Asianet News MalayalamAsianet News Malayalam

സൂര്യകുമാര്‍ പറഞ്ഞിട്ടും ആരാധകരെ 'മൈന്‍ഡ്' ചെയ്യാതെ ഭുവി-വീഡിയോ

തൊട്ടു പിന്നിലുണ്ടായിരുന്ന സൂര്യകുമാര്‍ യാദവ് ഭുവിയോട് ആരാധകര്‍ വിളിക്കുന്ന കാര്യം പറഞ്ഞെങ്കിലും അത് കേള്‍ക്കാത്ത മട്ടില്‍ ഭുവി ടീം ബസിലേക്ക് കയറിപ്പോയി. ഇത് കണ്ട് ആരാധകരെ നോക്കി എന്താ ചെയ്യാനാ എന്നര്‍ത്ഥത്തില്‍ സൂര്യ കൈകൊണ്ട് കാണിക്കുന്നത് മാധ്യമപ്രവര്‍ത്തകനായ വിമല്‍കുമാര്‍ തന്‍റെ യുട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയിലുണ്ട്.

Asia Cup: Bhuvneshwar Kumar not rwacted to fans cheers outside stadium-Video
Author
First Published Sep 10, 2022, 5:47 PM IST

ദുബായ്: ഏഷ്യാ കപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായെങ്കിലും ഇന്ത്യന്‍ ടീമിനുള്ള ആരാധക പിന്തുണക്ക് ദുബായില്‍ കുറവൊന്നുമില്ല. അഫ്ഗാനിസ്ഥാനെതിരായ തകര്‍പ്പന്‍ ജയത്തിനുശേഷം ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിന് പുറത്ത് നൂറ കണക്കിനാരാധകരാണ് ഇന്ത്യന്‍ ടീം അംഗങ്ങളെ ഒരുനോക്ക് കാണാന്‍ എത്തിയത്.

ഓരോ താരങ്ങളായി പുറത്ത് കാത്തു നിന്ന ടീം ബസിലേക്ക് കയാറാനായി എത്തിയപ്പോള്‍ ആരാധകര്‍ ആവേശത്തോടെ കളിക്കാരെ പേരെടുത്ത് വിളിച്ചു. അഫ്ഗാനെതിരെ തകര്‍പ്പന്‍ സെഞ്ചുറി നേടിയ വിരാട് കോലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമെല്ലാം ആരാധകരെ നോക്കി കൈവീശി കാണിച്ചാണ് ടീം ബസിലേക്ക് കയറിയത്. എന്നാല്‍ അഫ്ഗാനെ എറിഞ്ഞിട്ട ഭുവനേശ്വര്‍ കുമാര്‍ ആരാധകര്‍ എത്ര വിളിച്ചിട്ടും അങ്ങോട്ട് ഒന്നും നോക്കാന്‍ പോലും തയാറായില്ല.

ഇനിയും കാണുമോ സച്ചിന്റെ ആ സ്‌ട്രൈറ്റ് ഡ്രൈവ്? റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ ഇന്ത്യ ലെജന്റ്‌സ് ഇന്നിറങ്ങും

തൊട്ടു പിന്നിലുണ്ടായിരുന്ന സൂര്യകുമാര്‍ യാദവ് ഭുവിയോട് ആരാധകര്‍ വിളിക്കുന്ന കാര്യം പറഞ്ഞെങ്കിലും അത് കേള്‍ക്കാത്ത മട്ടില്‍ ഭുവി ടീം ബസിലേക്ക് കയറിപ്പോയി. ഇത് കണ്ട് ആരാധകരെ നോക്കി എന്താ ചെയ്യാനാ എന്നര്‍ത്ഥത്തില്‍ സൂര്യ കൈകൊണ്ട് കാണിക്കുന്നത് മാധ്യമപ്രവര്‍ത്തകനായ വിമല്‍കുമാര്‍ തന്‍റെ യുട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയിലുണ്ട്. അഫ്ഗാനിസ്ഥാനെതിരെയ വെറും നാലു റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തി ഭുവനേശ്വര്‍ കുമാര്‍ തിളങ്ങിയിരുന്നു.

എന്നാല്‍ ഏഷ്യാ കപ്പില്‍ നിറം മങ്ങിയെങ്കിലും ആരാധകരുടെ ആഗ്രഹപ്രകാരം അവര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്തും ഓട്ടോഗ്രാഫ് നല്‍കിയും റിഷഭ് പന്ത് അവരെ തൃപ്തരാക്കി. ഏഷ്യാ കപ്പില്‍ ആദ്യ രണ്ട് കളികളും ജയിച്ച് സൂപ്പര്‍ ഫോറിലെത്തി ഇന്ത്യ സൂപ്പര്‍ ഫോറിലെ ആദ്യ രണ്ട് കളികളും തോറ്റാണ് ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായത്.

ബുമ്രക്കും ഹര്‍ഷലിനും ഫിറ്റ്നെസ്റ്റ് ടെസ്റ്റ്, ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപിക്കുന്ന തീയതിയായി

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലാണ് ഇന്ത്യന്‍ ടീം അടുത്ത് കളിക്കുക. ഈ മാസം 20ന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് മത്സങ്ങളാണുള്ളത്. അതിനുശേഷം ദക്ഷിണാഫ്രിക്കക്കെതിരായ ടി20, ഏകദിന പരമ്പരകളിലും ഇന്ത്യ കളിക്കും.

Follow Us:
Download App:
  • android
  • ios