അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍ ആകെ ഉള്ളത്. ആദ്യ മൂന്ന് മത്സരങ്ങള്‍ വെസ്റ്റ് ഇന്‍ഡീസിലും അവസാന രണ്ട് മത്സരങ്ങള്‍ അമേരിക്കയിലെ ഫ്‌ലോറിഡയിലും നടക്കും.

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ (WI vs IND) ടി20 പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം ട്രിനാഡാഡിലെത്തി. സീനിയര്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന സംഘമാണ് അഞ്ച് മത്സരങ്ങളുള്ള പരമ്പരയ്ക്കായെത്തിയത്. താരങ്ങള്‍ വരുന്ന വീഡിയോ ബിസിസിഐ (BCCI) പുറത്തുവിട്ടു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma), വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് (Rishabh Pant) എന്നിവരെയെല്ലാം വീഡിയോയില്‍ കാണാം. വിന്‍ഡീസിലും അമേരിക്കയിലുമായിട്ടാണ് മത്സരം നടക്കുന്നത്. 

Scroll to load tweet…

അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍ ആകെ ഉള്ളത്. ആദ്യ മൂന്ന് മത്സരങ്ങള്‍ വെസ്റ്റ് ഇന്‍ഡീസിലും അവസാന രണ്ട് മത്സരങ്ങള്‍ അമേരിക്കയിലെ ഫ്‌ലോറിഡയിലും നടക്കും. നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയില്‍ ശിഖര്‍ ധവാനാണ് ഇന്ത്യന്‍ ടീമിനെ നയിച്ചത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര നേടി. അവസാന മത്സരം നാളെ നടക്കും.

ഏകദിനം വിരസമെന്ന് രവി ശാസ്ത്രിയും സമ്മതിക്കുന്നു; മാറ്റം നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ പരിശീകന്‍

മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങളും ഇന്ത്യ ജയിക്കുകയായിരുന്നു. രണ്ടാം ഏകദിനത്തില്‍ രണ്ട് വിക്കറ്റിനായിരന്നു ഇന്ത്യ ജയിച്ചത്. ടോസ് നേടി ബാറ്റിംഗിനെത്തിയ വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 49.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അക്‌സര്‍ പട്ടേല്‍ (64), ശ്രേയസ് അയ്യര്‍ (63), സഞ്ജു സാംസണ്‍ (54) എന്നിവരാണ് ഇന്ത്യക്ക് വേണ്ടി തിളങ്ങിയിരുന്നത്. മൂന്നാം ഏകദിനം നാളെ നടക്കും.

'അവനെ ബുമ്രയ്‌ക്കൊപ്പമൊന്നും കളിപ്പിക്കാനാവില്ല'; പേസറുടെ പ്രകടനം നിരാശപ്പെടുത്തുന്നതെന്ന് സ്റ്റൈറിസ്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.