ഇന്ത്യ-പാകിസ്ഥാൻ ഫൈനലിനും മഴ ഭീഷണി, ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനല്‍ ഉപേക്ഷിച്ചാൽ ആര് സ്വര്‍ണം നേടും

Published : Oct 02, 2026, 02:04 PM IST
India vs Pakistan

Synopsis

ആവേശകരമായ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ജപ്പാനിലെ നിഷിനിൽ മഴ വില്ലനാകുമോ എന്ന ആശങ്കയിലാണ് ആരാധകർ.

നിഷിൻ (ജപ്പാൻ): ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലെ സ്വപ്ന ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും നാളെ ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. സെമി ഫൈനലിൽ ശ്രീലങ്കയെ 124 റൺസിന് തകർത്താണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ വെറും 45 റൺസിന് ഇന്ത്യ എറിഞ്ഞൊതുക്കുകയായിരുന്നു.

എന്നാൽ, ആവേശകരമായ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ജപ്പാനിലെ നിഷിനിൽ മഴ വില്ലനാകുമോ എന്ന ആശങ്കയിലാണ് ആരാധകർ. ശനിയാഴ്ച രാവിലെ ഇവിടെ 62 ശതമാനം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഉച്ചയോടെ മഴ സാധ്യത 25 ശതമാനമായി കുറയുമെങ്കിലും മേഘാവൃതമായ അന്തരീക്ഷമായിരിക്കും നിലനിൽക്കുക.

മഴ കാരണം മത്സരം ഉപേക്ഷിച്ചാൽ സ്വർണം ആർക്ക് ലഭിക്കും?

2023-ൽ ചൈനയിലെ ഹാങ്‌ഷൂവിൽ നടന്ന ഏഷ്യൻ ഗെയിംസ് ഫൈനലിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരം മഴ മൂലം തടസപ്പെട്ടപ്പോൾ, ഐസിസി ടി20 റാങ്കിംഗിൽ മുന്നിലുണ്ടായിരുന്ന ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ച് സ്വർണം നൽകുകയായിരുന്നു. എന്നാൽ ഇത്തവണത്തെ ഏഷ്യൻ ഗെയിംസ് നിയമങ്ങളിൽ മാറ്റമുണ്ട്. പുതിയ നിബന്ധനകൾ അനുസരിച്ച് ഫൈനൽ മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നാൽ ഇന്ത്യയും പാകിസ്ഥാനും സ്വർണ്ണ മെഡൽ പങ്കിടും. റാങ്കിംഗ് അടിസ്ഥാനമാക്കി ഒറ്റ ടീമിന് മാത്രം മെഡൽ നൽകുന്ന രീതി ഇത്തവണ ഉണ്ടാകില്ല.

ഹാങ്‌ഷൂ ഏഷ്യൻ ഗെയിംസിന് ശേഷം പുരുഷ ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്ഥാനും ഇതുവരെ ഏഷ്യൻ ഗെയിംസ് വേദിയിൽ മുഖാമുഖം വന്നിട്ടില്ല. മറ്റൊരു സെമിയിൽ ബംഗ്ലാദേശിനെ 6 വിക്കറ്റിന് തോൽപ്പിച്ചാണ് പാകിസ്ഥാൻ ഫൈനലിൽ കടന്നത്. പ്രമുഖതാരങ്ങളില്ലാതെ ഇറങ്ങുന്ന പാകിസ്ഥാന്‍ ടീമിനെ ഷാഹിബ്സാദ ഫര്‍ഹാനാണ് നയിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സച്ചിന്‍റെ 100 സെഞ്ചുറികളെന്ന റെക്കോർഡ് മറികടക്കുമോ കോലി?, വമ്പൻ പ്രവചനവുമായി ആകാശ് ചോപ്ര
'ചിലർക്ക് ഫാൻ ഓൺ ചെയ്യാൻ പോലും സഹായി വേണം'; ഇന്ത്യൻ ടീമിലെ 'സൂപ്പർസ്റ്റാർ' സംസ്കാരത്തിനെതിരെ തുറന്നടിച്ച് ബദരീനാഥ്