തോമസ്, ഹെയ്ഡല്‍ വാല്‍ഷ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലേലത്തില്‍ ആരും ടീമിൽ എടുക്കാതിരുന്നപ്പോള്‍ ഇട്ട സ്റ്റാറ്റസ് മിനിറ്റുകള്‍ക്കകം ഡീലിറ്റ് ചെയ്ത് പൃഥ്വി ഷാ
ഓപ്പണറായി സഞ്ജു, മധ്യനിരയില്‍ വെടിക്കെട്ടുമായി യുവനിര, ഐപിഎല്‍ ലേലത്തിനുശേഷമുള്ള സിഎസ്‌കെ പ്ലേയിംഗ് ഇലവന്‍