Asianet News MalayalamAsianet News Malayalam

പരിക്കില്‍ നിന്ന് മോചിതനായതിന് പിന്നാലെ കെ എല്‍ രാഹുലിന് കൊവിഡ്

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പ്ലേ ഓഫില്‍ പുറത്തായശേഷം രാഹുല്‍ മത്സര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ രാഹുലിനെയാണ് ആദ്യം ക്യാപ്റ്റനായി തെരഞ്ഞെടുത്തിരുന്നത്.

KL Rahul tests positive for Covid-19
Author
Bengaluru, First Published Jul 21, 2022, 11:49 PM IST

ബാംഗ്ലൂര്‍: പരിക്കില്‍ നിന്ന് മോചിതനായതിന് പിന്നാലെ ഇന്ത്യന്‍ താരം കെ എല്‍ രാഹുലിന് കൊവിഡ്. പരിക്ക് ഭേദമായി ദേശീയ ടീമിലേക്ക് തിരിച്ചെത്താനൊരുങ്ങവെയാണ് രാഹുലിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ രാഹുല്‍ കളിക്കുന്ന കാര്യം സംശയത്തിലായി. ഈ മാസം 29നാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര തുടങ്ങുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുളളത്.

ഐപിഎല്ലിന് പിന്നാലെ പരിക്കേറ്റ രാഹുല്‍ ജര്‍മനിയില്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തുടര്‍ന്ന് ശാരീരികക്ഷമത വീണ്ടെടുക്കുന്നതിന്‍റെ ഭാഗമായി ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ വെള്ളിയാഴ്ച തുടങ്ങുന്ന ഏകദിന പരമ്പരയിലേക്ക് രാഹുലിനെ പരിഗണിച്ചിരുന്നില്ല. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ലെവല്‍-3 പരിശീലകരാവാനുള്ള സര്‍ട്ടിഫിക്കേഷന്‍ കോഴ്സിനെത്തിയവരുമായി രാഹുല്‍ ആശയവിനിമയം നടത്തിയിരുന്നു. ഇതിന് ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷന്‍ വിവിഎസ് ലക്ഷ്മണ്‍ നന്ദി പറഞ്ഞ് ട്വീറ്റ് ചെയ്തിരുന്നു.

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന, ടി20 പരമ്പരകള്‍ കാണാന്‍ ഈ വഴികള്‍

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പ്ലേ ഓഫില്‍ പുറത്തായശേഷം രാഹുല്‍ മത്സര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ രാഹുലിനെയാണ് ആദ്യം ക്യാപ്റ്റനായി തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ പരമ്പരക്ക് തൊട്ടുമുമ്പ് പരിക്കിനെത്തുടര്‍ന്ന് രാഹുല്‍ പിന്‍മാറിയതോടെ റിഷഭ് പന്താണ് പരമ്പരയില്‍ ഇന്ത്യയെ നയിച്ചത്. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റും, ഏകദിന ടി20 പരമ്പരകളും രാഹുലിന് നഷ്ടമായി.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20ക്ക് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവും, മത്സരം സെപ്റ്റംബറില്‍

ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം പുനരാരംഭിച്ച രാഹുല്‍ നെറ്റ്സില്‍ ഇന്ത്യന്‍ വനിതാ താരം ജൂലന്‍ ഗോസ്വാമിയുടെ പന്തുകള്‍ നേരിടുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ രാഹുലിനെയും കുല്‍ദീപ് യാദവിനെയും ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ശാരീരികക്ഷമത തെളിയിച്ചാല്‍ മാത്രമെ ഇവരെ ടീമിലേക്ക് പരിഗണിക്കൂവെന്ന് സെലക്ഷന്‍ കമ്മിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. പരിക്കിന് പിന്നാലെ കൊവിഡ് സ്ഥിരീകരിച്ചതോടെ രാഹുലിന്‍റെ തിരിച്ചുവരവ് ഇനിയും വൈകുമെന്നാണ് സൂചന.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: Rohit Sharma (Captain), Ishan Kishan, KL Rahul*, Suryakumar Yadav, Deepak Hooda, Shreyas Iyer, Dinesh Karthik, Rishabh Pant, Hardik Pandya, Ravindra Jadeja, Axar Patel, R Ashwin, Ravi Bishnoi, Kuldeep Yadav*, Bhuvneshwar Kumar, Avesh Khan, Harshal Patel, Arshdeep Singh.

Follow Us:
Download App:
  • android
  • ios