ത്രിരാഷ്ട്ര പരമ്പര: വിന്‍ഡീസ് ടീമില്‍ അത്ഭുതങ്ങള്‍; ഐപിഎല്‍ താരങ്ങളെ ഒഴിവാക്കി

Published : Apr 13, 2019, 04:56 PM ISTUpdated : Apr 13, 2019, 04:58 PM IST
ത്രിരാഷ്ട്ര പരമ്പര: വിന്‍ഡീസ് ടീമില്‍ അത്ഭുതങ്ങള്‍; ഐപിഎല്‍ താരങ്ങളെ ഒഴിവാക്കി

Synopsis

ജാസന്‍ ഹോള്‍ഡര്‍ നയിക്കുന്ന ടീമില്‍ ഷാന്നന്‍ ഗബ്രിയേല്‍, ജൊനാഥന്‍ കാര്‍ട്ടര്‍ എന്നിവര്‍ ഇടംപിടിച്ചപ്പോള്‍ ഷെയ്‌ന്‍ ഡൗറിച്ച് ആദ്യ ഏകദിന ക്ഷണവും ലഭിച്ചു. 

ഐപിഎല്‍ താരങ്ങളെ ഒഴിവാക്കി ത്രിരാഷ്ട്ര പരമ്പരയ്‌ക്കുള്ള 14 അംഗ ടീമിനെ വിന്‍ഡീസ് പ്രഖ്യാപിച്ചു. ജാസന്‍ ഹോള്‍ഡര്‍ നയിക്കുന്ന ടീമില്‍ ഷാന്നന്‍ ഗബ്രിയേല്‍, ജൊനാഥന്‍ കാര്‍ട്ടര്‍ എന്നിവര്‍ ഇടംപിടിച്ചപ്പോള്‍ ഷെയ്‌ന്‍ ഡൗറിച്ച് ആദ്യ ഏകദിന ക്ഷണവും ലഭിച്ചു. ബംഗ്ലാദേശിനും അയര്‍ലന്‍ഡിനും എതിരെയാണ് വിന്‍ഡീസ് പരമ്പര കളിക്കുന്നത്. 

ക്രിസ് ഗെയ്‌ല്‍, ആന്ദ്രേ റസല്‍, കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ്, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, ഓഷാന്‍ തോമസ്, നിക്കോളാസ് പുരാന്‍, കീമോ പോള്‍, അള്‍സാരി ജോസഫ്, ഷെര്‍ഫാന്‍ റൂത്ത്‌ഫോര്‍ഡ് എന്നിവരെ പരിഗണിച്ചില്ല. ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിക്കുകയാണ് ഈ താരങ്ങള്‍. 

ഐപിഎല്‍ മെയ് 12-ാം തിയതിയാണ് അവസാനിക്കുന്നത്. വിന്‍ഡീസിന്‍റെ ത്രിരാഷ്ട്ര പരമ്പര മെയ് 5ന് ആരംഭിച്ച 17ന് അവസാനിക്കും. ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുന്‍പ് വിന്‍ഡീസ് കളിക്കുന്ന അവസാന പരമ്പരയാണിത്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് ലോകകപ്പ് ടീം അല്ലെന്നും ഐപിഎല്ലിലെ പ്രകടനം ലോകകപ്പ് ടീമാനായി പരിഗണിക്കുമെന്നും വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്‌ടര്‍ ജിമ്മി ആഡംസ് വ്യക്തമാക്കി.

വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ്

Jason Holder (c), John Campbell, Darren Bravo, Shai Hope, Sheldon Cottrell, Shannon Gabriel, Kemar Roach, Sunil Ambris, Raymond Reifer, Fabian Allen, Ashely Nurse, Roston Chase, Shane Dowrich, Jonathan Carter.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സംഗക്കാരയെ മറികടന്നു, ഇനി മുന്നിൽ സച്ചിൻ മാത്രം, ഒപ്പം സച്ചിന്റെ റെക്കോർഡും തൂക്കി, ഒരു ഇന്നിങ്സിൽ രണ്ട് റെക്കോർഡുമായി കിങ് കോലി
സെഞ്ച്വറിക്കരികെ കോലി വീണെങ്കിലും ഇന്ത്യ വീണില്ല, ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ മിന്നും ജയം