ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം, ആദ്യ മത്സരത്തിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി

Published : Jul 22, 2022, 10:27 AM IST
ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം, ആദ്യ മത്സരത്തിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി

Synopsis

രോഹിത് ശർമ,വിരാട് കോലി,റിഷഭ് പന്ത്,ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി തുടങ്ങിയ പ്രധാന താരങ്ങളില്ലാതെ ഇറങ്ങുന്ന ഇന്ത്യക്ക് വൈസ് ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയുടെ പരിക്ക് തിരിച്ചടിയാവും. നേരിയ പരിക്കുള്ള ജഡേജ ഇന്ന് ആദ്യ മത്സരത്തില്‍ കളിച്ചേക്കില്ല എന്നാണ് സൂചന. ജഡേജ കളിച്ചില്ലെങ്കില്‍ അക്സര്‍ പട്ടേല്‍ പകരമത്തുമെന്നാണ് സൂചന. ജഡേജക്ക് ഏകദിന പരമ്പര മുഴുവനായും നഷ്ടമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സെന്‍റ് ലൂസിയ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം, വൈകീട്ട് ഏഴ് മണിക്ക് ക്വീൻസ്പാർക്ക് ഓവലിലാണ് മത്സരം തുടങ്ങുക. ഇംഗ്ലണ്ടിനെ തകർത്തെത്തുന്ന ആത്മവിശ്വാസത്തിൽ ഇന്ത്യ ഇറങ്ങുമ്പോള്‍ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയ കരുത്തിലാണ് വിൻഡീസ്. ഇംഗ്ലണ്ടിനോട് കളിച്ച ടീമിൽ  മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്.

തിരിച്ചടിയായി ജഡേജയുടെ പരിക്ക്

രോഹിത് ശർമ,വിരാട് കോലി,റിഷഭ് പന്ത്,ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി തുടങ്ങിയ പ്രധാന താരങ്ങളില്ലാതെ ഇറങ്ങുന്ന ഇന്ത്യക്ക് വൈസ് ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയുടെ പരിക്ക് തിരിച്ചടിയാവും. നേരിയ പരിക്കുള്ള ജഡേജ ഇന്ന് ആദ്യ മത്സരത്തില്‍ കളിച്ചേക്കില്ല എന്നാണ് സൂചന. ജഡേജ കളിച്ചില്ലെങ്കില്‍ അക്സര്‍ പട്ടേല്‍ പകരമത്തുമെന്നാണ് സൂചന. ജഡേജക്ക് ഏകദിന പരമ്പര മുഴുവനായും നഷ്ടമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഏഷ്യാ കപ്പ് യുഎഇയില്‍ തന്നെ, സ്ഥിരീകരിച്ച് ഗാംഗുലി

ക്യാപ്റ്റൻ ശിഖർ ധവാനൊപ്പം ഇഷാൻ കിഷൻ ഇന്നിങ്സ് ഓപ്പൺ  ചെയ്യാനാണ് സാധ്യത. ഓപ്പണിംഗിൽ ഒരു വലംകൈ ബാറ്റർ വേണമെങ്കിൽ റുതുരാജ് ഗെയ്ഗ്‍വാദ്, ശുഭ്മാൻ ഗിൽ എന്നിവർക്ക് അവസരം വന്നേക്കും. റുതുരാജ് അന്താരാഷ്‍ട്ര ഏകദിനത്തിൽ അരങ്ങേറിയിട്ടില്ല. ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ,ഷാർദൂർ താക്കൂർ തുടങ്ങി വിൻഡീസിനെ വിറപ്പിക്കാനുള്ള ശേഷി ഇന്ത്യക്ക് ഇപ്പോഴുമുണ്ട്. സഞ്ജു സാംസണും ഏകദിനക്രിക്കറ്റിൽ തിരിച്ചെത്താൻ അവസരം കാത്തിരിക്കുന്നു. ബൗളിംഗിൽ മുഹമ്മദ് സിറാജ്,പ്രസിദ്ധ് കൃഷ്ണ,അർഷ്ദീപ് സിംഗ് എന്നീ പേസർമാർക്കൊപ്പം യുസ്‍വേന്ദ്ര ചാഹലും ചേരുമ്പോൾ ആശങ്കയില്ല.

പരിക്കില്‍ നിന്ന് മോചിതനായതിന് പിന്നാലെ കെ എല്‍ രാഹുലിന് കൊവിഡ്

ആവേശ് ഖാനാണ് ടീമിലുള്ള മറ്റൊരു ബൗളർ. ബംഗ്ലാദേശിനെ തകർത്ത സംഘത്തിൽ കാര്യമായ മാറ്റമില്ലാതെയാകും വിൻഡീസ് ഇറങ്ങുക. നിക്കോളാസ് പുരാൻ നയിക്കുന്ന ടീമിൽ ബ്രാൻഡൻ കിങ്,ഷായ് ഹോപ്പ്,ബ്രൂക്ക്സ്, റോവ്‍മാൻ പവൽ തുടങ്ങിയ വമ്പനടിക്കാരുമുണ്ട്. കീമോ പോളിന് പകരം ജേസൺ ഹോൾഡർ ടീമിൽ തിരിച്ചെത്തി. നേർക്കുനേർ പോരാട്ടത്തിൽ വിൻഡീസിനെതിരെ നേരിയ മേൽക്കൈ ഉണ്ട് ഇന്ത്യക്ക്. 136 മത്സരങ്ങളിൽ 67ൽ ഇന്ത്യയും 63ൽ വിൻഡീസും ജയിച്ചു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്
'അഭിഷേക് ശര്‍മയെ പൂട്ടാനാവും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എയ്ഡന്‍ മാര്‍ക്രം