പരിശീലകനെന്ന നിലയില്‍ വിജയം നേടണമെങ്കില്‍ ദ്രാവിഡ് ആദ്യം ചെയ്യേണ്ടത് ഐസിസി കിരീടങ്ങള്‍ നേടുകയാണ്. രണ്ടാമതായി 'സെന' (സൗത്ത് ഔഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ) രാജ്യങ്ങളില്‍ ടെസ്റ്റ് പരമ്പര നേടുക എന്നതാണ്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് രാഹുല്‍ ദ്രാവിഡിന്‍റെ മധുവിധു കാലം കഴിഞ്ഞുവെന്ന് മുന്‍ സെലക്ടര്‍ സാബാ കരീം.ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിലും അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലും ചാമ്പ്യന്‍മാരായാല്‍ മാത്രമെ പരിശീലകനെന്ന നിലയില്‍ ദ്രാവിഡിന് സംതൃപ്തി ഉണ്ടാവുകയുള്ളൂവെന്നും കരീം പറഞ്ഞു.

ദ്രാവിഡിന് കീഴില്‍ ദ്വിരാഷ്ട്ര പരമ്പരകളില്‍ നിരവധി ജയങ്ങള്‍ ഇന്ത്യ നേടിയെങ്കിലും ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കും ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന ടെസ്റ്റിനും വേണ്ടി ഈ ജയങ്ങളെല്ലാം കൈവിടാന്‍ ദ്രാവിഡ് ഒരുപക്ഷെ തയാറായേക്കുമെന്നും കരീം പറഞ്ഞു. പരിശീലകനെന്ന നിലയില്‍ വിജയം നേടണമെങ്കില്‍ ദ്രാവിഡ് ആദ്യം ചെയ്യേണ്ടത് ഐസിസി കിരീടങ്ങള്‍ നേടുകയാണ്. രണ്ടാമതായി 'സെന' (സൗത്ത് ഔഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ) രാജ്യങ്ങളില്‍ ടെസ്റ്റ് പരമ്പര നേടുക എന്നതാണ്.

ബുമ്രക്കും ഹര്‍ഷലിനും ഫിറ്റ്നെസ്റ്റ് ടെസ്റ്റ്, ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപിക്കുന്ന തീയതിയായി

ഇത് ബുദ്ധിമാനായ ദ്രാവിഡിനും നല്ലപോലെ അറിയാം. സെന രാജ്യങ്ങളില്‍ ഒന്നോ രണ്ടോ ടെസ്റ്റ് ജയിക്കുന്നതിനെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. പരമ്പര നേടുന്നതിനെക്കുറിച്ചാണ്. കാരണം, ഈ രാജ്യങ്ങളില്‍ ദ്രാവിഡ് കളിക്കുന്ന കാലത്തെ ഇന്ത്യ മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്. എന്നാല്‍ പരമ്പര നേടുക എന്നതാണ് പ്രധാനം. സെന രാജ്യങ്ങളില്‍ പരമ്പര നേടാന്‍ തുടങ്ങിയാല്‍ ദ്രാവിഡ് സംതൃപ്തനാവുമെന്നും കരീം പറഞ്ഞു.

ഏഷ്യാ കപ്പില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ ജയിച്ച് സൂപ്പര്‍ ഫോറിലെത്തിയെങ്കിലും സൂപ്പര്‍ ഫോറിലെ ആദ്യ രണ്ട് കളികളും തോറ്റ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായതോടെ ദ്രാവിഡിന്‍റെ പരിശീലക മികവിനെക്കുറിച്ച് ചോദ്യങ്ങളുയര്‍ന്നു. ശ്രീലങ്കക്കും പാക്കിസ്ഥാനുമെതിരെ ജയിക്കാവുന്ന രണ്ട് മത്സരങ്ങളായിരുന്നു ഇന്ത്യ അവസാന ഓവറുകളില്‍ കൈവിട്ടത്.

ജഡേജയുടെ പരിക്കില്‍ ബിസിസിഐക്ക് അതൃപ്തി; ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യക്ക് തിരിച്ചടി

ഈ സാഹചര്യത്തില്‍ അടുത്ത മാസം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് പരിശീലകനെന്ന നിലയില്‍ദ്രാവിഡിന് നിര്‍ണായകമാണ്. 2007ലെ ആദ്യ ടി20 ലോകകപ്പില്‍ കിരീടം നേടിയശേഷം ഇന്ത്യക്ക് ഇതുവരെ കിരീടം നേടാനായിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗുണ്ടായിട്ടും ഇന്ത്യക്ക് 2007നുശേഷം ഫൈനലില്‍ പോലും എത്താനായിട്ടില്ല. ഇത്തവണ ഏഷ്യാ കപ്പില്‍ ഫൈനലിലെത്താതെ പുറത്തായതും ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്.