ഏകദിന പരമ്പരയിലെ മൂന്നാം മത്സരവും ജയിച്ച് ഇന്ത്യ 3-0ന് പരമ്പര തൂത്തൂവാരിയില്‍ അത് ഏകദിനങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിലെ ഇന്ത്യയുടെ ആദ്യ സമ്പൂര്‍ണ വിജയമാവും. 1983 മുതല്‍ വെസ്റ്റ് ഇന്‍ഡീസില്‍ ദ്വിരാഷ്ട്ര ഏകദിന പരമ്പര കളിക്കുന്ന ഇന്ത്യക്ക് കഴിഞ്ഞ 39 വര്‍ഷമായി വിന്‍ഡീസ് മണ്ണില്‍ രണ്ടോ അതില്‍ കൂടുതലോ ഏകദിനങ്ങളടങ്ങിയ പരമ്പര തൂത്തുവാരാനായിട്ടില്ല. ആദ്യ രണ്ട് കദിനങ്ങളിലും അവസാന ഓവര്‍ ത്രില്ലറുകളിലൂടെയായിരുന്നു ഇന്ത്യ ജയിച്ചത്.

പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ത്യന്‍ ടീം നാളെ ഇറങ്ങുമ്പോള്‍ ഒരു അപൂര്‍വ റെക്കോര്‍ഡിനരികെ ആണ് ശിഖര്‍ ധവാനും സംഘവും. കപില്‍ ദേവിനെയും സൗരവ് ഗാംഗുലിയെയും എംഎസ് ധോണിയെയും പോലുള്ള അതികായരായ നായകന്‍മാര്‍ക്കുപോലും കഴിയാത്ത അപൂര്‍വ നേട്ടമാണ് ശിഖര്‍ ധവാന്‍റെ കൈയകലത്തിലുള്ളത്.

ഏകദിന പരമ്പരയിലെ മൂന്നാം മത്സരവും ജയിച്ച് ഇന്ത്യ 3-0ന് പരമ്പര തൂത്തൂവാരിയില്‍ അത് ഏകദിനങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിലെ ഇന്ത്യയുടെ ആദ്യ സമ്പൂര്‍ണ വിജയമാവും. 1983 മുതല്‍ വെസ്റ്റ് ഇന്‍ഡീസില്‍ ദ്വിരാഷ്ട്ര ഏകദിന പരമ്പര കളിക്കുന്ന ഇന്ത്യക്ക് കഴിഞ്ഞ 39 വര്‍ഷമായി വിന്‍ഡീസ് മണ്ണില്‍ രണ്ടോ അതില്‍ കൂടുതലോ ഏകദിനങ്ങളടങ്ങിയ പരമ്പര തൂത്തുവാരാനായിട്ടില്ല. ആദ്യ രണ്ട് കദിനങ്ങളിലും അവസാന ഓവര്‍ ത്രില്ലറുകളിലൂടെയായിരുന്നു ഇന്ത്യ ജയിച്ചത്.

ടി20 ലോകകപ്പിന് സപ്പോര്‍ട്ട് സ്റ്റാഫില്‍ പഴയ പടക്കുതിരയെ എത്തിച്ച് കിടിലന്‍ നീക്കവുമായി ടീം ഇന്ത്യ

ടീം ഇന്ത്യ ഇതുവരെ നാല് തവണ മാത്രമാണ് വിദേശത്ത് ഏകദിന പരമ്പര തൂത്തുവാരിയത്. 2013ല്‍ വിരാട് കോലിയുടെ നേതൃത്തിലും(5-0), 2015ല്‍ അജിങ്ക്യാ രഹാനെക്ക് കീഴിലും(3-0), 2016ല്‍ എംഎസ് ധോണിക്ക് കീഴിലും(3-0) സിംബാബ്‌വെക്കെതിരെയും 2017ല്‍ വിരാട് കോലിക്ക് കീഴില്‍ ശ്രീലങ്കക്കെതിരെയും(5-0) ആണ് ഇന്ത്യ ഇതുവരെ വിദേശത്ത് ഏകദിന പരമ്പരകള്‍ തൂത്തുവാരിയിട്ടുളളത്.

നാളെ വിന്‍ഡീസിനെതിരെ ജിയിച്ചാല്‍ ശിഖര്‍ ധവാനും ഇവര്‍ക്കൊപ്പം എലൈറ്റ് ലിസ്റ്റില്‍ ഇടം നേടാം. അവസാന ഏകദിനം ജയിച്ചാല്‍ മറ്റൊരു റെക്കോര്‍ഡ് കൂടി ടീം ഇന്ത്യക്ക് സ്വന്തമാവും. ഈ വര്‍ഷമാദ്യം വിന്‍ഡീസിനെ സ്വന്തം നാട്ടില്‍ വൈറ്റ് വാഷ് ചെയ്ത ഇന്ത്യക്ക് എതിരാളികളുടെ മടയിലും തൂത്തുവാരി ഒരു കലണ്ടര്‍ വര്‍ഷം ഈ നേട്ടം ആദ്യമായി സ്വന്തമാക്കാനാവും.

കോലി ഇനിയും 30-35 സെഞ്ചുറികള്‍ കൂടി നേടുമെന്ന് ഉത്തപ്പ

ഇതിന് മുമ്പ് രണ്ടേ രണ്ടു തവണ മാത്രമാണ് ഏതെങ്കിലും ഒര ടീം ഒരു കലണ്ടര്‍ വര്‍ഷം സ്വന്തം നാട്ടിലും എതിരാളികളുടെ നാട്ടിലും മലര്‍ത്തിയടിച്ചിട്ടുള്ളത്. 2021ല്‍ സിംബാബ്‌വെ ബംഗ്ലാദേശിനെതിരെയും 2006ല്‍ കെനിയക്കെതിരെ ബംഗ്ലാദേശും ആണ് ഈ നേട്ടത്തിലെത്തിയത്. രണ്ടാം ഏകദിനം ജയിച്ച് ഏകദിന പരമ്പര നേടിയതോടെ ഒരു ടീമിനെതിരെ തുടര്‍ച്ചയായ 12 പരമ്പര ജയങ്ങളെന്ന ലോക റെക്കോര്‍ഡ് ഇന്ത്യ സ്വന്തമാക്കിയിരുന്നു.