രണ്ടാം ടി20യിലും ഇന്ത്യക്കതിരെ ടോസ് ഭാഗ്യം വിൻഡീസിന് തന്നെ, വൈഭവ് ഇന്നും പ്ലേയിംഗ് ഇലവനിലില്ല, സഞ്ജു തുടരും

Published : Oct 09, 2026, 06:43 PM IST
Team India Captain Shreyas Iyer and West Indies Skipper Shai Hope

Synopsis

ആദ്യ മത്സരം തോറ്റ ടീമില്‍ വിന്‍ഡീസ് ഒരു മാറ്റം വരുത്തിയ മാത്യു ഫോര്‍ഡിന് പകരം ഗുടകേഷ് മോടി വിന്‍ഡീസിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

റാഞ്ചി: ഇന്ത്യക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരം ജയിച്ച ടീമില്‍ മാറ്റമൊന്നും ഇല്ലാതെയാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. കൗമാരതാരം വൈഭവ് സൂര്യവംശി ഇന്നും പ്ലേയിംഗ് ഇലവനിലില്ല. മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശര്‍മയും തന്നെയാണ് ഇന്ന് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത്. ആദ്യ മത്സരത്തില്‍ നിറം മങ്ങിയ പേസര്‍ മായങ്ക് യാദവും ഇന്ന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി.

അതേസമയം ആദ്യ മത്സരം തോറ്റ ടീമില്‍ വിന്‍ഡീസ് ഒരു മാറ്റം വരുത്തിയ മാത്യു ഫോര്‍ഡിന് പകരം ഗുടകേഷ് മോടി വിന്‍ഡീസിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.അ‍ഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ 8 വിക്കറ്റ് വിജയം നേടിയ ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബെ, നമാൻ ദിർ, അക്‌സർ പട്ടേൽ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, മായങ്ക് യാദവ്.

വെസ്റ്റ് ഇൻഡീസ് പ്ലേയിംഗ് ഇലവൻ: ഷായ് ഹോപ്പ് (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), കാമിൽ പുരാൻ, ഷിമ്രോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ, ഷെർഫെയ്ൻ റൂഥർഫോർഡ്, റോസ്റ്റൺ ചേസ്, റൊമാരിയോ ഷെപ്പേർഡ്, ഗുടകേഷ് മോടി, ഷമർ സ്പ്രിംഗർ, അക്കീൽ ഹുസൈൻ, ഷമർ ജോസഫ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റണ്ണൗട്ടാക്കുമ്പോള്‍ പന്തിൽ പൂർണ്ണ നിയന്ത്രണം വേണോ?; പുതിയ നിയമത്തിലെ ആശയക്കുഴപ്പം തീർത്ത് എംസിസി
33 പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതെ പുറത്തായി നിക്ക് മാഡിന്‍സണ്‍; കൂടെ ഒരു അനാവശ്യ റെക്കോഡും ഓസീസ് ഓപ്പണറുടെ അക്കൗണ്ടില്‍