സഞ്ജുവിന് മൂന്നാം ഊഴം ഉണ്ടാകുമോ?; ഇന്ത്യ-വിന്‍ഡീസ് മൂന്നാം ഏകദിനം കാണാന്‍ ഈ വഴികള്‍

Published : Jul 26, 2022, 08:45 PM IST
സഞ്ജുവിന് മൂന്നാം ഊഴം ഉണ്ടാകുമോ?; ഇന്ത്യ-വിന്‍ഡീസ് മൂന്നാം ഏകദിനം കാണാന്‍ ഈ വഴികള്‍

Synopsis

മലയാളി താരം സഞ്ജു സാംസണ്‍(Sanju Samson) തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും‍ ഇന്ത്യന്‍ കുപ്പായം അണിയുമോ എന്നാണ് ആരാധകരുടെ ആകാംക്ഷ. കരിയറില്‍ ഒരിക്കലും സഞ്ജുവിന് ടി20യിലായാലും ഏകദിനലിലായാലും രണ്ട് മത്സരത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി അവസരം ലഭിച്ചിട്ടില്ല.

പോര്‍ട്ട് ഓഫ്‌ സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരാന്‍ ടീം ഇന്ത്യ(Team India) നാളെ ഇറങ്ങുകയാണ്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ (West Indies vs India 2nd ODI) ആദ്യ രണ്ട് മത്സരങ്ങളിലെ ത്രില്ലര്‍ ജയങ്ങളുമായി ഇന്ത്യ പരമ്പര നേടിക്കഴിഞ്ഞു. മൂന്നാം ഏകദിനം കൂടി ജയിച്ച് ആദ്യമായി വിന്‍ഡീസില്‍ ഏകദിന പരമ്പര തൂത്തുവാരനാണ് ഇന്ത്യ ഇറങ്ങുന്നത്.

1983ലെ ആദ്യ ദ്വിരാഷ്ട്ര പരമ്പര കളിച്ചതു മുതല്‍ ഇന്ത്യക്ക് ഇതുവരെ വിന്‍ഡീസില്‍ ഏകദിന പരമ്പര തൂത്തുവാരാനായിട്ടില്ല. പോര്‍ട്ട് ഓഫ് സ്പെയിനിലെ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ ഇന്ത്യന്‍സമയം രാത്രി ഏഴ് മണി(പ്രാദേശിക സമയം 9.30)ക്കാണ് മത്സരം ആരംഭിക്കുക.മലയാളി താരം സഞ്ജു സാംസണ്‍(Sanju Samson) തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും‍ ഇന്ത്യന്‍ കുപ്പായം അണിയുമോ എന്നാണ് ആരാധകരുടെ ആകാംക്ഷ. കരിയറില്‍ ഒരിക്കലും സഞ്ജുവിന് ടി20യിലായാലും ഏകദിനലിലായാലും രണ്ട് മത്സരത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി അവസരം ലഭിച്ചിട്ടില്ല.

ഇതിഹാസങ്ങള്‍ക്ക് പോലും കഴിഞ്ഞിട്ടില്ല, നാളെ ജയിച്ചാല്‍ ടീം ഇന്ത്യയെ കാത്തിരിക്കുന്നത് അപൂര്‍വ റെക്കോര്‍ഡ്

ആദ്യ മത്സരത്തിലെ നിര്‍ണായക സേവും രണ്ടാം മത്സരത്തിലെ അര്‍ധസെഞ്ചുറിയും സ‍ഞ്ജുവിന് വീണ്ടും അവസരം ഒരുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പരമ്പര നേടിക്കഴിഞ്ഞെങ്കിലും സഞ്ജുവിന്‍റെയും ഇന്ത്യയുടെ മത്സരം കാണാനുള്ള വഴികളെ കുറിച്ചാണ് ഇനി പറയുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ സ്റ്റാര്‍ സ്‌പോര്‍ട്‌സ്, സോണി സ്പോര്‍ട്സ് എന്നീ പതിവുകളില്‍ നിന്ന് മാറിയാണ് വിന്‍ഡീസിലെ മത്സരങ്ങളുടെ ഇന്ത്യയിലെ തത്സമയ സംപ്രേഷണം.

ആദ്യ രണ്ട് മത്സരങ്ങളിലേതു പോലെ ഇന്ത്യ-വിന്‍ഡീസ് മൂന്നാം ഏകദിനവും ഇന്ത്യയില്‍ ഡിഡി സ്‌പോര്‍ട്‌സാണ്(DD Sports) തല്‍സമയം സംപ്രേഷണം ചെയ്യുന്നത്. ഫാന്‍ കോഡ്(FAN Code) ആപ്ലിക്കേഷന്‍ വഴി ലൈവ് സ്‌ട്രീമിംഗുമുണ്ട്. വെസ്റ്റ് ഇന്‍ഡീസില്‍ SportsMax ചാനലിലാണ് മത്സരത്തിന്‍റെ തത്സമയ സംപ്രേഷണമുണ്ടാകുക. പ്രാദേശിക സമയം 9.30നും ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്കുമാണ് വിന്‍ഡീസിലെ ഏകദിന മത്സരങ്ങള്‍ തുടങ്ങുന്നത്.

വിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം ട്രിനിഡാഡില്‍; വീഡിയോ പങ്കുവച്ച് ബിസിസിഐ

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്/ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്‌ണ/അര്‍ഷ്‌ദീപ് സിംഗ്.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര