India vs West Indies : ടീം ഇന്ത്യയെ തകര്‍ക്കാന്‍ ശേഷിയുണ്ടോ വിന്‍ഡീസിന്; ഫലം പ്രവചിച്ച് ഡാരന്‍ സമി

By Web TeamFirst Published Jan 29, 2022, 2:03 PM IST
Highlights

ഇംഗ്ലണ്ടിനെതിരെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ടി20 പരമ്പരയില്‍ 2-1ന് മുന്നില്‍ നില്‍ക്കുകയാണ് നിലവില്‍ കരീബിയന്‍ ടീം

മസ്‌കറ്റ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ്-ഏകദിന പരമ്പരകളിലെ ദയനീയ തോല്‍വി മറക്കാനാണ് ടീം ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരെ (West Indies tour of India 2022) തയ്യാറെടുക്കുന്നത്. തോല്‍വിയുടെ ആഘാതത്തില്‍ നില്‍ക്കുന്ന ഇന്ത്യയെ (Team India) വൈറ്റ് ബോള്‍ പരമ്പരകളില്‍ നേരിടുന്ന വിന്‍ഡീസിന്‍റെ (West Indies Cricket Team) സാധ്യതകള്‍ എത്രത്തോളമാണ്. തന്‍റെ നിരീക്ഷണങ്ങള്‍ പങ്കുവെയ്‌ക്കുകയാണ് കരീബിയന്‍ പടയ്‌ക്ക് രണ്ട് ടി20 ലോകകപ്പ് കിരീടങ്ങള്‍ സമ്മാനിച്ച മുന്‍ നായകന്‍ ഡാരന്‍ സമി (Daren Sammy). 

'ഇന്ത്യയില്‍ ഏറെക്കാലമായി കളിക്കുന്ന, സാഹചര്യങ്ങള്‍ നന്നായി അറിയുന്ന കീറോണ്‍ പൊള്ളാര്‍ഡ് പരമാവധി ശ്രമിക്കും എന്നാണ് പ്രതീക്ഷ, നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയില്‍ ഞങ്ങള്‍ പുതിയ കുറിച്ച് താരങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ മികച്ച പ്രകടനം വിന്‍ഡീസ് പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ' എന്നും ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗിനിടെ സമി പറഞ്ഞു. 

ഇംഗ്ലണ്ടിനെതിരെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ടി20 പരമ്പരയില്‍ 2-1ന് മുന്നില്‍ നില്‍ക്കുകയാണ് നിലവില്‍ കരീബിയന്‍ ടീം. ആദ്യ ടി20യില്‍ ഒന്‍പത് വിക്കറ്റിന് വിന്‍ഡീസ് ജയിച്ചപ്പോള്‍ രണ്ടാം മത്സരം ഒരു റണ്ണിന് ഇംഗ്ലണ്ട് സ്വന്തമാക്കി. എന്നാല്‍ മൂന്നാം ടി20യില്‍ 20 റണ്‍സിന്‍റെ വിജയവുമായി ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ് വിന്‍ഡീസ്. ആകെ അഞ്ച് ടി20കളാണ് ഇംഗ്ലണ്ടിന്‍റെ വിന്‍ഡീസ് പര്യടനത്തിലുള്ളത്. ഇതിന് ശേഷമാണ് വിന്‍ഡീസ് ടീം ഇന്ത്യയിലേക്ക് തിരിക്കുക. 

അതേസമയം ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര 2-1ന് കൈവിട്ട ഇന്ത്യ ഏകദിന പരമ്പരയില്‍ താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞ സംഘത്തോട് സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങി. മൂന്ന് മത്സരങ്ങളും തോറ്റ് വൈറ്റ്‌വാഷ് ചെയ്യപ്പെടുകയായിരുന്നു ടീം ഇന്ത്യ. അഹമ്മദാബാദില്‍ ഫെബ്രുവരി ആറിനാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനം. ശേഷിക്കുന്ന രണ്ട് ഏകദിനങ്ങളും ഇതേ ഗ്രൗണ്ടില്‍ നടക്കും. 16 ആരംഭിക്കുന്ന ടി20 പരമ്പര കൊല്‍ക്കത്തയിലാണ്.

Legends League Cricket 2022 : ആരാവും ഇതിഹാസങ്ങളിലെ രാജാക്കന്‍മാര്‍; ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗ് ഫൈനല്‍ ഇന്ന്

click me!