'ടീമില്‍ നിന്നൊഴിവാക്കാന്‍ മാത്രം അവനെന്ത് തെറ്റ് ചെയ്തു'; ഇന്ത്യൻ ടീം സെലക്ഷനെതിരെ തുറന്നടിച്ച് ഗവാസ്കര്‍

Published : Oct 11, 2023, 03:00 PM IST
'ടീമില്‍ നിന്നൊഴിവാക്കാന്‍ മാത്രം അവനെന്ത് തെറ്റ് ചെയ്തു'; ഇന്ത്യൻ ടീം സെലക്ഷനെതിരെ തുറന്നടിച്ച് ഗവാസ്കര്‍

Synopsis

അഫ്ഗാനെതിരായ രണ്ടാം മത്സരത്തില്‍ അശ്വിന് പകരം പേസ് ഓള്‍ റൗണ്ടര്‍ ഷാര്‍ദ്ദുല്‍ താക്കൂറിനെയാണ് ഇന്ത്യ പ്ലേയിംഗ് ഇലവനിലെടുത്തത്. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ അശ്വിന്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്നു. ഇന്ത്യക്കതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.  

ദില്ലി: ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ നേരിടുന്ന ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ആര്‍ അശ്വിനെ ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ഓസ്ട്രേലിയക്കെതിരെ കളിച്ച ടീമില്‍ നിന്ന് ഒഴിവാക്കാന്‍ അശ്വിന്‍ എന്ത് തെറ്റാണ് ചെയ്തെന്ന് ഗവാസ്കര്‍ ചോദിച്ചു.

കഴിഞ്ഞ ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഹാട്രിക്കുമായി ഇന്ത്യക്ക് ജയം സമ്മാനിച്ച മുഹമ്മദ് ഷമിയെ ഇന്ന് കളിപ്പിക്കാതിരുന്നതിനെയും ഗവാസ്കര്‍ വിമര്‍ശിച്ചു. കഴിഞ്ഞ തവണ കളിച്ചപ്പോള്‍ ഷമി എന്താണ് ചെയ്തതെന്ന് എല്ലാവര്‍ക്കും അറിയാം. എന്തുകൊണ്ടാണ് അവര്‍ രണ്ടുപേരെയും ഒഴിവാക്കിയത്. ടീമില്‍ നിന്ന് ഒഴിവാക്കുന്നത് അശ്വിനിപ്പോള്‍ ശീലമായിക്കാണുമെന്നും ഗവാസ്കര്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു.

അഫ്ഗാനെതിരായ രണ്ടാം മത്സരത്തില്‍ അശ്വിന് പകരം പേസ് ഓള്‍ റൗണ്ടര്‍ ഷാര്‍ദ്ദുല്‍ താക്കൂറിനെയാണ് ഇന്ത്യ പ്ലേയിംഗ് ഇലവനിലെടുത്തത്. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ അശ്വിന്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്നു. ഇന്ത്യക്കതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

അന്ന് അഫ്ഗാനെതിരെ ഇന്ത്യയുടെ ഹീറോ, ഇന്ന് പ്ലേയിംഗ് ഇലവനിലില്ല; മറക്കാന്‍ പറ്റോ മുഹമ്മദ് ഷമിയുടെ ഹാട്രിക്ക്

ടോസ് നേടിയിരുന്നങ്കില്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ടോസിനുശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ മഞ്ഞു വീഴ്ച കണക്കിലെടുക്കുമ്പോള്‍ രണ്ടാമത് ബൗള്‍ ചെയ്യുക പ്രയാസകരമായിരിക്കുമെന്നും  രോഹിത് പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍ പ്ലേയിംഗ് ഇലവന്‍: റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദ, നജീബുള്ള സദ്രാൻ, മുഹമ്മദ് നബി, അസ്മത്തുള്ള ഒമർസായി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നവീൻ-ഉൽ-ഹഖ്, ഫറൂൾഹഖ്.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍:രോഹിത് ശർമ ഇഷാൻ കിഷൻ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (പ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാർദ്ദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഈഡൻ ഗാർഡൻസിൽ റൺമഴ; വെടിക്കെട്ടുമായി അഭിഷേകും ഹെഡും ക്ലാസനും; ഹൈദരാബാദിനെതിരെ കൊൽക്കത്തക്ക് കൂറ്റൻ വിജയലക്ഷ്യം
ബൗണ്ടറി ലൈനിലെ 'ബോസ്' കളി വേണ്ട, ലക്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്കക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലളിത് മോദി