വിന്‍ഡ‍ീസിന്റെ വാലരിഞ്ഞ് ഷമിയും ജഡേജയും; ഇന്ത്യക്ക് നിര്‍ണായക ലീഡ്

By Web TeamFirst Published Aug 24, 2019, 8:47 PM IST
Highlights

ഒമ്പതാമനായി ക്രീസിലെത്തിയ മിഗ്വയ്ല്‍ കമിന്‍സ് 45 പന്തുകള്‍ നേരിട്ട് ഒരു റണ്‍പോലുമെടുത്തില്ലെങ്കിലും ഹോള്‍ഡര്‍ക്ക് മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ അസ്വസ്ഥരായി. ഒടുവില്‍ കമിന്‍സിനെ ഷമിയുടെ പന്തില്‍ ഋഷഭ് പന്ത് പിടികൂടിയപ്പോഴാകട്ടെ അമ്പയര്‍ ഔട്ട് വിളിച്ചെങ്കിലും വിന്‍ഡീസ് റിവ്യ ചെയ്തു. റിവ്യൂവില്‍ അമ്പയറുടെ തീരുമാനം തെറ്റാണെന്ന് വ്യക്തമായി.

ആന്റിഗ്വ: ആന്റിഗ്വ ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡിസിനെതിരെ ഇന്ത്യക്ക് 75 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്. എട്ട് വിക്കറ്റിന് 189 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ വിന്‍ഡീസ് 222 റണ്‍സിന് ഓള്‍ ഔട്ടായി. വിന്‍ഡീസിനായി ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ ചെറുത്തു നിന്നതോടെ ഇന്ത്യയുടെ ലീ‍ഡ് മോഹങ്ങള്‍ക്ക് തുടക്കത്തില്‍ തിരിച്ചടിയേറ്റിരുന്നു.

ഒമ്പതാമനായി ക്രീസിലെത്തിയ മിഗ്വയ്ല്‍ കമിന്‍സ് 45 പന്തുകള്‍ നേരിട്ട് ഒരു റണ്‍പോലുമെടുത്തില്ലെങ്കിലും ഹോള്‍ഡര്‍ക്ക് മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ അസ്വസ്ഥരായി. ഒടുവില്‍ കമിന്‍സിനെ ഷമിയുടെ പന്തില്‍ ഋഷഭ് പന്ത് പിടികൂടിയപ്പോഴാകട്ടെ അമ്പയര്‍ ഔട്ട് വിളിച്ചെങ്കിലും വിന്‍ഡീസ് റിവ്യ ചെയ്തു. റിവ്യൂവില്‍ അമ്പയറുടെ തീരുമാനം തെറ്റാണെന്ന് വ്യക്തമായി.

എന്നാല്‍ 39 റണ്‍സെടുത്ത് ഇന്ത്യക്ക് തലവേദന സൃഷ്ടിച്ച ജേസണ്‍ ഹോള്‍ഡറെ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച് മുഹമ്മദ് ഷമി ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചു. തൊട്ടു പിന്നാലെ ഷാനോണ്‍ ഗബ്രിയേലിനെ ജഡേജ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ 222 റണ്‍സിന് വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചു. ഇന്ത്യക്കായി ഇഷാന്ത് ശര്‍മ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ഷമിയും ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബുമ്രക്കാണ് ഒരു വിക്കറ്റ്.

click me!