ഇഷാന്‍ കിഷനോ റിഷഭ് പന്തോ, ആര് ഓപ്പണ്‍ ചെയ്യും? വിന്‍ഡീസ്- ഇന്ത്യ ആദ്യ ടി20 ഇന്ന്- സാധ്യതാ ഇലവന്‍

By Web TeamFirst Published Jul 29, 2022, 9:10 AM IST
Highlights

ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തുന്നതോടെ കരുത്ത് കൂടും ഇന്ത്യക്ക്. കെ എല്‍ രാഹുല്‍ ടീമിലുണ്ടെങ്കിലും ഒരാഴ്ച കൂടി വിശ്രമം അനുവദിച്ചതിനാല്‍ ആദ്യമത്സരങ്ങളില്‍ കളിക്കില്ല.

ട്രിനിഡാഡ്: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് (WI vs IND) ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലെ ബ്രയാന്‍ ലാറ അക്കാദമി ഗ്രൗണ്ടിലാണ് ആദ്യ ടി20. ഇന്ത്യയില്‍ ഡിഡി സ്‌പോര്‍ട്‌സിലൂടെയാണ് തല്‍സമയ സംപ്രേഷണം. ഫാന്‍ കോഡ് (FanCode) ആപ്ലിക്കേഷന്‍ വഴി ലൈവ് സ്ട്രീമിംഗുമുണ്ട്. അഞ്ച്  മത്സരങ്ങളില്‍ അവസാനത്തെ രണ്ടെണ്ണം അമേരിക്കയിലാണ് നടക്കുക. ഏകദിന പരമ്പര തൂത്തുവാരിയ ആവേശത്തില്‍ ടീം ഇന്ത്യ.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തുന്നതോടെ കരുത്ത് കൂടും ഇന്ത്യക്ക്. കെ എല്‍ രാഹുല്‍ ടീമിലുണ്ടെങ്കിലും ഒരാഴ്ച കൂടി വിശ്രമം അനുവദിച്ചതിനാല്‍ ആദ്യമത്സരങ്ങളില്‍ കളിക്കില്ല. രോഹിത്തിനൊപ്പം റിഷഭ് പന്തോ ഇഷാന്‍ കിഷനോ ഓപ്പണ്‍ ചെയ്യും.
സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, എന്നിവരും ബാറ്റിംഗിലെ പ്രതീക്ഷ. ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ് എന്നിവരില്‍ മൂന്ന് പേര്‍ ടീമില്‍ ഇടം കണ്ടേക്കും.

'നീ എന്തു വേണമെങ്കിലും വിളിച്ചോ, ഞാന്‍ ആ പഴയ മഹി തന്നെയാണ്', ധോണി പറഞ്ഞകാര്യം വെളിപ്പെടുത്തി ഉത്തപ്പ
 
രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, രവിചന്ദ്രന്‍ അശ്വിന്‍, രവി ബിഷ്‌ണോയ് എന്നിവരിലാണ് സ്പിന്‍ പ്രതീക്ഷ. നിക്കോളാസ് പുരാന്‍ നയിക്കുന്ന വിന്‍ഡീസ് ടീമിനെ എഴുതിത്തള്ളാനാകില്ല. വമ്പനടിക്കാരുടെ നിരയുള്ളതിനാല്‍ ട്വന്റി20യില്‍ എന്നും ആതിഥേയര്‍ ശക്തരാണ്. എന്നാല്‍ വിന്‍ഡീസിനെതിരെ മികച്ച റെക്കോര്‍ഡുണ്ട് ഇന്ത്യക്ക്. 20 മത്സരങ്ങളില്‍ 13ലും ജയിച്ചത് ഇന്ത്യ. സാധ്യതാ ഇലവന്‍ അറിയാം... 

ഇന്ത്യ: രോഹിത് ശര്‍മ, റിഷഭ് പന്ത്, ദീപക് ഹൂഡ/ ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ആര്‍ അശ്വിന്‍/ കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്.

സന്ദേശ് ജിങ്കാനെ കൈവിട്ട് എടികെ മോഹന്‍ ബഗാന്‍

വെസ്റ്റ് ഇന്‍ഡീസ്: ബ്രന്‍ഡന്‍ കിംഗ്, കെയ്ല്‍ മയേഴ്‌സ്, നിക്കോളാസ് പുരാന്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, റോവ്മാന്‍ പവല്‍, ഒഡെയ്ന്‍ സ്മിത്ത്, ജേസണ്‍ ഹോള്‍ഡ്, അകീല്‍ ഹൊസീന്‍, റൊമാരിയോ ഷെഫേര്‍ഡ്, ഒബെദ് മക്‌കോയ്, ഹെയ്ഡല്‍ വാല്‍ഷ്/ അല്‍സാരി ജോസഫ്.
 

click me!