
ബാര്‍ബഡോസ്: സുനില്‍ നരെയ്‌നെയും കീറോണ്‍ പൊള്ളാര്‍ഡിനെയും തിരിച്ചുവിളിച്ച് ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള 14 അംഗ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്. നരെയ്‌ന്‍ 2016ലാണ് അവസാനമായി ടി20 കളിച്ചത്. വിവിധ ടി20 ലീഗുകളിലെ പ്രകടനമാണ് നരെയ്‌നും പൊള്ളാര്‍ഡിനും നിര്‍ണായകമായത്. ലോകകപ്പിനിടെ പരിക്കേറ്റ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍ സ്‌ക്വാഡിലുണ്ടെങ്കിലും കായികക്ഷമതാ പരിശോധനയ്‌ക്ക് ശേഷമേ അന്തിമ തീരുമാനമെടുക്കൂ.
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ആന്തണി ബ്രാംബിളാണ് ടീമിലെ പുതുമുഖം. ഗ്ലോബല്‍ ടി20 ടൂര്‍ണമെന്‍റില്‍ വെസ്റ്റ് ഇന്‍ഡീസ് ബി ടീമിനെ ഫൈനലിലെത്തിച്ചിരുന്നു താരം. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഗയാന ആമസോണ്‍ വാരിയേര്‍സ് ആന്തണിയെ സ്വന്തമാക്കിയിരുന്നു. ഇന്ത്യ- വിന്‍ഡീസ് ടി20 പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വിന്‍ഡീസ് ടീം
ജോണ്‍ കാംബെല്‍, എവന്‍ ലെവിസ്, ഷിമ്രാന്‍ ഹെറ്റ്‌മയര്‍, നിക്കോളാസ് പുരാന്‍, കീറോണ്‍ പൊള്ളാര്‍ഡ്, റോവ്‌മാന്‍ പവല്‍, കാര്‍ലോസ് ബ്രാത്ത്‌വെയ്‌റ്റ്, കീമോ പോള്‍, സുനില്‍ നരെയ്‌ന്‍, ഷെല്‍ഡണ്‍ കോട്‌റെല്‍, ഒഷേന്‍ തോമസ്, ആന്തണി ബ്രാംബിള്‍, ആന്ദ്രേ റസല്‍, ഖാരി പിയറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!