
ഇസ്‌ലാമാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ നാട്ടിൽ നടക്കുന്ന ടി20, ഏകദിന പരമ്പരകള്‍ക്കുള്ള (West Indies tour of Pakistan 2021) പാകിസ്ഥാന്‍ ടീമിനെ (Pakistan Cricket Team) പ്രഖ്യാപിച്ചു. ബംഗ്ലാദേശിൽ പരമ്പര നേടിയ ടീമില്‍ ഉണ്ടായിരുന്ന സീനിയര്‍ താരങ്ങളായ ഷൊയിബ് മാലിക്ക് (Shoaib Malik), സര്‍ഫ്രാസ് അഹമ്മദ് (Sarfaraz Ahmed), എന്നിവരെ ട്വന്‍റി 20 ടീമിൽ നിന്ന് ഒഴിവാക്കി. പേസര്‍ ഹസന്‍ അലിക്ക് വിശ്രമം നൽകിയതായും പാക് ബോര്‍ഡ് അറിയിച്ചു.
കറാച്ചിയിൽ ഈ മാസം 13 മുതലാണ് പരമ്പര തുടങ്ങുന്നത്. ഇരു ഫോര്‍മാറ്റിലും ബാബര്‍ അസം നായകനായി തുടരും. മൂന്ന് വീതം ടി20യും ഏകദിനവുമാണ് വിന്‍ഡീസിന്‍റെ പാകിസ്ഥാന്‍ പര്യടനത്തിലുള്ളത്. ഡിസംബര്‍ 13, 14, 16 തിയതികളിലാണ് ടി20 മത്സരങ്ങള്‍. 18, 20, 22 തിയതികളില്‍ ഏകദിന മത്സരങ്ങള്‍ നടക്കും.
ഏകദിന സ്‌ക്വാഡ്: ബാബര്‍ അസം(ക്യാപ്റ്റന്‍), ഷദാബ് ഖാന്‍(വൈസ് ക്യാപ്റ്റന്‍), ആസിഫ് അലി, ഫഖര്‍ സമാന്‍, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഇഫ്‌ത്തിഖര്‍ അഹമ്മദ്, ഇമാം ഉള്‍ ഹഖ്, ഖുഷ്‌ദില്‍ ഷാ, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്‌വാന്‍(വിക്കറ്റ് കീപ്പര്‍), മുഹമ്മദ് വസീം, മുഹമ്മദ് ഹസ്‌നൈന്‍, ഉസ്‌മാന്‍ ഖാദിര്‍, സൗദ് ഷക്കീല്‍, ഷഹീന്‍ ഷാ അഫ്രീദി, ഷഹ്‌നവാസ് ദഹാനി.
ടി20 സ്‌ക്വാഡ്: ബാബര്‍ അസം(ക്യാപ്റ്റന്‍), ഷദാബ് ഖാന്‍(വൈസ് ക്യാപ്റ്റന്‍), ഹാരിസ് റൗഫ്, മുഹമ്മദ് വസീം, ഷഹീന്‍ ഷാ അഫ്രീദി, ആസിഫ് അലി, ഫഖര്‍ സമാന്‍, ഹൈദര്‍ അലി, ഇഫ്‌തിഖര്‍ അഹമ്മദ്, ഖുഷ്‌ദില്‍ ഷാ, മുഹമ്മദ് ഹസ്‌നൈന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്‌വാന്‍(വിക്കറ്റ് കീപ്പര്‍), ഷഹ്‌നവാസ് ദഹാനി, ഉസ്‌മാന്‍ ഖാദിര്‍.
INDvNZ : മുംബൈ ടെസ്റ്റില്‍ ലഞ്ച് നേരത്തെ, ടോസ് വൈകും; പുതുക്കിയ സമയക്രമം അറിയാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!