ഐഎസ്എല്‍ ആദ്യ സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞക്കുപ്പായത്തിലിറങ്ങിയ ജിങ്കാന്‍ ആറ് സീസണുശേഷം 2020-2021 സീസണിലാണ് എടികെയുമായി അഞ്ച് വര്‍ഷ കരാറിലൊപ്പിട്ടത്. 10 കോടി രൂപക്കായിരുന്നു കരാര്‍. ഇതോടെ ഇന്ത്യന്‍ ഫുട്ബോളിലെ വില കൂടി താരങ്ങളിലൊരാളായി ജിങ്കാന്‍ മാറുകയും ചെയ്തിരുന്നു.

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ പ്രതിരോധനിരയിലെ കരുത്തനായ സന്ദേശ് ജിങ്കാനെ കൈവിട്ട് മുന്‍ ചാമ്പ്യന്‍മാരായ എടികെ മോഹന്‍ ബഗാന്‍. ജിങ്കാന്‍ ക്ലബ്ബ് വിട്ട കാര്യം എടികെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അടുത്ത സീസണില്‍ ജിങ്കാന്‍ എത് ക്ലബ്ബിനാണ് കളിക്കുക എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തയില്ല. ബെംഗളൂരു എഫ് സി അടക്കമുള്ള ടീമുകള്‍ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മുന്‍ നായകന്‍ കൂടിയായിരുന്ന ജിങ്കാനില്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്.

Scroll to load tweet…

കഴിഞ്ഞ ഐഎസ്എല്‍ സീസണിലെ ഭൂരിഭാഗം മത്സരങ്ങളിലും ജിങ്കാന് എടികെക്കായി കളിക്കാനായിരുന്നില്ല. ഐഎസ്എല്ലിനിടെ ക്രൊയേഷ്യന്‍ ലീഗില്‍ കളിക്കാന്‍ പോയ ജിങ്കാന് പരിക്കിനെത്തുടര്‍ന്ന് തിളങ്ങാനായില്ല. പിന്നീട് ഐഎസ്എല്ലില്‍ തിരിച്ചെത്തിയശേഷം എടിക്കെക്കു വേണ്ടി ബൂട്ടു കെട്ടിയെങ്കിലും പരിക്കും വിവാദങ്ങളും ജിങ്കാനെ വേട്ടയാടി. കേരളാ ബ്ലാസ്റ്റേഴ്സ്നെതിരായ മത്സരത്തിലെ സമനിലക്കുശേഷം ഗ്രൗണ്ട് വിടവെ ജിങ്കാന്‍ നടത്തിയ സെക്സിസ്റ്റ് പരമാര്‍ശം വന്‍ വിവാദമായി.

സന്ദേശ് ജിങ്കാന് മറുപടി, 21-ാം നമ്പര്‍ ജേഴ്സി തിരികെ കൊണ്ടുവന്ന് കേരള ബ്ലാസ്റ്റേഴ്സ്

ഇതിനെതിരെ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയതോടെ ജിങ്കാന് തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പോലും ഒഴിവാക്കേണ്ടിവന്നു. പിന്നീട് എടികെയുടെ ട്വീറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ജിങ്കാന്‍ ക്ഷമാപണം നടത്തി.ഐഎസ്എല്‍ ആദ്യ സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞക്കുപ്പായത്തിലിറങ്ങിയ ജിങ്കാന്‍ ആറ് സീസണുശേഷം 2020-2021 സീസണിലാണ് എടികെയുമായി അഞ്ച് വര്‍ഷ കരാറിലൊപ്പിട്ടത്. 10 കോടി രൂപക്കായിരുന്നു കരാര്‍. ഇതോടെ ഇന്ത്യന്‍ ഫുട്ബോളിലെ വില കൂടി താരങ്ങളിലൊരാളായി ജിങ്കാന്‍ മാറുകയും ചെയ്തിരുന്നു.

സെക്സിസ്റ്റ് പരാമര്‍ശം; ജിങ്കാനെ താക്കീത് ചെയ്ത് എഐഎഫ്എഫ്, അവര്‍ത്തിച്ചാല്‍ കടുത്ത നടപടി

2021-22 സീസമില്‍ ക്രോയേഷ്യന്‍ ക്ലബ്ബായ സിബെനിക്കുമായി ജിങ്കാന്‍ കരാറിലെത്തിയെങ്കിലും പരിക്കുമൂലം ഒറ്റ മത്സരം പോലും കളിക്കാനായിരുന്നില്ല. ഇന്ത്യക്കായി 46 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ജിങ്കാന്‍ നാലു ഗോളുകളും നേടിയിട്ടുണ്ട്.